പരാതികള്‍ക്ക് ഇടവരുത്താതെ പാചകവാതക വിതരണം നടത്തണം
മലപ്പുറം: പരാതികള്‍ക്ക് ഇടവരുത്താതെ പാചകവാതക വിതരണം നടത്തണമെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും ഗ്യാസ് ഏജന്‍സി പ്രതിനിധികളുടേയും സംയുക്ത യോഗത്തില്‍ ജില്ലാ സപ്ലൈ ഓഫിസര്‍ പി.കെ വല്‍സല നിര്‍ദ്ദേശിച്ചു. ഗ്യാസ് ഏജന്‍സിയുടെ ഷോറൂമില്‍ നിന്നു അഞ്ച് കിലോ മീറ്റര്‍ വരെയുള്ള ദൂരപരിധിക്ക് കടത്ത് കൂലി ഈടാക്കരുത്. പുതിയ കണക്ഷന് സ്റ്റൗ, മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവ വാങ്ങിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുത്. ഉപഭോക്താക്കളോട് മാന്യമായി പെരുമാറുകയും ഫോണ്‍ വിളിച്ചാല്‍ എടുക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു. ഗ്യാസ് ഏജന്‍സിയുടെ പ്രവൃത്തി സമയം, ഗ്യാസിന്റെയും അനുബന്ധ ഉപകരണങ്ങളുടെയും ഏജന്‍സി വില , സ്റ്റോക്ക് വിവരം, പരാതികള്‍ അറിയിക്കുവാനുള്ള ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങള്‍ എന്നിവ ഏജന്‍സിയുടെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഡി.ടി.പി.സി.ഹാളില്‍ നടന്ന യോഗത്തില്‍ എ.ഡി.എം സെയിദ് അലി അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."