തുടർച്ചയായ സംഘർഷം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സിൻഡിക്കേറ്റ് പിരിച്ചുവിട്ടേക്കും ; ഗവർണർ റിപ്പോർട്ട് തേടി
തേഞ്ഞിപ്പലം: തുടർച്ചയായുണ്ടാകുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ കാലിക്കറ്റ് സർവകലാശാലയിൽ സിൻഡിക്കേറ്റ് പിരിച്ചുവിടാൻ സാധ്യത. ഗവർണർ ഇക്കാര്യത്തിൽ റിപ്പോർട്ട് തേടി. ഈ മാസം 18 ന് ചേർന്ന സെനറ്റ് യോഗത്തിൽ 226 പേജ് വരുന്ന അജൻഡകൾ ചർച്ചചെയ്ത് തീരുമാനിക്കേണ്ടതായിരുന്നെങ്കിലും എൽ.ഡി.എഫ് - യു.ഡി എഫ് സംഘർഷം കാരണം പിരിച്ചുവിടുകയായിരുന്നു. ഈ മാസം 19ന് ചേർന്ന സിൻഡിക്കേറ്റ് യോഗവും സംഘർഷത്തെ തുടർന്ന് നിർത്തിവച്ചു.
പൊതുതാൽപര്യത്തിന് എതിരാവുകയോ സർവകലാശാലയുടെ നേരായ പ്രവർത്തനത്തിന് വിഘാതമായി സിൻഡിക്കേറ്റ്-സെനറ്റ് ഉൾപ്പെടെയുള്ള ബോഡികൾ നിലനിൽക്കുകയോ ചെയ്താൽ പിരിച്ചുവിടാൻ ചാൻസലർക്ക് അധികാരമുണ്ടെന്ന് സർവകലാശാലാ ആക്ടിൽ പറയുന്നുണ്ട്.
സിൻഡിക്കേറ്റിൽ എൽ.ഡി.എഫിനാണ് ഭൂരിപക്ഷം. എന്നാൽ, ഗവർണറുടെ നോമിനിയായ വി.സി ഡോ.പി. രവീന്ദ്രൻ കോൺഗ്രസ് അനുകൂല അധ്യാപക സംഘടനാംഗമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."