HOME
DETAILS

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

  
ജലീൽ അരൂക്കുറ്റി  
December 14, 2024 | 2:53 AM

The split in Kerala JDS

കൊച്ചി:  ദേശീയ ഘടകം ബി.ജെ.പിക്കൊപ്പവും സംസ്ഥാന ഘടകം ഇടതുമുന്നണിക്കൊപ്പവുമായി ഇരട്ട നിലപാടിൽ നിൽക്കുന്ന കേരള ജെ.ഡി.എസ് ഉപതെരഞ്ഞെടുപ്പുകളിൽ നോക്കുകുത്തിയായി മാറിയതോടെ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായി. പാലക്കാട്, ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിൽ കൊടിയും പേരും ഉപയോഗിക്കാൻ കഴിയാതെ ജെ.ഡി.എസ് പ്രവർത്തകർ നിസഹായരായി നിൽക്കേണ്ട ഗതികേടിലായിരുന്നു. ഇതിനിടയിൽ മൂന്ന് മാസത്തിനുള്ളിൽ പുതിയ പേരും കൊടിയും സ്വീകരിച്ചു പുതിയ പാർട്ടിയായി മാറാനുള്ള സംസ്ഥാന നേതൃയോഗ തീരുമാനം അട്ടിമറിച്ചതിലുള്ള അമർഷവും ഭിന്നതയും പാർട്ടിക്കുള്ളിൽ ശക്തമായി.

തെരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട നടപടികൾക്കായി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ബി മുരുകദാസ് കൺവീനറായി സമിതിയെ ചുമതലപ്പെടുത്തിയെങ്കിലും തീരുമാനം എങ്ങുമെത്തിയില്ല. ആറുമാസമായി അനിശ്ചിതത്വം തുടരുന്നതിൽ പ്രതിഷേധിച്ച് അടിയന്തരമായി നേതൃയോഗം വിളിച്ചുകൂട്ടണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രിയും സംസ്ഥാന വൈസ് പ്രസിഡന്റുമായ ജോസ് തെറ്റയിൽ സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിന് കത്ത് നൽകിയെങ്കിലും മറുപടിപോലും നൽകിയിട്ടില്ല. 

നിലവിൽ സംസ്ഥാന കമ്മിറ്റി ചേർന്നിട്ട് ഒരുവർഷവും നേതൃയോഗം ചേർന്നിട്ട് ആറ് മാസവുമാവുകയാണ്. പാർട്ടിയുടെ ദുരവസ്ഥയ്ക്ക് മാറ്റം വേണമെന്നും അടിയന്തരമായി നേതൃയോഗം ചേർന്ന് വ്യക്തമായ തീരുമാനവുമായി മുന്നോട്ടുപോയില്ലെങ്കിൽ കൊഴിഞ്ഞുപോക്ക് ശക്തമാകുമെന്നും ജോസ് തെറ്റയിൽ ചൂണ്ടിക്കാട്ടുന്നു. സാധാരണ പ്രവർത്തകരുടെ വികാരവും താൽപര്യവും ഉൾക്കൊള്ളാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും നിലപാട് തിരുത്തണമെന്നുമാണ് ജോസ് തെറ്റയിൽ ആവശ്യപ്പെടുന്നത്.  

കൂടാതെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഘട്ടത്തിൽ നിലവിലുള്ള സീറ്റുകൾ കൂടി നഷ്ടമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനെതിരേ താഴെ തട്ടിലും  അമർഷം ശക്തമാണ്. ദേശീയ ഘടകവുമായി ബന്ധം വിഛേദിച്ചു സ്വതന്ത്ര പാർട്ടിയായി മാറാൻ തീരുമാനമെടുത്തുവെങ്കിലും സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസിന്റെയും മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെയും പിടിവാശി മൂലം തീരുമാനം എങ്ങുമെത്താത്ത സ്ഥിതിയാണ്. പുതിയ പാർട്ടി രൂപീകരണം ഇരുവരുടെയും എം.എൽ.എ സ്ഥാനങ്ങൾക്ക്  ഭീഷണിയാകുമെന്നതോടെ യാതൊരു നിലപാടുമില്ലാതെയാണ് പാർട്ടി മുന്നോട്ടുപോകുന്നത്. 
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പേരും കൊടിയും സ്വീകരിച്ചു സ്വതന്ത്ര പാർട്ടിയായി മാറണമെന്നാണ് ഒരുവർഷം മുമ്പ് ചേർന്ന സംസ്ഥാന കമ്മിറ്റിയിലുണ്ടായ ധാരണ. ഇത് നേതൃത്വം തന്നെ അട്ടിമറിക്കുന്നതായി പാർട്ടിക്കുള്ളിലെ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

ബി.ജെ.പി ഘടകകക്ഷിയായ ജെ.ഡി.എസിനെ  ഇടതു മന്ത്രിസഭയിൽ നിലനിർത്തുന്നത് തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം ചർച്ചയാക്കിയപ്പോൾ സി.പി.എം അടിയന്തരമായി നിലപാട് സ്വീകരിക്കണമെന്ന താക്കീത് നൽകിയെങ്കിലും പിന്നീട് സി.പി.എം അയഞ്ഞതോടെ അധികാരത്തിൽ തുടരാൻ ജെ.ഡി.എസ് നേതാക്കൾക്ക് കഴിഞ്ഞു. ഇത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ നിലവിൽ നൽകിയ സീറ്റുകൾ കൂടി നിഷേധിക്കാനുള്ള സി.പി.എം തന്ത്രമാണെന്ന തിരിച്ചറിവാണ് ഒരുവിഭാഗം നേതാക്കളെ നേതൃത്വത്തിനെതിരേ തിരിയാൻ പ്രേരിപ്പിച്ചിരിക്കുന്നത്. പാർട്ടി പ്രസിഡന്റും മന്ത്രിയും ഇനി മത്സരിക്കുന്നില്ലെന്നതിനാൽ പാർട്ടിയുടെ പേരും കൊടിയും നിലപാടും പ്രശ്‌നമാകില്ലെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ പിണറായിയില്‍ ബോംബ് കൈയ്യിലിരുന്നു പൊട്ടി സി.പി.എം പ്രവര്‍ത്തകന് ഗുരുതര പരുക്ക്

Kerala
  •  8 days ago
No Image

2025-ലെ ദേശീയ പരേഡിന് ഒരുങ്ങി ഖത്തർ: പ്രവേശന സമയം പ്രഖ്യാപിച്ച് സാംസ്കാരിക മന്ത്രാലയം

uae
  •  8 days ago
No Image

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു; ' പോറ്റിയെ കേറ്റിയേ' പാട്ടിനെതിരെ ഡി.ജി.പിക്ക് പരാതി

Kerala
  •  8 days ago
No Image

ചരിത്രത്തിൽ മൂന്നാമൻ; കോടികൾ വാരിയെറിഞ്ഞ് ഗ്രീനിനെ റാഞ്ചി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cricket
  •  8 days ago
No Image

യാത്ര മികച്ചതാക്കാൻ, ഈ രണ്ട് റൂട്ടുകളിൽ എമിറേറ്റ്‌സിന്റെ ബോയിംഗ് 777 വിമാനങ്ങൾ; അടുത്ത വര്‍ഷം സര്‍വിസ് ആരംഭിക്കും

uae
  •  8 days ago
No Image

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയയ്ക്കും രാഹുലിനും ആശ്വാസം; കേസ് നിലനില്‍ക്കില്ലെന്ന് കോടതി, ഇ.ഡി കുറ്റപത്രം തള്ളി

National
  •  8 days ago
No Image

വൈഭവിനെ വെട്ടി ചരിത്രത്തിലേക്ക്; ഇന്ത്യൻ ക്രിക്കറ്റിന്റെ നെറുകയിൽ 17കാരൻ

Cricket
  •  8 days ago
No Image

മലപ്പുറം കണ്ണമംഗലത്ത് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Kerala
  •  8 days ago
No Image

തൊഴിലുറപ്പ് പദ്ധതി പുതിയ ബിൽ ലോക്സഭയിൽ; മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്തതിൽ പ്രതിഷേധം

National
  •  8 days ago
No Image

വന്ദേഭാരതിന് നേരെ കല്ലേറ്: നാല് കുട്ടികൾ അറസ്റ്റിൽ; പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റി

National
  •  8 days ago