HOME
DETAILS

ഇതാണ് മോട്ടിവേഷന്‍: 69 ാം വയസ്സില്‍ 89 കി.മി സൈക്ലിങ്, നീന്തല്‍, ഓട്ടവും.! പരിമിതികള്‍ മറികടന്ന് ബഹ്‌റൈനില്‍ ചാലഞ്ച് പൂര്‍ത്തിയാക്കി ഇന്ത്യക്കാരന്‍

  
December 11 2024 | 04:12 AM

69-year Indian man finishes Half Ironman race in Bahrain

മനാമ: പ്രായം 69, കുട്ടിക്കാലം മുതലുള്ള തള്ളവിരലിനേറ്റ പരിക്ക്, വളഞ്ഞ കൈമുട്ട്, കാല്‍മുട്ടിലെ വേദനയും പ്രശ്‌നങ്ങളും, തോളില്‍ ശസ്ത്രക്രിയ... എന്നിട്ടും ഇതൊന്നും അയാളെ തളര്‍ത്തിയില്ല. പ്രായത്തെയും ശാരീരിക വെല്ലുവിളികളെയും അതിജീവിച്ച് ബഹ്‌റൈനില്‍ നടന്ന അയണ്‍മാന്‍ 70.3 ചാലഞ്ച് പൂര്‍ത്തിയാക്കുമ്പോള്‍ പൂനെയില്‍ നിന്നുള്ള 69 കാരനായ നവ്‌നാഥ് സാന്‍ജൂണ്‍ കുറിച്ചത് പുതിയ റെക്കോഡ്. കടലില്‍ 1.9 കിലോമീറ്റര്‍ നീന്തല്‍, കരയിലൂടെ 89 കിലോമീറ്റര്‍ സൈക്ലിങ്, 21 കിലോമീറ്റര്‍ ഓട്ടം എന്നിവ ഉള്‍പ്പെടുന്ന ട്രയാത്ത്‌ലോണ്‍ ആണ് 69 മത്തെ വയസ്സില്‍ സാന്‍ജൂണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. (69 year Navnath Zanjurne successfully completed the Bahrian triathlon, which included a 1.9-kilometer swim in the ocean, an 89-kilometer cycle on land, and a 21-kilometer run). 

2024-12-1110:12:06.suprabhaatham-news.png
 
നവ്‌നാഥ് സാന്‍ജൂണ്‍

മൂന്ന് വര്‍ഷത്തെ കഠിന പരിശീലനത്തിന് ശേഷം തുര്‍ക്കിയില്‍ പരാജയം നേരിട്ട സാന്‍ജൂണ്‍ സ്വയം തിരിച്ചുവരാനെടുത്ത തീരുമാനമാണ് അദ്ദേഹത്തെ വിജയിയാക്കിയത്. ലക്ഷ്യംകൈവരിക്കുന്നതിനായി സാന്‍ജൂണ്‍ ഒഴുക്കിയ വിയര്‍പ്പിന് പരിധിയില്ല. നിശ്ചയദാര്‍ഢ്യത്തോടെ ലക്ഷ്യം പിന്തുടര്‍ന്നു. അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തിന് ഫലമുണ്ടായി, ഇന്ത്യയുടെ ഏറ്റവും പ്രായം കൂടിയ ഉരുക്കുമനുഷ്യനായതില്‍ സാന്‍ജൂണ്‍ ഇപ്പോള്‍ അഭിമാനിക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ കുടുംബവും.

കോച്ച് ചൈതന്യ വെല്‍ഹാലിന്റെ മാര്‍ഗനിര്‍ദേശപ്രകാരം സാന്‍ജൂണ്‍ തന്റെ ശാരീരിക ബലഹീനതകള്‍ തിരിച്ചറിയുകയും മെച്ചപ്പെടുത്തുകയും ചെയ്തു. ജിം പരിശീലകനായ ഹേമന്തിനുമായുള്ള പതിവ് സെഷനുകളാണ് പേശികളുടെ ശക്തി വീണ്ടെടുക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. കോവിഡ് മഹാമാരിക്ക് മുമ്പ് അദ്ദേഹത്തിന്റെ ഭാരം 90 കിലോയില്‍ നിന്ന് 65 കിലോയിലേക്ക് മാറിയതും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

