കാട്ടാനശല്യം ദ്രുതപ്രതികരണസേനയുടെ പ്രവര്‍ത്തനം ലക്ഷ്യം കാണാതെ പോകുന്നു
നിലമ്പൂര്‍: നിലമ്പൂരിലെ കാട്ടാനശല്യം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പു കൊണ്ടുവന്ന ദ്രുതപ്രതികരണസേനയുടെ പ്രവര്‍ത്തനം സംസ്ഥാനത്തു ലക്ഷ്യം കാണാതെ പോകുന്നു. മതിയായ പരിശീലനവും സ്ഥിരതയില്ലാത്ത താല്‍ക്കാലിക ചുമതലയും പ്രതിരോധിക്കാന്‍ മതിയായ സംവിധാനങ്ങളുടെ അഭാവവുമാണു സേന പ്രവര്‍ത്തനം ഫലം കാണാതെ പോവുന്നത്.
ജില്ലയില്‍ എട്ടംഗങ്ങള്‍ അടങ്ങുന്ന ഒരു സേന മാത്രമാണുള്ളത്. വനംവകുപ്പിലെ തന്നെ ജീവനക്കാരെ 14 ദിവസത്തേക്കു മാത്രമാണു സേനയില്‍ താല്‍ക്കാലിക ചുമതല നല്‍കുന്നത്. സാമൂഹ്യവനവല്‍ക്കരണ വിഭാഗത്തിലെ ഫോറസ്റ്റര്‍ക്കാണു സേനയുടെ ചുമതല. പുതുതായി ജീപ്പും ഒരു തോക്കും സേനക്കുണ്ട്. എന്നാല്‍ തോക്കില്‍ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കാന്‍ പോലും സേനക്ക് അധികാരമില്ല. ചീഫ് കണ്‍സര്‍വേറ്ററുടെ അനുമതി കിട്ടിയാല്‍ മാത്രമേ റബ്ബര്‍ ബുള്ളറ്റ് ഉപയോഗിക്കാന്‍ പാടുള്ളൂ.
അതുകൊണ്ടു തന്നെ തോക്കുമായെത്തുന്ന സേന കര്‍ഷകരോടൊപ്പം നിസഹയരായി നോക്കി നില്‍ക്കുകയാണു പതിവ്. ഇതു കര്‍ഷകരുടെ രോഷത്തിനും ഇടയാക്കാറുണ്ട്. ഇതുമൂലം സേനയില്‍ അംഗങ്ങളാവാന്‍ വനംവകുപ്പു ജീവനക്കാര്‍ തയ്യാറാവുന്നില്ല. കാട്ടാന കൃഷിയിടത്തിലേക്കിറങ്ങുന്ന സമയത്തു കര്‍ഷകര്‍ സഹായം ആവശ്യപ്പെട്ടാല്‍ ഭയംമൂലം സേനാംഗങ്ങള്‍ പലപ്പോഴും വരാന്‍ മടിക്കുന്നതും പതിവാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."