HOME
DETAILS

ജലസംരക്ഷണം; അടിയന്തര നടപടി വേണം

  
Web Desk
September 02 2016 | 00:09 AM

%e0%b4%9c%e0%b4%b2%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%82-%e0%b4%85%e0%b4%9f%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0-%e0%b4%a8%e0%b4%9f%e0%b4%aa


സുല്‍ത്താന്‍ ബത്തേരി: മഴയുടെ ലഭ്യതയിലെ ഗണ്യമായ കുറവ് ജില്ലയില്‍ കൊടും വരള്‍ചക്കു കാരണമാകുമെന്നിരിക്കെ ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അടിയന്തര ഊന്നല്‍ നല്‍കണമെന്ന് ആവശ്യം.
കഴിഞ്ഞ രണ്ടു വര്‍ഷമായി ജില്ലയില്‍ കാലവര്‍ഷം ഗണ്യമായി കുറയുന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുയരുന്നത്.
ചെക്ക്ഡാമുകളും കനാലുകളും സംരക്ഷിച്ചു ജലസംരക്ഷണം സാധ്യമാക്കിയില്ലെങ്കില്‍ വരും വേനലുകളില്‍ ജില്ല കൊടിയ വരള്‍ച നേരിടേണ്ടിവരും. നിലവില്‍ ജല സംരക്ഷണത്തിന് ജില്ലയില്‍ കാര്യമായ സംവിധാനങ്ങളില്ലാത്ത സ്ഥിതിയാണ്. നൂറുകണക്കിനു കനാലുകളും ചെക്ക്ഡാമുകളും നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം നാശത്തിന്റെ വക്കിലാണ്. കൂടാതെ ജില്ലയിലെ വരള്‍ച പ്രതിരോധിക്കാന്‍ കഴിയുന്നവയുമല്ല. ചെക്ക്ഡാമുകളുടേയും കനാലുകളുടേയും നാശം കര്‍ഷകരേയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. ഏക്കറുകണക്കിന് പാടങ്ങളും കൃഷിയിടങ്ങളുമാണ് വെള്ളം ലഭ്യമല്ലാത്തതിനാല്‍ ജില്ലയിലെ വിവിധയിടങ്ങളിലായി തരിശിട്ടിരിക്കുന്നത്. എന്നാല്‍ ചെക്ക്ഡാമുകളും കനാലുകളും നന്നാക്കി കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്താന്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിലവിലുള്ള ചെക്ക്ഡാമുകളും കനാലുകളും സംരക്ഷിച്ച് ലഭിക്കുന്ന മഴവെള്ളം തടഞ്ഞുനിറുത്തി ജില്ലയെ വരാനിരിക്കുന്ന വലിയ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നാണ് ആവശ്യമുയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago