ചേലക്കരയിലേത് നീലഗിരി കടുവകള്‍: വന്യ ജീവി വിദഗ്ധന്‍
വടക്കാഞ്ചേരി: ചേലക്കര നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ഭീതി വിതക്കുന്നത് പുലിയല്ലെന്നും നീല ഗിരി കടുവകളാണെന്നും വനം വന്യജീവി പ്രവര്‍ത്തകന്‍ ഡിജോ തോമാസ്. ഇതിന്റെ ചിത്രമെടുക്കാന്‍ വനം വകുപ്പ് അനുമതി നല്‍കാത്തതിനാല്‍ തെളിവ് സഹിതം പുറത്ത് വിടാന്‍ പ്രയാസമാണ്.
വംശനാശ ഭീഷണി നേരിടുന്ന നീലഗിരി കടുവകളെ അവഗണിക്കുന്ന നിലപാടാണ് വനം വകുപ്പിന്റെത്. വനത്തില്‍ താമസിച്ച് ഇവയുടെ ചിത്രമെടുക്കാന്‍ വകുപ്പ് അധികൃതര്‍ക്ക് താന്‍ അപേക്ഷ നല്‍കിയിട്ട് വര്‍ഷം രണ്ടായി. അനുമതി ലഭിക്കുകയോ നടപടി സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് നെയ്യാര്‍ മേഖലയില്‍ ഇവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. നെട്ടുകാല്‍ത്തേരിയില്‍ കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയതും ഈ ജീവിയാണെന്നും ഡിജോ പറയുന്നു.
എന്നാല്‍ ഇത് അഞ്ജാത ജീവിയാണെന്ന് പറഞ്ഞ് കൈകഴുകയായിരുന്നു വനം വകുപ്പ്. ഇവയുടെ കാല്‍പാദങ്ങള്‍ പിന്തുടര്‍ന്ന് താന്‍ ഇവ നീലഗിരി കടുവകളാണെന്ന് സ്ഥിരീകരിച്ചിരുന്നതാണെങ്കിലും വനം വകുപ്പ് ഇത് തള്ളികളയുകയായിരുന്നു. നെയ്യാര്‍, അഗസ്ത്യ വനം, തൃശൂര്‍ ജില്ലയിലെ കാഞ്ഞാണി അതിരപ്പിള്ളി, വാഴച്ചാല്‍, വയനാട് മേഖലയില്‍ ഈ കടുവകളെ കണ്ടെത്തിയിട്ടുള്ളതായും ഡിജോ അവകാശപ്പെടുന്നു.
വനത്തില്‍ താമസിച്ച് ചിത്രമെടുക്കാന്‍ അനുമതി നല്‍കിയാല്‍ ഇത് തെളിയിക്കാമെന്നും ഡിജോ പറഞ്ഞു. പൂച്ച, പട്ടി വര്‍ഗങ്ങളുടെ പ്രത്യേകതയാണ് നീലഗിരി കടുവകള്‍ക്ക് ഉള്ളത്. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വനം വകുപ്പിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇവയെ സംരക്ഷിക്കേണ്ടി വരുമോ എന്ന ഭയമാണ് വനം വകുപ്പ് അധികൃതര്‍ക്കെന്നും ഇദ്ദേഹം ആരോപിച്ചു.
കടുവ സിംഹം, പുലി, പുള്ളിപുലി ചീറ്റപ്പുലി ഹിമപുലി എന്നിവയുടെ ഗണത്തില്‍ പെടുന്ന നീലഗിരി കടുവ പട്ടികടുവ, നായ് പുലി, പട്ടി കൊറ്റന്‍ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വലുപ്പത്തില്‍ സിംഹം, കടുവ, പുലി എന്നിവയുടെ വലുപ്പം ഇവക്കുണ്ട് ഡിജോ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."