HOME
DETAILS
MAL
മുഖ്യമന്ത്രിക്ക് മഹിളകളുടെ സങ്കടക്കത്ത്
backup
September 01 2016 | 22:09 PM
കോഴിക്കോട്: ജനദ്രോഹ നടപടികളുമായി മുന്നോട്ടുപോകുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കു മഹിളകളുടെ സങ്കടക്കത്ത്. സര്‍ക്കാരിന്റെ നൂറാം ദിനത്തോടനുബന്ധിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഹെഡ് പോസ്റ്റ്ഓഫിസിനു സമീപം പരിപാടി സംഘടിപ്പിച്ചത്. മുന്‍ മന്ത്രി അഡ്വ. എം.ടി പത്മ ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി. ഉഷാദേവി ടീച്ചര്‍ അധ്യക്ഷയായി. ഇന്ദിരാ വേണുഗോപാല്‍, കൃഷ്ണവേണി, രാധാ ഹരിദാസ്, ശാന്താ മണിരാജ്, ബേബി പയ്യാനക്കല്‍, റസിയ മാമുക്കോയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."