സുരക്ഷാഭിത്തി നിര്‍മിക്കാന്‍ നടപടിയായില്ല
തൊട്ടില്‍പ്പാലം: വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണിയുയര്‍ത്തുന്ന ഓവുചാലിന് സുരക്ഷാഭിത്തി നിര്‍മിക്കാന്‍ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. കാവിലുംപാറ പഞ്ചായത്തിലെ തൊട്ടില്‍പാലം-വയനാട് സംസ്ഥാന പാതയില്‍ പൂക്കാട് റോഡിനോട് ചേര്‍ന്നുള്ള ഓവുചാലിനാണ് സുരക്ഷാവേലികളോ ഭിത്തിയോ ഇല്ലാത്തത്. ഇതുമൂലം അന്തര്‍സംസ്ഥാന പാതയായ ഇതുവഴി വലിയ ചരക്കുലോറികളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്.
എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡുകൊടുത്താല്‍ കുഴിയിലകപ്പെടുന്ന സ്ഥിതിയാണ്. തീരെ അരികുചേര്‍ന്ന് നടക്കാന്‍ കഴിയാത്തതിനാല്‍ കാല്‍നടയാത്രക്കാരും ഏറെ പ്രയാസമനുഭവിക്കുന്നുണ്ടണ്ട്. അപായസൂചനയില്ലാത്തതും അപകടസാധ്യത വര്‍ധിപ്പിക്കുന്നുണ്ടണ്ട്. പരിസരത്തെ തെരുവു വിളക്കുകള്‍ കത്താത്തതും രാത്രികാലങ്ങളില്‍ ജനങ്ങളുടെ പ്രയാസം ഇരട്ടിയാക്കുന്നു. സംഭവം നിരവധിതവണ അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് ശക്തമായ പ്രതിഷേധത്തിനിടയാക്കുന്നുണ്ടണ്ട്. സമീപത്ത് ഏതുനിമിഷവും തകര്‍ന്നുവീഴാറായ പൊള്ളയായ ഒരു കൂറ്റന്‍മരവും സ്ഥിതി ചെയ്യുന്നുണ്ടണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."