HOME
DETAILS
MAL
നൊബേല്‍ ജേതാവ് റോജര്‍ സിയാന് അന്തരിച്ചു
backup
September 01 2016 | 18:09 PM
കാലിഫോര്‍ണിയ: നൊബേല്‍ പുരസ്കാര ജേതാവ് റോജര്‍ സിയാന് (64) അന്തരിച്ചു. കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വകലാശാലയുടെ സാന്‍ഡിയോഗോ കേന്ദ്രത്തിലെ പ്രൊഫസറായിരുന്നു അദ്ദേഹം. 2008ല്‍ രസതന്ത്രത്തില്‍ നൊബേല്‍ പുരസ്കാരം നേടിയിരുന്നു. ഗ്രീന്‍ ഫ്ളൂറസന്റ് പ്രോട്ടീനിന്റെ കണ്ടുപിടിത്തമാണ് അദ്ദേഹം നടത്തിയത്. ഇതിനു കാന്‍സറുമായി ബന്ധമുണ്ടെന്നും അദ്ദേഹം കണ്ടെത്തി. ഓഗസ്റ്റ് 24നാണ് അദ്ദേഹം മരിച്ചതെന്ന് സര്‍വകലാശാല പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മരണകാരണം വ്യക്തമല്ലെന്നു സാന്‍ഡിയോഗോ വി.സി പ്രദീപ് കോസ്ല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."