
ഗോത്രകലോത്സവം: വിധികര്ത്താക്കളെ ചൊല്ലി തര്ക്കം തുടര്ക്കഥ

പാലക്കാട്: സ്കൂള് കലോത്സവങ്ങളില് ഈവര്ഷം മുതല് ഗോത്രകലകള് ഉള്പ്പെടുത്തിയെങ്കിലും ഈ കലകളില് പ്രാവീണ്യമുള്ള വിധികർത്താക്കളില്ലാത്തതിനെ ചൊല്ലിയുള്ള പരാതികള് വ്യാപകമാകുന്നു. ഉപജില്ലാ തലം മുതല് സംസ്ഥാനതലം വരെ നടക്കുന്ന മത്സരങ്ങളില് അഞ്ചു ഗോത്രകലകളെയാണ് ഉള്പ്പെടുത്തിയിട്ടുള്ളത്. മിക്കയിടത്തും ഈ കലകളില് യോഗ്യതയുള്ള വിധികര്ത്താക്കള്ക്ക് പകരം നാടോടിനൃത്തം, നാടന്പാട്ട് എന്നിവയുടെ വിധികര്ത്താക്കളെയാണ് വച്ചിട്ടുള്ളതെന്ന് ആദിവാസി സംഘടനകള് പരാതിപ്പെട്ടു.
കിര്ത്താഡ്സ് ഡയരക്ടറുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് വര്ഷങ്ങളായുള്ള ആവശ്യം അംഗീകരിച്ച് സ്കൂള് കലോത്സവ മാനുവല് സര്ക്കാർ പരിഷ്കരിച്ചത്. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി/വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ആട്ടം പാട്ടം), പളിയരുടെ പളിയനൃത്തം, മലപ്പുലയരുടെ ആട്ടം പാട്ടം എന്നീ അഞ്ച് ഗോത്രകലകളാണ് കലോത്സവത്തില് ഉള്പ്പെടുത്തിയത്.
ഹൈസ്കൂള്, ഹയര്സെക്കൻഡറി വിഭാഗങ്ങളിലായാണ് മത്സരം. തുളുവിലും മലയാളത്തിലുമുള്ള പാട്ടുകളായിരിക്കും മംഗലംകളിയില് ഉണ്ടാവുക. പണിയര് ഗോത്രത്തിലെ പുരുഷന്മാര് അവതരിപ്പിക്കുന്ന നൃത്തരൂപമാണ് കമ്പളകളിയും വട്ടക്കളിയും. കരു, പറ, ഉടുക്ക് തുടങ്ങിയ വാദ്യോപകരണങ്ങളാണ് ഇതില് ഉപയോഗിക്കുന്നത്. അതേസമയം നൃത്തത്തിനും സംഗീതത്തിനും തുല്യപ്രാധാന്യമുള്ള കലാരൂപമാണ് ഇരുളനൃത്തം.
തുകലുകൊണ്ടും മുളകൊണ്ടും നിർമിച്ച വാദ്യങ്ങളാണ് ഇരുളനൃത്തത്തില് ഉപയോഗിക്കുന്നത്. തമിഴ്, കന്നട, മലയാളം എന്നിവ കലര്ന്ന ഭാഷയാണ് ഇരുളനൃത്തത്തിന്റെ പാട്ടുകളിലുള്ളത്. പളിയ ആദിവാസി ഗോത്രത്തിന്റെ പാരമ്പര്യ നൃത്തമാണ് പളിയനൃത്തം. രോഗശമനം, മഴ എന്നിവയ്ക്ക് വേണ്ടിയാണ് പളിയനൃത്തം അവതരിപ്പിക്കുന്നത്. സ്ത്രീപുരുഷന്മാര് ഇടകലര്ന്ന് അവതരിപ്പിക്കുന്ന മലപ്പുലയ ഗോത്രവിഭാഗത്തിന്റെ നൃത്തരൂപമാണ് മലപ്പുലയ ആട്ടം.
