HOME
DETAILS

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മള സ്വീകരണം നൽകി കുവൈത്ത് ഭരണകൂടം

  
Web Desk
December 21, 2024 | 10:12 AM

Kuwaiti government welcome to Prime Minister Narendra Modi-latest

കുവൈത്ത് സിറ്റി : ഡിസംബർ 21, രണ്ട്  ദിവസത്തെ  ഔദ്യോഗിക സന്ദർശനത്തിനായി  ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി അൽപ സമയം മുമ്പ് കുവൈത്തിൽ എത്തി.  ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിൽ കുവൈത്ത് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ കുവൈത്ത് ആഭ്യന്തരമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയ  കുവൈത്ത് പ്രതിനിധികളും   നേരിട്ടെത്തി സ്വീകരിച്ചു.

WhatsApp Image 2024-12-21 at 3.52.02 PM.jpeg

വ്യാപാര, ഊർജ മേഖലകളിൽ ഇന്ത്യയും കുവൈത്തും തമ്മിലുള്ള പങ്കാളിത്തം പോലെ തന്നെ, മധ്യ പൗരസ്ത്യ ദേശത്തെ സമാധാനം, സുരക്ഷ, സുസ്ഥിരത, സമൃദ്ധി എന്നിവ സ്ഥാപിക്കുന്നതിലും ഇരുരാജ്യങ്ങളും  തമ്മിൽ ബന്ധമുണ്ടെന്ന്  കുവൈത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യയിൽ വെച്ച് നടത്തിയ പത്രപ്രസ്താവനയിൽ മോദി പറഞ്ഞു. കുവൈത്തും ഇന്ത്യയും തമ്മിലുള്ള പ്രത്യേക ബന്ധം മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾ തമ്മിലുള്ള തമ്മിലുള്ള സൗഹൃദത്തിൻ്റെ ആഴം കൂട്ടുന്നതിനും സന്ദർശനം സഹായിക്കുമെന്ന് മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു.  

ഇന്ന് വൈകീട്ട് സബാഹ് സാലേം  സ്റ്റേഡിയത്തിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ പ്രധാന മന്ത്രി ഇന്ത്യൻ സമൂഹത്തെ അഭിസംബോധണ ചെയ്തു സംസാരിക്കും. വൈകിട്ട് 3.50-ന് സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്പോര്‍ട്സ് ഹാളിലാണ് നടക്കുക. 12.30 മുതല്‍ പ്രവേശനം അനുവദിക്കും. പ്രവേശം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.

തുടർന്ന്  ഇന്ന് നടക്കുന്ന ഗൾഫ്  കപ്പ് ഫുട്ബോൾ ബോൾ മത്സരത്തിൽ മുഖ്യാതിഥിയായും അദ്ദേഹം പങ്കെടുക്കും. നാളെ കാലത്ത് മുതൽ കുവൈത്ത് അമീർ, കിരീടാവകാശി മുതലായ  ഭരണ നേതൃത്വത്തിലെ പ്രമുഖരൂമായും മോദി  കൂടി കാഴ്ച നടത്തും.

43 വര്‍ഷത്തിന് ശേഷം കുവൈത്തില്‍ എത്തുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആവേശപൂര്‍വ്വമാണ് കുവൈറ്റ് സമൂഹം സ്വീകരിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ മോദി സന്ദര്‍ശിക്കാത്ത ഏക രാജ്യവുമാണ് കുവൈത്ത്. ഇന്ത്യയുടെ ത്രിവർണ പതാക കുവൈത്തിലുടനീളമുള്ള റോഡുകളിൽ ഉയർന്നു പാറി, രാജ്യമെങ്ങും മോദിയുടെ ചിത്രങ്ങളും കൂറ്റൻ ഫ്ളക്സ് ബോർഡുകളുംകൊണ്ട് മോദിയെ വരവേറ്റു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്കോട്ട സ്‌ഫോടനം; അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി സ്ഥാപകന്‍ 14 ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ 

National
  •  3 days ago
No Image

ഇഡി നോട്ടീസ് രാഷ്ട്രീയ പ്രേരിതം; ഏത് തരം അന്വേഷണത്തിനും സജ്ജം; വിശദീകരണവുമായി കിഫ്ബി

Kerala
  •  3 days ago
No Image

ടേക്ക് ഓഫിന് പിന്നാലെ റഡാറിൽ നിന്ന് കാണാതായി; അമേരിക്കയിൽ പരിശീലന വിമാനം തടാകത്തിൽ ഇടിച്ചിറങ്ങി; പൈലറ്റും പരിശീലകയും മരിച്ചു

International
  •  3 days ago
No Image

അതിജീവിതയുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു; ഇടുക്കിയിലും കാസർകോട്ടും കേസ്

Kerala
  •  3 days ago
No Image

ബലാത്സംഗക്കേസ് പ്രതി ആസാറാം ബാപ്പുവിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീംകോടതിയില്‍ ഹരജി നല്‍കി അതിജീവിത

National
  •  3 days ago
No Image

കാൽനട യാത്രക്കാരുടെ സുരക്ഷ പ്രധാനം; സീബ്രാ ക്രോസിൽ ചെയ്യേണ്ടത് എന്തെല്ലാം; ഓർമ്മിപ്പിച്ച് കേരള പൊലിസ്

Kerala
  •  3 days ago
No Image

തൃശൂരിൽ ഗർഭിണിയുടെ മരണം: ഭർതൃമാതാവ് അറസ്റ്റിൽ; ഭർത്താവ് നേരത്തേ പിടിയിൽ

Kerala
  •  3 days ago
No Image

ചെന്നൈയില്‍ പ്രളയ മുന്നറിയിപ്പ്; കനത്ത മഴ തുടരുന്നു; സ്‌കൂളുകള്‍ക്കും, കോളജുകള്‍ക്കും അവധി

National
  •  3 days ago
No Image

എസ്.ഐ.ആര്‍, തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ 

Kerala
  •  3 days ago
No Image

യുഎഇ ദേശീയ ദിനം: ഔദ്യോ​ഗിക ഈദ് അൽ ഇത്തിഹാദ് ​ഗാനം പുറത്തിറക്കി

uae
  •  3 days ago