'അറബ് ഹോപ് മേക്കേഴ്‌സ്' അവാര്‍ഡിന്റെ അഞ്ചാമത് എഡിഷന്‍ പ്രഖ്യാപിച്ചു
ദുബൈ: 10 ലക്ഷം യുഎഇ ദിര്‍ഹം സമ്മാനത്തുകയുള്ള അറബ് ഹോപ് മേക്കേഴ്‌സ് പുരസ്‌കാരത്തിന്റെ അഞ്ചാമത് എഡിഷന്‍ പ്രഖ്യാപിച്ചു. ജീവകാരുണ്യ രംഗത്ത് സംഭാവന അര്‍പ്പിക്കുന്നവരെ കണ്ടെത്താനും അവരെ ആദരിക്കുന്നതിനുമായി സ്ഥാപിച്ചതാണ് 'അറബ് ഹോപ് മേക്കേഴ്‌സ്' പുരസ്‌കാരം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് പുരസ്‌കാരത്തിന്റെ അഞ്ചാമത് എഡിഷന്‍ പ്രഖ്യാപിച്ചത്.
പുരസ്‌കാരത്തിനുള്ള യോഗ്യതയെക്കുറിച്ച് വിശദീകരിച്ച അദ്ദേഹം പുരസ്‌കാരത്തിനായി സ്വയം നാമനിര്‍ദേശം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ചത് ശ്രദ്ധേയമായി. ഏതെങ്കിലും മാനുഷിക, സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്ക് പുരസ്‌കാരത്തിനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകന് ജീവിതത്തെക്കുറിച്ച് നല്ല കാഴ്ചപ്പാടുകള്‍ ഉണ്ടായിരിക്കണം. കൂടാതെ എഴുത്തും വായനയും അറിയുകയും അതു പകര്‍ന്ന് നല്‍കാനുമുള്ള ഭാഷാപ്രാവീണ്യവും വേണം. സ്വന്തത്തിലോ മറ്റുള്ളവരിലോ നന്മ കാണുന്ന ആര്‍ക്കും തങ്ങളെയോ മറ്റുള്ളവരെയോ പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യാം. http://arabhopemakers.com വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
2024 ഇറാഖി ഫാര്‍മസിസ്റ്റായ തല അല്‍ ഖാലിക്കായിരുന്നു പുരസ്‌കാരം. നിശ്ചയദാര്‍ഢ്യമുള്ള കുട്ടികളേയും അര്‍ബുദ ബാധിതരായ നൂറുകണക്കിന് യുവാക്കളേയും പരിചരിക്കുന്നത് കണക്കിലെടുത്താണ് പുരസ്‌കാരത്തിനായി തല അല്‍ ഖാലിയെ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."