സഹപാഠിയുടെ കണ്ണീരൊപ്പാന്‍ കൂട്ടുകാരുടെ കൈത്താങ്ങ്
പെരിന്തല്‍മണ്ണ: സഹപാഠിയുടെ ഉമ്മയുടെ രോഗം മാറാന്‍ കൂട്ടുകാര്‍ പ്രാര്‍ഥിക്കുക മാത്രമല്ല, പിരിവെടുത്തും സഹായിച്ചു. ആനമങ്ങാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയുടെ രോഗിയായ മാതാവ് ആനമങ്ങാട് മുഴന്നമണ്ണ ചേര്‍ക്കുന്നത്ത് ഖദീജയുടെ ചികിത്സാ സഹായത്തിനാണു വിദ്യാര്‍ത്ഥികള്‍ തുക സമാഹരിച്ച് നല്‍കിയത്.
കുടുംബത്തിന്റെ ഏക ആശ്രയമായ ഖദീജ രോഗംമൂലം കിടപ്പിലാണ്. ഖദീജയുടെ കുടുംബത്തെ സഹായിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്നു സഹായ സമിതി രൂപീകരിച്ചപ്പോഴാണു സഹപാഠിയുടെയും ഉമ്മയുടെയും കണ്ണീരൊപ്പാന്‍ വിദ്യാര്‍ഥികളും പങ്കാളികളായത്. ഖദീജ ചികിത്സാ സഹായ നിധിയിലേക്ക് വിദ്യാര്‍ഥികള്‍ സ്വരൂപിച്ച 40000 രൂപ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിടി.അബ്ദുള്‍മജീദ് ഖദീജ കുടുംബ സഹായ സമിതി ഭാരവാഹികളെ ഏല്‍പ്പിച്ചു.
പിടിഎ പ്രസിഡന്റ് സൈദ് ആലിക്കല്‍, പ്രധാന അധ്യാപിക സാലിജോര്‍ജ്, സ്‌കൂള്‍ ചെയര്‍മാന്‍ കെ. മുഹമ്മദ് ഷെബീബ്, ഖദീജ ചികിത്സാ സഹായ സമിതി ഭാരവാഹികളായ പി.കബീര്‍, പി. ചേക്കുമുഹമ്മദ്, പി.ഹസ്സന്‍കുട്ടി, എം.മുഹമ്മദാലി, പി.രാമധാസ്, മുജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഖദീജയുടെ ഭര്‍ത്താവ് നേനരത്തെ മരണപ്പെട്ടിരുന്നു. മൂത്ത മകളെ നാട്ടുകാരുടെ സഹായത്തോടെ വിവാഹം ചെയ്തയച്ചു. രക്തസമ്മര്‍ദ്ദത്തെത്തുടര്‍ന്ന് ഒരു മാസം മുമ്പ് ഖദീയുടെ തലയില്‍ ശാസ്ത്രക്രിയ ചെയ്യേണ്ടി വന്നു.
തുടര്‍ ചികിത്സയ്ക്കു ഭീമമായ സംഖ്യ വേണം. ഇതിനായി സുമനസുകളുടെ സഹായം തേടുകയാണ് ഈ കുടുംബം.
ഖദീജ സഹായ സമിതി ആനമങ്ങാട് കോര്‍പ്പറേഷന്‍ ബാങ്കില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അഇ 345900101000306, കഎടഋരീറല ഇഛഞജ 003459. സഹായ സമിതി മൊബൈല്‍ നനമ്പര്‍:9747985942.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."