HOME
DETAILS

സാധാരണക്കാരെ പോലും ത്രസിപ്പിച്ച മാന്ത്രിക വിരലുകള്‍ 

  
Web Desk
December 16 2024 | 06:12 AM

The Mesmerizing Rhythm of Zakir Hussain A Living Legend of the Tabla

സാധാരണക്കാരെ പോലും ത്രസിപ്പിച്ച താളം. സാക്കിര്‍ ഹുസൈന്‍ എന്ന ഇതിഹാസം തബലയില്‍ താളമിടുമ്പോള്‍ അങ്ങിനെയായിരുന്നു. പ്രപഞ്ചം മുഴുവന്‍ ആ താളത്തില്‍ മുഴുകും. അതിന്റെ മാസ്മരികതയിലലിയും. ഉസ്താദ് അല്ലാ രഖാ ഖാന്റെ മകന് അതങ്ങിനെയേ സംഭവിക്കുമായിരുന്നുള്ളൂ. പിറന്നനാള്‍ മുതല്‍ അദ്ദേഹം കേട്ടു തുടങ്ങിയതാണ് ഈ താളം. അറിഞ്ഞത് മുഴുവന്‍  താളബന്ധിതമാണ്. ഏഴാംവയസ്സില്‍ പിതാവിന്റെ പകരക്കാരനായി താളമിട്ടു തുടങ്ങിയതാണ്. പിന്നീട് ലോകം  കണ്ടതും കേട്ടതും മുഴുവന്‍ ആ കുഞ്ഞു വിരലുകളിലെ മാസ്മരികതയായിരുന്നു. ആകാശത്തോളം ഉയര്‍ന്നിട്ടും ഭൂമിയോളം വിനയം സൂക്ഷിച്ചിരുന്നു അദ്ദേഹം. 

1951 മാര്‍ച്ച് ഒന്‍പതിന് മുംബൈയിലെ സംഗീത കുടുംബത്തിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. പിതാവ് വിഖ്യാത തബലിസ്റ്റ് ഉസ്താദ് അല്ലാ രഖ ഖാന്‍ തബലയുടെ താളത്തിനൊപ്പം മകനെ വളര്‍ത്തി. 


കുട്ടിക്കാലം മുതല്‍ പല പ്രമുഖര്‍ക്കൊപ്പവും അദ്ദേഹം തബല വായിച്ചു. 12ാം വയസില്‍ മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ഷഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവരോടൊപ്പം തബല വായിച്ചു. 18ാം വയസിലാണ് സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം കച്ചേരി അവതരിപ്പിച്ചു. കേരളത്തിലെ പെരുവനം കുട്ടന്‍ മാരാര്‍ക്കും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കുമൊപ്പം വേദി പങ്കിട്ട് മലയാള മണ്ണില്‍ വിസ്മയമായി.

സംഗീതത്തിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയ അദ്ദേഹം മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19ാം വയസില്‍ അസി.പ്രഫസര്‍ ആയി. മലയാളത്തിലെ 'വാനപ്രസ്ഥം' ഉള്‍പ്പെടെയുള്ള ചുരുക്കം സിനിമകള്‍ക്കു സംഗീതം നല്‍കി. 1988ല്‍ രാജ്യം പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും ലഭിച്ചു. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.


ആദ്യ ആല്‍ബമായ ലിവിങ് ഇന്‍ ദ മെറ്റീരിയല്‍ വേള്‍ഡ് 1973 ലാണ് പുറത്തിറങ്ങിയത്, ഇത് സാക്കിറിന് നല്ലൊരു തുടക്കമായിരുന്നു. 1979 മുതല്‍ 2007 വരെ, അദ്ദേഹം നിരവധി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലുകളുടെയും ആല്‍ബങ്ങളുടെയും ഭാഗമായിരുന്നു. തബലയുടെ ചടുലമായ താളങ്ങളും സങ്കീര്‍ണമായ പാറ്റേണുകളും കൊണ്ട് പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാക്കിറിന് സാധിച്ചു.

ആറ് പതിറ്റാണ്ട് നീണ്ടുനിന്ന തന്റെ കരിയറില്‍ നിരവധി പ്രശസ്ത ഇന്ത്യന്‍, അന്തര്‍ദേശീയ കലാകാരന്മാരുമായി സഹകരിക്കാനുള്ള അവസരവും സാക്കിറിന് ലഭിച്ചു. 

