
കൊടികുത്തി വിഭാഗീയത; പ്രതിസന്ധിയിലുലഞ്ഞ് സി.പി.എം; പുറത്തുപോകുന്നത് 'മൂക്കാതെ പഴുത്തവര്‍

കണ്ണൂര്‍: സമാനതകളില്ലാത്ത വിഭാഗീയതയാണ് ഈ സമ്മേളനകാലത്ത് സി.പി.എം അഭിമുഖീകരിക്കുന്നത്. സംഘടിതസ്വഭാവമില്ലെങ്കിലും നേതൃത്വത്തെപ്പോലും വെല്ലുവിളിക്കുന്ന വിഭാഗീയത ജില്ലാ സമ്മേളനങ്ങളിലേക്കു കടക്കുന്നതോടെ രൂക്ഷമാവുകയാണ്. മുമ്പൊക്കെ ബ്രാഞ്ച് സമ്മേളനങ്ങളില്‍ ഒതുങ്ങിയ ചേരിപ്പോര് ഇത്തവണ ലോക്കല്‍ സമ്മേളനങ്ങളും കടന്ന് ഏരിയാ സമ്മേളനങ്ങളിലേക്കുകൂടി വ്യാപിക്കുകയായിരുന്നു. ചേരിപ്പോരും വിഭാഗീയതയും വച്ചുപൊറുപ്പിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി പറയുമ്പോഴും എം.വി ഗോവിന്ദനെപ്പോലും വെല്ലുവിളിച്ചാണ് പ്രാദേശികനേതാക്കളുടെ തമ്മിലടിയും പോര്‍വിളിയും. നയവ്യതിയാനത്തിന്റെയോ ഭരണവീഴ്ചയുടേയോ പേരിലല്ല പാര്‍ട്ടിയില്‍ ഉരുണ്ടുകൂടുന്ന പ്രശ്നങ്ങളെന്നതു ശ്രദ്ധേയം. മുമ്പ് വി.എസ്പിണറായി പക്ഷങ്ങള്‍ തമ്മിലെ പോരിന് അത്തരം കാരണങ്ങളുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ കസേരയിളകുന്നതും കസേര കിട്ടാത്തതുമൊക്കെയാണ് പാര്‍ട്ടി വിടാനും തള്ളിപ്പറയാനുമൊക്കെ കാരണം. തിരുവനന്തപുരത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും പാലക്കാട്ടുമൊക്കെ തെരുവിലേക്കു നീണ്ട വിഭാഗീയതയുടെ പിന്നാമ്പുറം ഇതൊക്കെത്തന്നെ. ഇക്കാലമത്രയും നേതൃപദവികളിലിരുന്നവരാണ് പുതിയ നേതൃത്വം വരുന്നതില്‍ അസഹിഷ്ണുത മൂത്ത് ചേരിതിരിവുണ്ടാക്കുന്നതും മറുകണ്ടം ചാടുന്നതും. ബി.ജെ.പിയിലേക്കാണ്, ഒരു രാഷ്ട്രീയ ധാര്‍മികതയുമില്ലാതെ വിമതരില്‍ മിക്കവരുടെയും കൂടുമാറ്റമെന്നതാണ് സി.പി.എമ്മിന് ഏറെ തലവേദനയാകുന്നത്. ആലപ്പുഴയില്‍ ജില്ലാ പഞ്ചായത്തംഗവും സി.പി.എം ഏരിയാ കമ്മിറ്റിയംഗവുമായ ബിപിന്‍ സി.ബാബു കഴിഞ്ഞദിവസമാണ് ബി.ജെ.പി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരം മംഗലപുരത്ത് രണ്ടുതവണ ഏരിയാ സെക്രട്ടറി കസേരയിലിരുന്ന മധു മുല്ലശ്ശേരിയും ബി.ജെ.പി.യില്‍ ചേക്കേറാനുള്ള ഒരുക്കത്തിലാണ്. സി.പി.എമ്മിലെ അസംതൃപ്തരെ പാളയത്തിലെത്തിക്കാനുള്ള പണി ബി.ജെ.പിയിലും തകൃതിയാണ്.
