മുണ്ടക്കയത്ത് ലഹരി വില്‍പ്പന തകൃതി; ഭീതിയോടെ കുട്ടികളും സ്ത്രീകളും
മുണ്ടക്കയം: പട്ടണത്തിലും സമീപ മേഖലയിലും ലഹരി വില്‍പ്പന തകൃതി. ലഹരി വില്‍പ്പനയൊടൊപ്പം സ്ഥലത്തു ഗുണ്ടാ ആക്രമണവും ശക്തമായതോടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പട്ടാപ്പകലും വഴിയാത്ര ദുസഹമായി. മേഖലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ സജീമായതായാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. മദ്യ-കഞ്ചാവു ലഹരിയിലാണു കൂടുതലായും സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നത്.ചൊവ്വാഴ്ച രാത്രി പത്തംഗസംഗ സംഘം തൊടുപുഴ സ്വദേശിയെ വടിവാളിന് അക്രമിച്ചിരുന്നു.
മുമ്പും മേഖലയില്‍ നിരവധി സമാന സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. നേരത്തെ ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആളെ പിരിച്ചുവിടാനായി ഹോട്ടല്‍ ഉടമയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘം മര്‍ദ്ദിച്ചിരുന്നു. ഒരുമാസം മുമ്പ് കഞ്ചാവ് വില്‍പ്പനക്കു കൊണ്ടുവന്ന തമിഴ്‌നാട് സ്വദേശിയില്‍ നിന്നും പതിനായിരം രൂപ നല്‍കി കഞ്ചാവു വാങ്ങുകയും അയാള്‍ തിരികെ പോകുന്നതിനിടയില്‍ മൂന്നംഗ സംഘം അയാളെ മര്‍ദിച്ചു പണം കവരുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപെട്ടു രണ്ടുപേരെം പൊലീസ് പിടി കൂടിയിരുന്നു. മുണ്ടക്കയം ഷോപ്പിങ് കോംപ്ലക്‌സ് ജങ്ഷന്‍,ടി.ബി ജങ്ഷന്‍,ഗാലക്‌സി ജങ്ഷന്‍, സെന്‍ട്രല്‍ കവല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണു ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം കൂടുതലായി നടക്കുന്നത്.
തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവരുന്ന കഞ്ചാവ് മുണ്ടക്കയത്തു ചെറുകിട കച്ചവടക്കാര്‍ മുഖാന്തരം ചെറിയ പൊതികളാക്കി വ്യാപകമായി വില്‍പ്പന നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."