ഈ വര്‍ഷം ആദ്യം ഗ്രാമി അവാര്‍ഡ് നേടിയ 'ശക്തി' എന്ന ബാന്‍ഡിന്റെ ഭാഗമായിരുന്നു സാക്കിര്‍ ഹുസൈന്‍. പൗരസ്ത്യ, പാശ്ചാത്യ സംഗീതജ്ഞരെ ഒന്നിപ്പിച്ച ഈ ബാന്‍ഡ്, ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തെ ജാസ്, റോക്ക് എന്നിവയുമായി സംയോജിപ്പിച്ചു കൊണ്ട് സാംസ്‌കാരിക അതിരുകള്‍ക്കപ്പുറത്തുള്ള ഒരു മാസ്മരിക ശബ്ദദൃശ്യം സൃഷ്ടിച്ചു. ജോണ്‍ മക്ലാഫ്‌ലിന്‍, ശങ്കര്‍ മഹാദേവന്‍, വി സെല്‍വഗണേഷ്, ഗണേഷ് രാജഗോപാലന്‍ തുടങ്ങിയ പ്രശസ്ത കലാകാരന്മാരും തബല മാസ്‌ട്രോയും ഇതിന്റെ ഭാഗമായിരുന്നു.

1988ല്‍ പദ്മശ്രീയും 2022ല്‍ പദ്മഭൂഷണും 2023ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. നാല് തവണ ഗ്രാമി അവാര്‍ഡ് നേടിയ അതുല്യ പ്രതിഭയായിരുന്നു സാക്കിര്‍ ഹുസൈന്‍. 

പരശ്ശതം ഹൃദയമരുഭൂമികളിലേക്കുള്ള ആ മാന്ത്രികവിരലുകളില്‍ നിന്നുള്ള പെരുമഴപ്പെയ്ത്ത് ഇനിയില്ല. എന്നാല്‍ അന്ന് പെയ്ത മഴയുടെ ഓര്‍മകളില്‍ വീണ്ടും വീണ്ടും പെയ്തു കൊണ്ടിരിക്കുന്ന മരങ്ങള്‍ക്കു മീതെ ആ ഇതിഹാസതാരകം ജ്വലിച്ചു നില്‍ക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടിനുള്ളില്‍ക്കയറി കാട്ടു പന്നി ആക്രമിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  12 hours ago
No Image

പുരാവസ്‌തു അവശേഷിപ്പുകൾ കണ്ടെത്തിയ സ്ഥലങ്ങൾ സന്ദർശിക്കാം; സ്വന്തം കൈകൊണ്ട് ഖനനം ചെയ്ത് പുരാതന അവശിഷ്ടങ്ങൾ കണ്ടെത്തുകയും ചെയ്യാം, ഇതൊരു അപൂർവ്വ അവസരം

qatar
  •  12 hours ago
No Image

ഒമാനില്‍ വിസ മെഡിക്കല്‍ സേവനങ്ങള്‍ പകല്‍ മാത്രമാക്കി ആരോ​ഗ്യ മന്ത്രാലയം

oman
  •  13 hours ago
No Image

കെട്ടിട നിര്‍മ്മാണ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ഫീല്‍ഡ് പരിശോധനകൾ നടത്തി

Kuwait
  •  13 hours ago
No Image

ആരോഗ്യസ്ഥിതിയില്‍ പുരോഗതി: ഉമ തോമസ് എംഎല്‍എ നാളെ ആശുപത്രി വിടും 

Kerala
  •  13 hours ago
No Image

കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ യൂസുഫ് മുഹമ്മദ് അൽ നിസ്ഫ് അന്തരിച്ചു

Kuwait
  •  13 hours ago
No Image

പാതിവില തട്ടിപ്പ്; മുഴുവൻ സാമ്പത്തിക ഇടപാടും നടത്തിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലൂടെയെന്ന് പ്രതി ആനന്ദകുമാർ

Kerala
  •  13 hours ago
No Image

ദുബൈ: ഇവന്റുകൾ നടക്കുന്ന സ്ഥലങ്ങളിൽ ഫെബ്രുവരി 17 മുതൽ പുതിയ വേരിയബിൾ പാർക്കിംഗ് ഫീസ് പ്രാബല്യത്തിൽ വരും

uae
  •  14 hours ago
No Image

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക് 

Kerala
  •  15 hours ago
No Image

പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

uae
  •  15 hours ago