തനത് ഭാഷയില് വായ്മൊഴിയായി തുടരുന്ന പാട്ടുകളിലും അകമ്പടിയായുള്ള ആദിതാളങ്ങളിലും ഇടവിട്ടുയരുന്ന വായ്താരികളിലും ക്രമാനുഗതമായ ശരീരചലനങ്ങളിലുമാണ് ഗോത്രനൃത്തങ്ങളുടെ ജീവനിരിക്കുന്നതെന്ന് അട്ടപ്പാടിയിലെ ഗോത്രകലാകാരി അനു പ്രശോഭിനി പറയുന്നു. ഉപജില്ല, ജില്ലാ കലോത്സവങ്ങളില് മിക്കയിടത്തും ഗോത്രകലകളുമായി ബന്ധമില്ലാത്തവരാണ് വിധികര്ത്താക്കളായി എത്തുന്നത്. പരാതികള് വ്യാപകമായതിനെത്തുടര്ന്ന് ചില സ്ഥലങ്ങളില് ഗോത്രവിഭാഗം കലാകാരന്മാരെ സംഘാടകര് നിയമിച്ചെങ്കിലും അവരെക്കുറിച്ചും പരാതികളുണ്ടായി.
ഗോത്രകലകളെക്കുറിച്ചു പഠനം നടത്തുന്നവരുടെയും കലാകാരന്മാരുടെയും ഒരു പാനല് കോഴിക്കോട് കിര്ത്താഡ്സ് തയാറാക്കിയിട്ടുണ്ട്. ഇവരെ വിധികര്ത്താക്കളായി വിളിക്കാമെങ്കിലും ഓരോ ജില്ലകളിലും കലോത്സവം നടത്തുന്ന അധ്യാപക സംഘടനകളാണ് വിധികര്ത്താക്കളെ നിശ്ചയിച്ചു വിദ്യാഭ്യാസവകുപ്പിന് അയച്ചു കൊടുക്കുന്നത്.
മിക്കയിടത്തും സ്കൂള്- ജില്ലാ കലോത്സവങ്ങള് നടന്നുകൊണ്ടിരിക്കുകയാണ്. ഒരു കലാരൂപം അന്യംനിന്നുപോവാതിരിക്കാനും കലയിലൂടെ വൈവിധ്യമാര്ന്ന സംസ്കാരങ്ങൾ സംരക്ഷിക്കപ്പെടാനും സംസ്ഥാന കലോത്സവത്തിൽ ഗോത്രകലകളില് പ്രാവീണ്യമുള്ള വിധികര്ത്താക്കളെ നിശ്ചയിക്കാന് സംഘടസമിതി തയാറാവണമെന്ന് ആദിവാസിസംഘടനകള് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം
Others
• 2 days ago
കസ്റ്റഡി മര്ദ്ദനം നിയമസഭ ചര്ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര് ചര്ച്ച
Kerala
• 2 days ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 2 days ago
സമസ്ത നൂറാം വാര്ഷികം; ശംസുല് ഉലമാ ദേശീയ സെമിനാര് സംഘടിപ്പിക്കുന്നു
organization
• 2 days ago
തൃശൂരിലെ വോട്ടര് പട്ടിക ക്രമക്കേട്: സുരേഷ്ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 2 days ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 2 days ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 2 days ago
ഫലസ്തീനികളെ ചേര്ത്തുപിടിച്ച് ഓപറേഷന് ഷിവല്റസ് നൈറ്റ്3: ഹംദാന് കാരുണ്യ കപ്പല് അല് അരീഷിലെത്തി
uae
• 2 days ago
ഗസ്സയിലെ കുഞ്ഞുങ്ങള്ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര് ആക്രമണം; സാംസ്കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന് കുട്ടി
Kerala
• 2 days ago
ഇടക്കാല ഉത്തരവ് അപൂര്ണമെന്ന് വ്യക്തിനിയമ ബോര്ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• 2 days ago
ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്
National
• 2 days ago
അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 2 days ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 2 days ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില് ഇസ്റാഈലുമായുള്ള ബന്ധത്തില് യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്ക്കോ റൂബിയോ
International
• 2 days ago
യുഎസ്-ഇന്ത്യ വ്യാപാര കരാർ ചർച്ചകൾ നാളെ പുനരാരംഭിക്കും; യുഎസ് വ്യാപാര പ്രതിനിധി ഇന്ന് ഇന്ത്യയിലെത്തും
National
• 2 days ago
യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 2 days ago
വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’
crime
• 2 days ago
'ബീഡി-ബിഹാര്'; കോണ്ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്ജെഡിയും, കോണ്ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി
National
• 2 days ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 2 days ago
കോഴിക്കോട് അനൗൺസ്മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• 2 days ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്റാഈല് ദോഹയില് ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്ത്തല് ചര്ച്ചകള് തടസ്സപ്പെടുത്താന്'; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയില് ഖത്തര് അമീര്
International
• 2 days ago