തന്റെ കുടുംബത്തിന്റെ അചഞ്ചലമായ പിന്തുണയും സാന്‍ജൂണിന് ലഭിച്ചു. കര്‍ശനമായ ഭക്ഷണ പരിപാലന രീതിയാണ് അദ്ദേഹം പിന്തുടര്‍ന്നത്. ഇക്കാര്യത്തില്‍ ഭാര്യ ഉഷക്ക് അദ്ദേഹം 100 മാര്‍ക്ക് നല്‍കുന്നു. മകന്‍ ഡോ. രാഹുല്‍ ആണ് മാനസിക തയ്യാറെടുപ്പിന് സഹായിച്ചത്. വിജയിക്കാനുള്ള സാന്‍ജൂണിന്റെ കഴിവില്‍ വിശ്വസമര്‍പ്പിക്കാന്‍ മകന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

മുമ്പ് അഞ്ച് തവണ അയണ്‍മാന്‍ ചാലഞ്ചില്‍ പങ്കെടുത്ത മരുമകള്‍ ഡോ. സ്മിതയും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചു. കൊച്ചുമക്കളായ സായിബായിയും ശിവബയും കൂടെ ഓടി മുത്തച്ചനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. പ്ലക്കാര്‍ഡുകള്‍ പിടിച്ച് മുത്തച്ചന് വേണ്ടി കൈയടിച്ച് കൊണ്ടിരുന്നു.

വ്യക്തമായ ലക്ഷ്യത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും ഒരാള്‍ക്ക് വിജയം നേടാനാകുമെന്ന എന്റെ വിശ്വാസത്തെ ഈ മത്സരം ഒന്നുകൂടി ഉറപ്പിച്ചതായി സാന്‍ജൂണ്‍ പറഞ്ഞു. ഈ പ്രായത്തിലും വലിയ ശാരീരിക വെല്ലുവിളികള്‍ക്കിടയിലും വിജയം എപ്പോഴും സാധ്യമാണെന്ന് വിശ്വസിക്കാന്‍ യുവതലമുറയെ പ്രചോദിപ്പിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. എന്റെ കുടുംബത്തിന്റെയും പരിശീലകരുടെയും പ്രയത്‌നവും പിന്തുണയും ഒരിക്കലും മറക്കാനാകില്ല- സാന്‍ജൂണ്‍ പറഞ്ഞു.

69-year Indian man finishes Half Ironman race in Bahrain



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-01-2025

latest
  •  11 days ago
No Image

ഹഷ് മണി കേസിൽ നിയുക്ത പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കുറ്റക്കാരൻ തന്നെ; പക്ഷേ തടവും പിഴയുമില്ല

International
  •  11 days ago
No Image

തിരുവനന്തപുരത്ത് എന്‍ജിനീയറിങ് കോളജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ട മൃതദേഹം ഉടമയുടേത് തന്നെ; ഡിഎൻഎ റിപ്പോർട്ട് പുറത്ത്

latest
  •  11 days ago
No Image

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമായേക്കാവുന്ന 10 ജോലികള്‍

JobNews
  •  11 days ago
No Image

മുംബൈ; സ്കൂളിലെ ശുചിമുറിയിലേയ്ക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ച നിലയിൽ

National
  •  11 days ago
No Image

എഐ ക്യാമറകള്‍ കണ്ണു തുറന്നു; 15 ദിവസത്തിനിടെ കുവൈത്തില്‍ പിടികൂടിയത് 18000ത്തിലേറെ നിയമലംഘനങ്ങള്‍

Kuwait
  •  11 days ago
No Image

18 വയസുകാരിയെ 60 പേര്‍ ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി പരാതി; 5 പേര്‍ അറസ്റ്റില്‍

Kerala
  •  11 days ago
No Image

ഐഎസ്ആർഒയുടെ സ്പേഡെക്സ് ദൗത്യം സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടതിനാൽ വൈകും; മൂന്നാം പരിശ്രമം കരുതലോടെ

National
  •  11 days ago
No Image

ഹിന്ദി ദേശീയഭാഷയല്ല, ഔദ്യോഗിക ഭാഷ മാത്രമെന്ന് ആര്‍ അശ്വിന്‍, പിന്തുണച്ച് ഡിഎംകെ

Cricket
  •  11 days ago
No Image

മേഘാലയയെ തറ പറ്റിച്ച് അണ്ടര്‍ 23 വനിതാ ടി20യില്‍ കേരളത്തിന് വമ്പൻ വിജയം

Cricket
  •  11 days ago