HOME
DETAILS
MAL
എ.ബി.വി.പി മാര്‍ച്ച് നടത്തി
backup
September 01 2016 | 22:09 PM
കോഴിക്കോട്: സ്കൂളുകളില്‍ പാഠപുസ്തകം വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് എ.ബി.വി.പി ജില്ലാ കണ്‍വീനര്‍ അമല്‍ രാജ് ഉദ്ഘാടനം ചെയ്തു.
പൊലിസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലിസ് ലാത്തിവീശി ഓടിച്ചു. മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ പൊലിസുമായി ബലപ്രയോഗം തുടങ്ങി. തുടര്‍ന്ന് പൊലിസ് ലാത്തിവീശുകയായിരുന്നു. ജില്ലാ കണ്‍വീനര്‍ അമല്‍രാജ്, സിറ്റി സെക്രട്ടറി ഹരികൃഷ്ണന് അടക്കം അഞ്ചു പ്രവര്‍ത്തകരെ പൊലിസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."