HOME
DETAILS

തട്ടാശേരി ബസ്സ്റ്റാന്റില്‍ മദ്യപാനം; സി.പി.എം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പടെ പിടിയിലായി

  
backup
September 01, 2016 | 5:26 PM

%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf


കാവാലം: തട്ടാശേരി കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്റില്‍ മദ്യപാനം നടത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാക്കളെ പൊലിസ് പിടികൂടി.
സി.പി.എം കാവാലം ലോക്കല്‍ സെക്രട്ടറി ജോഷി, ഡി.വൈ.എഫ്.ഐ കുട്ടനാട് ബ്ലോക്ക് നേതാവ് വിനോദ്, പ്രവര്‍ത്തകരായ സാബു, ഷാജി എന്നിവരെയാണ് കൈനടി പൊലിസ് അറസ്റ്റു ചെയ്തത്. സംഭവത്തെ പറ്റി പൊലിസ് പറയുന്നത് ഇങ്ങനെ. കാവാലം തട്ടാശേരി പ്രദേശത്ത് രാത്രികാലത്ത് സ്ഥിരമായി സാമൂഹ്യ വിരുദ്ധ ശല്യവും പൊതു സ്ഥലത്ത് പരസ്യ മദ്യപാനവും നടക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പരാതി പറഞ്ഞിരുന്നു. ബുധനാഴ്ച മഫ്തിയിലാണ് പൊലിസ് പരിശോധനയക്ക് എത്തിയതും സംഘത്തെ പിടികൂടിയതും.
സംഘത്തിലെ രണ്ടു പേരെ പിടികൂടിയപ്പോള്‍ എല്‍.സി സെക്രട്ടറി ഓടി രക്ഷപെട്ടന്നു പൊലിസ് പറഞ്ഞു. തുടര്‍ന്ന് ഡി.വൈ.എഫ്.ഐ നേതാവിനെയും മറ്റു രണ്ടു പേരെയും പൊലിസ് സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് പൊലിസിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജോഷി രാത്രി വൈകി സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു വെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന് നാലു പേരെയും ജാമ്യത്തില്‍ വിട്ടയച്ചു. പൊതു സ്ഥലത്ത് പരസ്യ മദ്യപാനം നടത്തിയതിന് നാലു പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് കൈനടി പൊലിസ് അറിയിച്ചു. ഇതിനിടെ നേതാക്കളെ പിടികൂടിയ എസ്.ഐയ്ക്ക് നേരെ സ്ഥലമാറ്റ ഭീഷണിയുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  2 days ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  2 days ago