കാലിക്കറ്റ് സര്‍വകലാശാലയില്‍ ജീവനക്കാരുടെ കൂട്ടധര്‍ണ
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഭരണകാര്യാലയത്തിനു മുന്നില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു ജീവനക്കാരുടെ കൂട്ടധര്‍ണ. സര്‍വകലാശാലകളിലെ അനധ്യാപക തസ്തികകളിലെ ഒഴിവുകള്‍ പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യുക, പുതിയ സര്‍വകലാശാലകളില്‍ ആവശ്യമായ അനധ്യാപക തസ്തികകള്‍ സൃഷ്ടിക്കുക, ജോലി ഭാരത്തിന് അനുസരിച്ചു പുതിയ തസ്തികകള്‍ അനുവദിക്കുക, ആരോഗ്യ, മലയാള, നിയമ സര്‍വകലാശാലകളില്‍ കൂടി ഓപ്ഷന്‍ അനുവദിക്കുക, സെക്രട്ടേറിയേറ്റ് പാറ്റേണ്‍ പൂര്‍ണമായും നിലനിര്‍ത്തുക, 9, 10 ശമ്പളപരിഷ്‌ക്കരണത്തിലെ അപാതകള്‍ പരിഹരിക്കുക, കാലിക്കറ്റ് സര്‍വകലാശാലയില്‍ എടുത്തുകളഞ്ഞ 22 സെക്ഷന്‍ ഓഫിസുകള്‍ പുന:സ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കോണ്‍ഗ്രസ് അനുകൂല സര്‍വിസ് സംഘടനയായ യൂനിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു ധര്‍ണ.
സര്‍വകലാശാല പരീക്ഷാഭവന്‍ ഭാഗത്തു നിന്നു പ്രകടനമായി ജീവനക്കാര്‍ സര്‍വകലാശാല ഭരണകാര്യാലയത്തിലേക്കു മാര്‍ച്ച് നടത്തിയശേഷമാണു ധര്‍ണ നടത്തിയത്.
സംഘടനാ നേതാക്കളായ പി. പ്രേമരാജന്‍, കെ. പ്രവീണ്‍കുമാര്‍, പ്രമോദ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."