HOME
DETAILS

വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റ് പിടയുന്ന സുഹൃത്തുക്കള്‍ക്ക് രക്ഷകനായി അഞ്ചാം ക്ലാസുകാരന്‍

  
December 20, 2024 | 3:55 AM

5th grader became a savior for his friends who were suffering from shock

പാലക്കാട്: സ്‌കുളിലേക്ക് പോവുകയായിരുന്ന കൂട്ടുകാര്‍ക്ക് വൈദ്യുതി പോസ്റ്റില്‍ നിന്ന് ഷോക്കേറ്റപ്പോള്‍ ജീവന്‍ രക്ഷിച്ച് അഞ്ചാം ക്ലാസുകാരനായ സുഹൃത്ത് . കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ മുഹമ്മദ് സിദാനാണ് അവസരോചിതമായ ഇടപെടലിലൂടെ സുഹൃത്തുക്കളുടെ ജീവന്‍ രക്ഷിച്ചത്. ബുധനാഴ്ച രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്കു പോകുമ്പോഴാണ് അപകടമുണ്ടായത്. സിദാനൊപ്പം സുഹൃത്തുക്കളായ മുഹമ്മദ് റാജിഹും ഷഹജാസും ഉണ്ടായിരുന്നു.

റാജിഹ് തട്ടിക്കളിച്ചുകൊണ്ടിരുന്ന പ്ലാസ്റ്റിക് ബോട്ടില്‍ തൊട്ടടുത്ത പറമ്പിലേക്ക് വീഴുകയും ഇത് എടുക്കാനായി മതിലില്‍ കയറി പറമ്പിലേക്ക് ഇറങ്ങുന്നതിനിടെ കാല്‍വഴുതിയപ്പോള്‍ പിടികിട്ടിയത് തൊട്ടടുത്തുള്ള വൈദ്യുതിത്തൂണില്‍. ഫ്യൂസ് കാരിയറിന്റെ ഇടയില്‍ കൈകുടുങ്ങിയ റാജിഹിന് ഷോക്കടിക്കുകയായിരുന്നു. താഴേക്കു തൂങ്ങിക്കിടന്നു റാജിഹ് പിടയുന്നത് കണ്ട് കാലില്‍ പിടിച്ചുവലിക്കാന്‍ ശ്രമിച്ചതോടെ ഷഹജാസിനും ചെറിയതോതില്‍ ഷോക്കേറ്റു. ഇതോടെ റാജിഹിനു ഷോക്കേറ്റതാണെന്ന് ഇവര്‍ക്കു മനസ്സിലായി.

 ഉടന്‍ തന്നെ മുഹമ്മദ് സിദാന്‍ തൊട്ടടുത്തു കണ്ട ഉണങ്ങിയ കമ്പുകൊണ്ട് റാജിഹിനെ തട്ടിമാറ്റുകയായിരുന്നു. കൈകളിലും മുഖത്തും മറ്റും പൊള്ളലേറ്റ റാജിഹിനെ തൊട്ടടുത്ത ആരോഗ്യകേന്ദ്രത്തിലും പിന്നീട് മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു ചികിത്സ നല്‍കി.കല്ലായത്ത് വീകോട്ടോപ്പാടം കൊടുവാളിപ്പുറം വീട്ടില്‍ ഉമ്മര്‍ ഫാറൂഖിന്റെയും ഫാത്തിമത്ത് സുഹ്‌റയുടെയും മകനാണു മുഹമ്മദ് സിദാന്‍ (10).

തന്റെ വീട്ടില്‍ മുന്‍പ് ഉണ്ടായ അപകടത്തില്‍ നിന്നാണ് ഷോക്കേറ്റാല്‍ ഉണങ്ങിയ വടികൊണ്ട് തട്ടിമാറ്റണമെന്ന അറിവു ലഭിച്ചതെന്നു സിദാന്‍ പറയുന്നു. കൂട്ടുകാരുടെ ജീവന്‍ രക്ഷിക്കാന്‍ ധൈര്യത്തോടെ ഇടപെട്ട മുഹമ്മദ് സിദാനെ ഫോണില്‍ വിളിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അഭിനന്ദിച്ചു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പിടിഎയും സ്റ്റാഫ് കൗണ്‍സിലും കുട്ടിയെ അനുമോദിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ അപകടം; ഗുഡ്‌സ് ട്രെയിൻ തട്ടി കർണാടക സ്വദേശി മരിച്ചു

Kerala
  •  2 days ago
No Image

'ഭാരം കൂടിയാൽ ടീമിൽ ഇടമില്ല': പെപ്പിന്റെ മുന്നറിയിപ്പിന് പിന്നാലെ തൂക്കം തെളിയിച്ച് ഹാലൻഡ്; ടീമിൽ വലിയ മാറ്റങ്ങളെന്ന് വെളിപ്പെടുത്തൽ

Football
  •  2 days ago
No Image

കാനഡയിൽ വീണ്ടും ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു; ഒരാഴ്ചക്കിടെ കൊല്ലപ്പെടുന്നത് രണ്ടാമത്തെ ഇന്ത്യക്കാരൻ

International
  •  2 days ago
No Image

കളിക്കളങ്ങളും, ജിംനേഷ്യവും, നടപ്പാതകളും; അൽ ഷംഖയിൽ അത്യാധുനിക സൗകര്യങ്ങളോടെ 16 പാർക്കുകൾ കൂടി തുറന്നു

uae
  •  2 days ago
No Image

ഉദ്ഘാടനം കഴിഞ്ഞ് മോദി മടങ്ങി, പിന്നാലെ ആളുകൾ 4000 അലങ്കാരച്ചെടികൾ കടത്തി; നാണക്കേടിന്റെ ദൃശ്യങ്ങൾ പുറത്ത്

National
  •  2 days ago
No Image

ഷാർജയിൽ ഹൃദയാഘാതം മൂലം മലയാളി വിദ്യാർഥിനി മരിച്ചു

uae
  •  2 days ago
No Image

ബുംറയെ വീഴ്ത്തി; 2025-ലെ ഇന്ത്യൻ വിക്കറ്റ് വേട്ടയിൽ സ്പിൻ ആധിപത്യം

Cricket
  •  2 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, വലിയ അപകടങ്ങൾക്ക് വഴിയൊരുക്കും; ഷാർജയിലെ വാൻ അപകത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് പൊലിസ്

uae
  •  2 days ago
No Image

കാസർകോട് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിയേറ്റ് യുവാവിന് പരുക്ക്‌

Kerala
  •  2 days ago
No Image

കളമശ്ശേരി കിന്‍ഫ്രയിലെ സ്വിമ്മിങ് പൂളില്‍ നിന്ന് രണ്ട് ദിവസത്തോളം പഴക്കമുഴള്ള മൃതദേഹം കണ്ടെത്തി

Kerala
  •  2 days ago