അനര്‍ഹമായി പാര്‍ട്ടിപദവികളിലെത്തിയവരും കാലങ്ങളായി പദവികളില്‍ തുടരുന്നവരുമാണ് ചെറിയ പ്രശ്നങ്ങളുടെ പേരില്‍ പുതിയ രാഷ്ട്രീയ ലാവണങ്ങള്‍ തേടുന്നത്. അഴിമതി ആരോപണം മുതല്‍ സ്ത്രീവിഷയങ്ങളില്‍ വരെ പാര്‍ട്ടിക്ക് പേരുദോഷമുണ്ടാക്കിയവരാണ് ഇവരില്‍ പലരും. ആലപ്പുഴയില്‍ പാര്‍ട്ടിവിട്ട ബിപിന്‍ സി.ബാബു ഒരു വര്‍ഷംമുമ്പ് അച്ചടക്ക നടപടിക്ക് വിധേയനായിരുന്നു. ഭാര്യയുടെ പരാതിയില്‍ ഗാര്‍ഹിക പീഡനക്കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്. പെണ്‍സുഹൃത്തുമായി ജില്ലാ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ വിനോദയാത്ര പോയതും വിവാദമായിരുന്നു. കഴിഞ്ഞദിവസം മംഗലപുരം ഏരിയ കമ്മിറ്റി യോഗത്തില്‍ നിന്ന് നിലവിലെ സെക്രട്ടറി മധു മുല്ലശേരി ഇറങ്ങിപ്പോയതിനു കാരണം മൂന്നാമതും ഏരിയാ സെക്രട്ടറിയാക്കാത്തതിന്റെ പേരിലായിരുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് എം.ജലീലിനെ ജില്ലാനേതൃത്വം നിര്‍ദേശിച്ചതാണ് മധുവിനെ ചൊടിപ്പിച്ചത്. വിഭാഗീയതയുടെ പേരിലാണ് തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി കൊച്ചുമോനെ എം.വി.ഗോവിന്ദന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നീക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ഐസക്കിനെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നതാണ് കൊച്ചുമോന്റെ കസേരതെറിപ്പിച്ചത്. പത്തനംതിട്ട കൊടുമണ്‍ ഏരിയാ സമ്മേളനത്തിലും ചേരിതിരിഞ്ഞ് മത്സരമുണ്ടായി. ജില്ലാ സെക്രട്ടറിയുടെ നോമിനിയായ ആര്.ബി രാജീവ്കുമാര്‍ വോട്ടെടുപ്പിലൂടെയാണ് സെക്രട്ടറിയായത്.
വിമര്‍ശനം നേതൃത്വത്തിനെതിരേയും
മറ്റു പാര്‍ട്ടികളില്‍നിന്നെത്തുന്നവര്‍ക്ക് മാനദണ്ഡങ്ങള്‍ മറികടന്ന് അനര്‍ഹമായ പദവികള്‍ നല്‍കുന്നതും സി.പി.എമ്മിലെ പുതിയ പോരിന് ആക്കംകൂട്ടുന്നുണ്ട്. കോണ്‍ഗ്രസ് വിട്ടുവന്നയാളെ ജില്ലാ സെക്രട്ടറിയുടെ താല്പര്യത്തില് ലോക്കല്‍ സെക്രട്ടറിയാക്കിയതാണ് പാലക്കാട്ടെ സി.പി.എമ്മില്‍ ഭിന്നത രൂക്ഷമാക്കിയത്. ഇ.എം.എസ് സ്മാരകമെന്ന പേരില്‍ വിമതര്‍ ഓഫിസും തുറന്നു. പാലക്കാട്ടെ ഏരിയാ സമ്മേളനങ്ങളില്‍ എം.വി ഗോവിന്ദനും എ.കെ ബാലനും എം.ബി രാജേഷിനുമെതിരേ അതിരൂക്ഷ വിമര്‍ശനങ്ങളാണുയര്‍ന്നത്. വടിവൊത്ത ഭാഷയില്‍ വിഡ്ഢിത്തം വിളമ്പുന്നവര്‍ എന്നാണ് ഗോവിന്ദനും രാജേഷിനുമെതിരേ ഏരിയാ സമ്മേളനങ്ങളിലുയര്‍ന്ന വിമര്‍ശം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും സംസ്ഥാന സെക്രട്ടറിക്കസേരയിലിരുന്ന കാലത്തെ അച്ചടക്കവും ഐക്യവും എം.വി ഗോവിന്ദന് വന്നതോടെ അസ്തമിച്ചെന്ന വിമര്‍ശനവും സമ്മേളനപ്രതിനിധികള്‍ ഉയര്‍ത്തി. കൊഴിഞ്ഞാമ്പാറ, ഒറ്റപ്പാലം ഏരിയാ സമ്മേളനങ്ങളിലാണ് നേതൃത്വത്തിനെതിരേ അതിരൂക്ഷ എതിര്‍പ്പുയര്‍ന്നത്. മാധ്യമങ്ങള്‍ക്കുമുന്നില്‍ നാഴികയ്ക്കു നാല്‍പ്പതുവട്ടം പ്രത്യയശാസ്ത്രവും തത്വശാസ്ത്രവും പറഞ്ഞാല്‍ സാധാരണ പ്രവര്‍ത്തകര്‍ക്കു പോലും ദഹിക്കില്ലെന്നാണ് എം.വി ഗോവിന്ദനെതിരേ കോഴിക്കോട് ജില്ലയിലെ ചില ഏരിയാ സമ്മേളനങ്ങളില്‍ ഉയര്‍ന്ന വിമര്‍ശനം. കണ്ണൂരില്‍ വിമര്‍ശനശരമേറ്റവരില്‍ മുന്നില്‍ ഇ.