HOME
DETAILS

സഊദിയിലെത്തി ഭിക്ഷാടനം പതിവാക്കിയ പാകിസ്താനികള്‍ക്ക് എട്ടിന്റെ പണി, ഇനി സത്യവാങ്മൂലം വേണം, കടുത്ത നിയന്ത്രണവും

  
November 22 2024 | 05:11 AM

Saudi Arabia mandates affidavit from Pak pilgrims to prevent begging

റിയാദ്: സഊദി അറേബ്യയിലേക്ക് തീര്‍ത്ഥാനത്തിനെത്തി ഭിക്ഷാടനം പതിവാക്കിയ തങ്ങളുടെ പൗരന്‍മാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതിന് പിന്നാലെ കടുത്ത നിര്‍ദേശവുമായി പാകിസ്താന്‍ സര്‍ക്കാര്‍. സഊദി അറേബ്യയുടെ ഇടപെടലിനെത്തുടര്‍ന്നാണ് മക്കയിലെയും മദീനയിലെയും പവിത്രമായ കേന്ദ്രങ്ങളില്‍ ഭിക്ഷാടനം നടത്തുന്ന പൗരന്മാരെ നിയന്ത്രിക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ ആരംഭിച്ചത്. ഉംറ തീര്‍ഥാടനത്തിന്റെ മറവില്‍ പുണ്യസ്ഥലങ്ങളില്‍ അതിക്രമിച്ച് കയറിയതിനും ഭിക്ഷ ആവശ്യപ്പെട്ടതിനും ഈയടുത്തായി നിരവധി പാക് പൗരന്‍മാരെ സഊദി അധികൃതര്‍ രാജ്യത്ത് നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് ഈ നീക്കം.

പാകിസ്താനില്‍നിന്നുള്ള ഭിക്ഷാടകര്‍ക്കെതിരെ സഊദി അധികാരികള്‍ നടത്തിയ നടപടിയെത്തുടര്‍ന്ന് ഉംറ, ഹജ്ജ് വിസകള്‍ വഴി ഭിക്ഷാടകര്‍ രാജ്യത്തെത്തുന്നത് ഗൗരവത്തോടെയും അടിയന്തിരമായും ശ്രദ്ധിക്കണമെന്ന് സഊദി ഹജ്ജ് മന്ത്രാലയം പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ക്ക് വിസ ലഭിക്കുന്നതും ഭിക്ഷാടന ആവശ്യങ്ങള്‍ക്കായി തങ്ങളുടെ പ്രദേശത്തേക്ക് പ്രവേശിക്കുന്നതും തടയണമെന്നായിരുന്നു സഊദിയുടെ ആവശ്യം. 

സഊദി അറേബ്യയിലേക്ക് ഭിക്ഷാടനം എന്ന ലക്ഷ്യത്തോടെ മാത്രം യാത്രചെയ്യുന്നവക്കെതിരേ ഒരു കരുണയും വേണ്ടെന്നാണ് പാകിസ്താന്‍ അറിയിച്ചത്. ഇതോടെ 4,300 യാചകരെ എക്‌സിറ്റ് കണ്‍ട്രോള്‍ ലിസ്റ്റില്‍ (ഇ.സി.എല്‍) സഊദി ഉള്‍പ്പെടുത്തുകയുണ്ടായി. ഉംറ വിസയില്‍ ഭിക്ഷാടനത്തിനായി ആളുകളെ സൗദിയിലേക്ക് അയക്കുന്നതില്‍ നിരവധി ടൂര്‍ ഏജന്‍സികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ആരോപണം നേരിട്ട നാല് ട്രാവല്‍ ഏജന്റുമാരെ പാക് അധികൃതര്‍ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.


