രാവിലെ എഴുന്നേറ്റാല്‍ ചായയോ കാപ്പിയോ അല്ല കുടിക്കേണ്ടത്...! ആരോഗ്യവിദഗ്ധര്‍ പറയുന്നത് കേള്‍ക്കൂ
രാവിലെ എഴുന്നേറ്റ ഉടന്‍ കാപ്പികുടിക്കുന്നവരാണ് മലയാളികള്‍. ഒരു ചായയോ കാപ്പിയോ കുടിച്ചാണ് നമ്മള്‍ ഒരു ദിവസം തുടങ്ങുക. ഇതു കിട്ടാതെ ജോലി ചെയ്യാന്‍ വരെ കഴിയാത്തവരുമുണ്ട്. എന്നാലിനി ശ്രദ്ധിച്ചോളൂ... രാവിലെ എഴുന്നേറ്റാല്‍ ചായയോ കാപ്പിയോ അല്ല കുടിക്കേണ്ടത്. ഒരു ദിവസം തുടങ്ങുമ്പോള്‍ ആദ്യം കുടിക്കേണ്ടത് ചായയോ കാപ്പിയോ അല്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പകരം ഒരു ഗ്ലാസ് ചൂടുള്ള വെള്ളം (ഇളംചൂടില്‍) കുടിക്കാനാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. ഇതാണ് ശരീരത്തിന് വളരെ നല്ലത്.
വെറും വയറ്റിലേക്ക് വെള്ളമെത്തുമ്പോള്‍ ദഹനം സുഗമമാവുന്നു. മാത്രമല്ല, കുടലിന്റെ ആരോഗ്യത്തിനും രാവിലത്തെ ഈ വെള്ളം കുടി വളരെ നല്ലതാണ്. തടി മെലിയാനും ഇതു സഹായിക്കുമെന്ന് ഇവര്‍ പറയുന്നു. മാത്രമല്ല ചര്‍മസൗന്ദര്യത്തിനും ചര്‍മം തിളങ്ങാനും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനുമൊക്കെ ഈ വെള്ളം കുടി സഹായിക്കുന്നു.
ഉറക്കമുണര്‍ന്ന ഉടനെ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ മികച്ച രീതിയില്‍ നിലനിര്‍ത്താനും കഴിയുന്നതാണ്. കൂടാതെ ശരീരത്തിലെ ജാലാംശം നിലനിര്‍ത്താനും ഇതു സഹായിക്കും.

ശ്രദ്ധിക്കേണ്ട കാര്യം, ചൂട് ഒരിക്കലും അധികമാവാന്‍ പാടില്ല എന്നതാണ്. രാവിലെ നേരിയ ചൂടുവെള്ളം കുടിക്കുന്നതു മൂലം ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കാനും ശരീരത്തെ ഒന്നു റിലാക്‌സ് ചെയ്യിക്കാനും സാധിക്കുന്നു. ചൂട് അധികമായാല്‍ ശരീരത്തിനു ദോഷം ചെയ്യും. ശരീരത്തിലുള്ള മെറ്റബോളിസത്തെ കൂട്ടാന്‍ ചെറുചൂടുവെള്ളം കുടിക്കുന്നതുകൊണ്ട് സാധിക്കും. മാത്രമല്ല ശരീരത്തിലെ കൂടുതല്‍ കലോറി പുറന്തള്ളാനും ഇത് സഹായിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."