പി ജയരാജനാണ്. പി.പി ദിവ്യയുടെ അതിരുവിട്ട നടപടികളും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയതായി തളിപ്പറമ്പ്, പാപ്പിനിശേരി ഏരിയാ സമ്മേളനങ്ങളില്‍ വിമര്‍ശനമുയര്‍ന്നു. ഡിസംബര്‍ 10നു തുടങ്ങുന്ന ജില്ലാ സമ്മേളനങ്ങള്‍ ഫെബ്രുവരി 11നാണ് സമാപിക്കുക. ജില്ലാ സമ്മേളനങ്ങളെങ്കിലും വിഭാഗീയത തീണ്ടാതിരിക്കാനുള്ള ജാഗ്രതയിലാണ് സി.പി.എം നേതൃത്വം. പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന ജി.സുധാകരന് ഉള്‍പ്പെടെയുള്ള നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും അതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
Sectarianism has put the CPM in a deep crisis in Kerala.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 6 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 6 hours ago
പാർക്കിംഗ് കൂടുതൽ എളുപ്പമാക്കാൻ പാർക്കിൻ; ആപ്പിൽ ബിസിനസ്, ഫാമിലി അക്കൗണ്ടുകൾ കൂടി അവതരിപ്പിക്കും
uae
• 6 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 6 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 6 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• 7 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• 8 hours ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• 8 hours ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• 8 hours ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• 8 hours ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• 9 hours ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• 9 hours ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• 9 hours ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• 9 hours ago
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 11 hours ago
യുഎഇയിലെ ആപ്പിൾ സ്റ്റോറുകളിൽ നിന്ന് മുൻകൂട്ടി ഓർഡർ ചെയ്യാതെ ഐഫോൺ 17 വാങ്ങാൻ കഴിയുമോ? ഉത്തരം ഇവിടെയുണ്ട്
uae
• 11 hours ago
അശ്രദ്ധമായി ലെയ്ൻ മാറ്റുന്നത് റോഡപകടങ്ങളുടെ പ്രധാന കാരണം; ദൃശ്യങ്ങളുമായി ബോധവൽക്കരണം നടത്തി അജ്മാൻ പൊലിസ്
uae
• 12 hours ago
'അവര്‍ക്ക് വലിയ സ്വപ്നങ്ങളുണ്ടായിരുന്നു അസാമാന്യ പ്രതിഭകളായിരുന്നു അവര്‍...' ലോകത്തിന്റെ ഉന്നതിയില്‍ എത്തേണ്ടവരായിരുന്നു ഇസ്റാഈല്‍ കൊലപ്പെടുത്തിയ ഫുട്ബോള്‍ അക്കാദമിയിലെ കുഞ്ഞുങ്ങള്‍
International
• 12 hours ago
ഗോള്‍ഡ് കോയിന് പോലും തലവേദന; അമൂല്യ വസ്തുക്കളുമായി കുവൈത്തില്‍ നിന്ന് യാത്ര പുറപ്പെടുകയാണോ?, എങ്കില്‍ കൈയില്‍ ഈ രേഖ വേണം
Kuwait
• 10 hours ago
വിദ്യാർഥിനിക്ക് അശ്ലീല വീഡിയോകൾ അയച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ
crime
• 10 hours ago
ഇടുക്കിയിൽ മണ്ണിടിഞ്ഞ് രണ്ട് മരണം; കെട്ടിട നിർമാണത്തിനിടെ അപകടം
Kerala
• 10 hours ago