HOME
DETAILS

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനധികൃതമെന്ന് വിശദീകരണം 

  
Web Desk
December 12, 2024 | 6:58 AM

Bulldozer Action Resumes in Uttar Pradesh Buildings Demolished Amid Controversy12

ലഖ്‌നൗ:  ഉത്തര്‍പ്രദേശില്‍ വീണ്ടും ബുള്‍ഡോസര്‍ രാജ്. സംഭലിലാണ് നടപടി. ഉത്തര്‍പ്രദേശ് ഇലക്ട്രിസിറ്റി വകുപ്പും പൊലിസും ചേര്‍ന്നാണ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നത്. നിരവധി വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രിം കോടതി ഉത്തരവ് നിലനില്‍ക്കേയാണ് നടപടി. 

ചിലയിടങ്ങളില്‍ വൈദ്യുതി പോസ്റ്റുകള്‍ വീടുകള്‍ക്കുള്ളിലായിരുന്നു. സബ്ഡിവിഷനല്‍ ഓഫിസര്‍ സന്തോഷ് ത്രിപാഠി പറയുന്നു. വൈദ്യുതി മോഷ്ടിക്കുന്നതായും അധികൃതര്‍ ആരോപിക്കുന്നു. 

 അതിനിടെ, സംഭലില്‍ അക്രമത്തിന് ഇരയായവരുടെ കുടുംബാംഗങ്ങളെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട 5 യുവാക്കളുടെ ബന്ധുക്കളുമായാണ് രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തിയത്. രാഹുലിന്റെ വസതിയായ 10 ജന്‍പഥില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. യുപിയിലേക്ക് രാഹുലിന് പ്രവേശനം നിഷേധിക്കപ്പെട്ടതിനാലാണ് ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. ഇരകളുടെ കുടുംബാംഗങ്ങള്‍ക്ക് രാഹുല്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.  

നവംബര്‍ അവസാന വാരത്തില്‍ സംഭല്‍ ജില്ലയിലെ ഷാഹി ജമാ മസ്ജിദില്‍ സര്‍വേക്കിടെയുണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പൊലിസ് നടത്തിയ വെടിവയ്പില്‍ 5 പേരാണ് കൊല്ലപ്പെട്ടത്. സംബല്‍ ജില്ലയിലെ ഷാഹി ജമാ മസ്ജിദിന്റെ സ്ഥാനത്ത് ക്ഷേത്രമായിരുന്നെന്നും, മുഗള്‍ ഭരണ കാലത്ത് ക്ഷേത്രം തകര്‍ത്ത് അവിടെ പള്ളി പണിതതാണെന്നും ആരോപിച്ച് സുപ്രിംകോടതി അഭിഭാഷകനായ വിഷ്ണു ശങ്കര്‍ ജെയിന്‍ നല്‍കിയ ഹരജിയില്‍ സംബല്‍ ജില്ലാ കോടതിയാണ് അഭിഭാഷക സംഘത്തെ സര്‍വേയ്ക്ക് നിയോഗിച്ചത്. സംഭവത്തില്‍ 400 ലേറെ പേര്‍ക്കെതിരെയാണ് കേസെടുത്തത്. 
 

In Uttar Pradesh, bulldozer action has resumed in Sambhal, with the Electricity Department and police demolishing several buildings.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  3 days ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  3 days ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  3 days ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  3 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  4 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  4 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  4 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  4 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  4 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  4 days ago