HOME
DETAILS

കേരളത്തില്‍ സിജെപി കൂട്ടുകെട്ട്; മോദി രാജ്യത്തെ വിറ്റു; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

  
Web Desk
March 07, 2026 | 1:46 PM

rahul gandhi criticize both narendra modi and pinarayi vijayan in puthuyuga yathra

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെയും, സംസ്ഥാന സര്‍ക്കാരിനെയും ഒരുപോലെ വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിയ പുതുയുഗ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദി രാജ്യത്തെ വിറ്റുവെന്നും, കേരളത്തില്‍ സിപിഎം-ബിജെപി കൂട്ടുകെട്ടാണെന്നും രാഹുല്‍ പറഞ്ഞു. 

സഞ്ജു സാംസണെ പ്രശംസിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ എടുത്ത് പറഞ്ഞ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വഞ്ചിച്ചുവെന്നും രാഹുല്‍ പറഞ്ഞു. 'ഗള്‍ഫിലുള്ളവര്‍ ആശങ്കാകുലരാണ്. അസ്ഥിരവും അപകടകരവുമായ ആഗോള സാഹചര്യമാണ് നിലവിലുള്ളത്. യുഎസുമായി കരാര്‍ ഒപ്പിട്ടതോടെ മോദി രാജ്യത്തെ വഞ്ചിച്ചു. മോദിയല്ലാതെ ഒരു പ്രധാനമന്ത്രിയും ഇന്ത്യയുടെ കാര്‍ഷിക രംഗം അമേരിക്കയ്ക്ക് തുറന്നു കൊടുത്തിട്ടില്ല. കാര്‍ഷിക രംഗത്തെ തകര്‍ക്കുന്ന നടപടിയാണിത്,' രാഹുല്‍ പറഞ്ഞു. 

അമേരിക്ക പറയുന്നവരിൽ നിന്നേ എണ്ണ വാങ്ങൂ എന്ന് മോദി ട്രംപിന് വാക്ക് കൊടുത്തെന്നും സാധാരണ സാഹചര്യത്തിൽ മോദി ഇങ്ങനെ ചെയ്യില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിട്ടുവീഴ്ച്ചകൾക്ക് നിർബന്ധിതനാകുന്നത് കാരണം എപ്സ്റ്റീൻ ഫയലാണ്. പ്രധാനമന്ത്രിയുടെ സുഹൃത്ത് അനിൽ അംബാനി, ഹർദീപ് പുരി എന്നിവരുടെ പേരുകൾ എപ്സ്റ്റീൻ ഫയലുകളിൽ ഉണ്ട്. എപ്സ്റ്റീൻ ഫയലുകൾ പുറത്തു വരുമോ എന്നാണ് മോദിക്ക് പേടി. മോദിയെ നിയന്ത്രിക്കുന്നത് ട്രംപ് ആണെന്ന് രാഹുൽ ​ഗാന്ധി കൂട്ടിച്ചേർത്തു. 

Rahul Gandhi criticized both the Central and State governments while speaking at the concluding event of the UDF’s Puthuyuga Yatra led by V. D. Satheesan. He accused Narendra Modi of “selling the country” and alleged a CPI(M)–BJP alliance in Kerala.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

‌‌‌‌പെൻഷൻ 3,000 രൂപ, വിദ്യാർഥിനികൾക്ക് ധനസഹായം; ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷത്തിന്റെ ഇൻഷുറൻസ്; നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് അഞ്ചിന ഗ്യാരണ്ടികളുമായി കോൺഗ്രസ്

Kerala
  •  2 hours ago
No Image

ആക്രമണം പുതിയ മേഖലകളിലേക്ക്; ഇറാനെതിരെ കടുത്ത നീക്കവുമായി ഡൊണാൾഡ് ട്രംപ് 

International
  •  2 hours ago
No Image

ഇന്ത്യയുടെ ഹൃദയം തകർത്ത് കിരീടം നേടും: കിവീസ് നായകൻ മിച്ചൽ സാന്റ്നർ

Cricket
  •  3 hours ago
No Image

ജനമുന്നേറ്റമായി പുതുയുഗ യാത്ര: നൂറിലേറെ സീറ്റുമായി യുഡിഎഫ് അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  3 hours ago
No Image

നെയ്യാറ്റിൻകരയിൽ പത്താംക്ലാസ് വിദ്യാർഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  3 hours ago
No Image

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം; അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നാളെ

oman
  •  3 hours ago
No Image

ലോകകപ്പ് ഫൈനൽ മഴയെടുക്കുമോ; മത്സരം ഉപേക്ഷിച്ചാൽ കിരീടം ആർക്ക്?

Cricket
  •  4 hours ago
No Image

മനസാക്ഷിയെ മരവിപ്പിച്ച പീഡനം: കോയമ്പത്തൂർ കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം

National
  •  4 hours ago
No Image

ഒമാന്‍ സുല്‍ത്താന്‍ സ്‌പെയിന്‍ പ്രധാനമന്ത്രിയുമായി ടെലിഫോണ്‍ സംഭാഷണം നടത്തി

oman
  •  4 hours ago
No Image

ദുബൈയിലേക്കും ദോഹയിലേക്കുമുള്ള സർവീസുകൾ റദ്ദാക്കി ഒമാൻ എയർ; വ്യോമാതിർത്തി അടച്ചതോടെ യാത്രാ പ്രതിസന്ധി രൂക്ഷം

oman
  •  4 hours ago