HOME
DETAILS

വെള്ളനാട് ഡിപ്പോയില്‍ സര്‍വീസുകള്‍ മുടങ്ങുന്നു; യാത്രാക്ലേശം രൂക്ഷം

  
backup
September 01, 2016 | 5:39 PM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%a1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0


വെള്ളനാട്: ബസുകളുടെ എണ്ണക്കുറവ് മൂലം വെള്ളനാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ദിവസവും മടങ്ങുന്നത് ഇരുപതിലധികം സര്‍വീസുകള്‍.ഇതുമൂലം യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്.
പ്രതിദിനം 64 ഷെഡ്യൂളുകളുള്ള ഡിപ്പോയില്‍ നിന്ന് 45 സര്‍വീസുകളില്‍ താഴെ മാത്രമേ നിരത്തിലിറങ്ങാറുള്ളൂ. മലയോര മേഖലകളിലേക്കുള്ള സര്‍വീസുകളാണ് കൂടുതലും മുടങ്ങുന്നത്. ഡിപ്പോയില്‍ ഇപ്പോള്‍ 54 ബസുകളാണുള്ളത്. ഇതില്‍ ഏഴെണ്ണം കട്ടപ്പുറത്താണ്. മൂന്ന് ജനറം ബസില്‍ തകരാറിലായ ഒന്ന് സെന്‍ട്രല്‍ ഡിപ്പോയില്‍ കൊണ്ടുപോയിട്ട് രണ്ട് മാസത്തോളമായി.സ്‌പെയര്‍പാര്‍ട്‌സുകളുടെ അഭാവവും സര്‍വീസുകള്‍ തടസ്സപ്പെടുന്നതിന് കാരണമായിട്ടുണ്ട്.
പുതുതായി 10 ബസുകള്‍ കൂടി അനുവദിച്ചാല്‍ മാത്രമേ സര്‍വീസുകള്‍ മുടക്കം കൂടാതെ നടത്താനാകൂവെന്ന് ഡിപ്പോ അധികൃതര്‍ പറയുന്നു. സര്‍വീസുകള്‍ മുടക്കമില്ലാതെ
നടന്നിരുന്ന ഡിപ്പോയിലാണ് ബസുകളുടെ എണ്ണക്കുറവ് കാരണം യാത്രാക്ലേശമുണ്ടായിരിക്കുന്നത്.
ഇരുപത് മിനിട്ട് ഇടവേളകളില്‍ സര്‍വീസ് നടത്തുന്ന കാട്ടാക്കട-വെള്ളനാട്-നെടുമങ്ങാട് ചെയിന്‍സര്‍വീസുകള്‍ സമയക്രമം പാലിക്കാത്തതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ചിലപ്പോള്‍ ഒരു മണിക്കൂര്‍ കാത്ത് നിന്നാലും ചെയിന്‍ സര്‍വീസുകള്‍ ലഭിക്കാത്ത സാഹചര്യമാണെന്നും യാത്രക്കാര്‍ പറയുന്നു.
ഡിപ്പോയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണുന്നതില്‍ ജനപ്രതിനിധികള്‍ ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. അടിയന്തിരമായി പുതിയ ബസുകള്‍ അനുവദിച്ച് സര്‍വീസുകള്‍ മുടങ്ങാതിരിക്കുന്നതിന് വേണ്ട നടപടികള്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗതി ഗുണമോ ദോഷമോ?

National
  •  7 days ago
No Image

ഭാര്യയുടെ സ്വത്തിന്മേൽ കണ്ണുണ്ടാകരുത്; സ്ത്രീധന പീഡനക്കൊലയിൽ ഭർത്താവിന്റെ സ്വത്തവകാശം റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  7 days ago
No Image

കടമ്പനാട്ടെ യുവതിയുടെ ആത്മഹത്യ: യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  7 days ago
No Image

സംസ്ഥാനത്ത് നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഇനി 'നേറ്റിവിറ്റി കാർഡ്'; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

Kerala
  •  7 days ago
No Image

അയ്യയ്യേ... നാണക്കേട്! ചൈനീസ് റോബോട്ട് നായയെ ഇന്ത്യൻ നിർമ്മിതമാക്കി; ഇന്ത്യൻ യൂണിവേഴ്സിറ്റിയെ എ.ഐ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി

National
  •  7 days ago
No Image

സേവ് ബോക്‌സ് ആപ്പ് തട്ടിപ്പ്: നടന്‍ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇ.ഡി മരവിപ്പിച്ചു

Kerala
  •  7 days ago
No Image

അമേരിക്കന്‍ പൗരാവകാശ പ്രവര്‍ത്തകന്‍ ജെസ്സെ ജാക്‌സണ്‍ അന്തരിച്ചു; ഫലസ്തീനികള്‍ക്കും അറബ് അമേരിക്കക്കാര്‍ക്കും വേണ്ടി നിരന്തരം പോരാടിയ നേതാവ്

International
  •  7 days ago
No Image

സഞ്ജുവിന്റെ പിൻഗാമി അണിയറയിൽ ഒരുങ്ങുന്നു; ഇനി കളി മാറും!

Cricket
  •  7 days ago
No Image

റൊണാൾഡോയെക്കാൾ പ്രതിഭയുള്ള താരങ്ങൾ അവർ മൂന്ന് പേരുമാണ്: മുൻ റയൽ കോച്ച് 

Football
  •  7 days ago
No Image

നേമത്ത് രാജീവ് ചന്ദ്രശേഖര്‍, കഴക്കൂട്ടത്ത് വി മുരളീധരനും മഞ്ചേശ്വരത്ത് കെ സുരേന്ദ്രനും; സാധ്യതാ സ്ഥാനാര്‍ഥി പട്ടികയുമായി ബി.ജെ.പി

Kerala
  •  7 days ago