പാക് തീര്‍ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങള്‍

പ്രശ്‌നം പരിഹരിക്കാന്‍ പാകിസ്ഥാന്‍ മതകാര്യ മന്ത്രാലയം നിരവധി നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1- സത്യവാങ്മൂലം: തീര്‍ഥാടകര്‍ സഊദി അറേബ്യയില്‍ താമസിക്കുന്ന സമയത്ത് ഒരിക്കലും ഭിക്ഷ യാചിക്കില്ലെന്ന്പ്രതിജ്ഞ ചെയ്യുന്ന സത്യവാങ്മൂലം യാത്ര പുറപ്പെടുന്നതിന് മുമ്പ് എഴുതേണ്ടിവരും. 

2- ഗ്രൂപ്പ് യാത്രക്കാര്‍ക്കുള്ള ഉത്തരവ്: തീര്‍ഥാടകരെ കൂട്ടമായി മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ. തീര്‍ഥാടനത്തിലുടനീളം ആളുകള്‍ ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തി ഭിക്ഷാടനത്തിനുള്ള സാധ്യത കുറയ്‌ക്കേണ്ട ഉത്തരവാദിത്തം ഗ്രൂപ്പ് ലീഡര്‍ക്കാണ്.

3- ടൂര്‍ ഓപ്പറേറ്റര്‍: ഉംറ ട്രിപ്പുകള്‍ സംഘടിപ്പിക്കുന്ന ട്രാവല്‍ ഏജന്‍സികളും അവരുടെ ഉപഭോക്താക്കളില്‍നിന്ന് സത്യവാങ്മൂലം വാങ്ങേണ്ടതുണ്ട്. ഈ നിബന്ധന പാലിക്കുന്നതില്‍ പരാജയപ്പെടുന്ന ഏജന്‍സികള്‍ക്ക് കടുത്ത നിയമപരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും.

Saudi Arabia mandates affidavit from Pak pilgrims to prevent begging



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വി.എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതുദർശനത്തിന്; ബുധനാഴ്ച ആലപ്പുഴയിൽ സംസ്കാരം

Kerala
  •  12 days ago
No Image

ബംഗ്ലാദേശിൽ സ്കൂൾ ക്യാമ്പസിൽ സൈനിക വിമാനം ഇടിച്ച് കയറി അപകടം: മരണം 19 ആയി ഉയർന്നു; 164 പേർക്ക് പരുക്ക്

International
  •  12 days ago
No Image

വിഎസ് അച്യുതാനന്ദൻ; കനൽവഴിയിലെ സമരതാരകം

Kerala
  •  12 days ago
No Image

വിപ്ലവ സൂര്യന് തമിഴ്‌നാടിന്റെ ലാൽ സലാം; വി.എസിന്റെ വിയോഗത്തിൽ എം.കെ സ്റ്റാലിൻ

Kerala
  •  12 days ago
No Image

ആദർശ ധീരതയുള്ള നേതാവ്’; വിഎസിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

Kerala
  •  12 days ago
No Image

സ്വകാര്യ മേഖലയിലെ ഇമാറാത്തി തൊഴിലാളികളുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു

uae
  •  12 days ago
No Image

തേയില കുന്നുകളെ വിറപ്പിച്ച മുഖ്യമന്ത്രി ;  വിഎസിന്റെ വിശ്വസ്തര്‍ പണി തുടങ്ങിയപ്പോള്‍ ഞെട്ടിയത് കേരളം

Kerala
  •  12 days ago
No Image

ദുബൈയില്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സിംഗ് സെന്ററിന് അംഗീകാരം നല്‍കി ആര്‍ടിഎ

uae
  •  12 days ago
No Image

കൊത്തിനുറുക്കപ്പെട്ട ടി.പിക്കു മുന്നില്‍ ഹൃദയഭാരത്തോടെ നിന്ന മനുഷ്യന്‍;  കൊടുംവെട്ടിനെതിരെ നിരന്തരമായി കലഹിച്ച നേതാവ് 

Kerala
  •  12 days ago
No Image

നാളെ മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവെച്ചു; ഗതാഗത മന്ത്രിയുമായുള്ള ചർച്ചയിൽ ധാരണ

Kerala
  •  12 days ago