HOME
DETAILS

കൊക്കയാര്‍ ഗ്രാമപഞ്ചായത്ത്: നെച്ചൂര്‍ തങ്കപ്പന്‍ പ്രസിഡന്റ്

  
backup
September 01, 2016 | 5:33 PM

%e0%b4%95%e0%b5%8a%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%ae%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4


പീരുമേട്: ഉപതെരഞ്ഞെടുപ്പ് നടന്ന കൊക്കയാര്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.എമ്മിലെ നെച്ചൂര്‍ തങ്കപ്പനെ പ്രസിഡന്റായി തെരഞ്ഞെടുത്തു. സി.പി.എമ്മിലെ സുനിത റെജിയാണ് വൈസ് പ്രസിഡന്റ്. നെച്ചൂര്‍ തങ്കപ്പന്‍ കോണ്‍ഗ്രസിലെ സ്വര്‍ണലത അപ്പുക്കുട്ടനെയും സുനിത റെജി ലിസമ്മ ടോമിയെയും ആറിനെതിരെ ഏഴ് വോട്ടുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. 13 അംഗ സമിതിയില്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭരണം നഷ്ടപ്പെടുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പ് നടന്ന മുളംകുന്ന് വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയിച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് സ്വര്‍ണലത അപ്പുക്കുട്ടന്‍ രാജിവെക്കുകയായിരുന്നു. യു.ഡി.എഫ് ഭരണസമിതിയില്‍നിന്ന് കേരള കോണ്‍ഗ്രസ് എം അംഗമായ ഷാജി ജോസഫ് രാജിവെച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ 13അംഗ സമിതിയില്‍ ഇരുമുന്നണികള്‍ക്കും ആറുവീതം അംഗങ്ങളായി.
ഭരണം മാറിമറിയാന്‍ നിര്‍ണായകമായ മുളംകുന്ന് ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് കോട്ടയില്‍ എല്‍.ഡി.എഫ് അട്ടിമറി വിജയം നേടിയതോടെ യു.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടു. കഴിഞ്ഞതവണ 242 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് ജയിച്ച വാര്‍ഡില്‍ 234 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിലെ മാമച്ചന്‍ ലൂക്കോസ് തെരഞ്ഞെടുക്കപ്പെട്ടത്.
സി.പി.ഐയിലൂടെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ച നെച്ചൂര്‍ തങ്കപ്പന്‍ പീരുമേട്ടിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകനാണ്. പട്ടികജാതി സംവരണമായ പ്രസിഡന്റ് പദവി എല്‍.ഡി.എഫ് സംവരണ സീറ്റില്‍ ജയിച്ച നെച്ചൂര്‍ തങ്കപ്പന് നല്‍കുകയായിരുന്നു. ഭാര്യ ലക്ഷ്മിക്കുട്ടി കഴിഞ്ഞതവണ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മക്കളായ വിജേഷ് പൊലിസിലും രാഗേഷ് സിനിമാരംഗത്തും പ്രവര്‍ത്തിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  20 hours ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍

Kerala
  •  20 hours ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  20 hours ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  20 hours ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  20 hours ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  21 hours ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  21 hours ago
No Image

'ലഹരിമരുന്ന് കേസില്‍ കുടുക്കും' വിദ്യാര്‍ഥി സമരക്കാര്‍ക്ക് നേരെ മുംബൈ പൊലിസിന്റെ ഭീഷണി; വീഡിയോ പുറത്തു വന്നതിന് പിന്നാലെ നടപടി

National
  •  a day ago
No Image

അസം പ്രളയം: 24 മണിക്കൂറില്‍ പത്ത് മരണം; 6 ലക്ഷത്തിലേറെ പേര്‍ ദുരിത ബാധിതര്‍

National
  •  a day ago
No Image

ട്രോളിങ് നിരോധനം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം; മത്സ്യലഭ്യത കുറഞ്ഞു, വിപണിയില്‍ പൊള്ളുന്ന വില

Kerala
  •  a day ago