HOME
DETAILS

കമ്മ്യൂണിസ്റ്റുകാരന്റെ പ്രത്യയശാസ്ത്ര ധീരത, പണിമുടക്കിനെ അനുകൂലിച്ച മുഖ്യമന്ത്രിക്ക് പിന്തുണയുമായി കോടിയേരി

  
backup
September 02 2016 | 06:09 AM

%e0%b4%92%e0%b4%b0%e0%b5%81-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b4%a8

കോഴിക്കോട്: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയത്തിനെതിരായ ദേശീയ പണിമുടക്കിനെ പിന്തുണച്ചതിന് മുഖ്യമന്ത്രി പിണറായി വിജയന് പിന്തുണയുമായി സി.പി.എം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പിന്തുണച്ചത് മഹാപാതകം എന്ന നിലയിലാണ് ആളുകള്‍ ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍, അദ്ദേഹം ചെയ്തത് ഒരു കമ്മ്യൂണിസ്റ്റ് ഭരണാധികാരിയുടെ പ്രത്യശാസ്ത്ര ധീരതയാണെന്നും കോടിയേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കോടിയേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...


ദേശീയ പണിമുടക്ക് ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുമ്പോള്‍ പലര്‍ക്കും വല്ലാതെ വിമ്മിഷ്ടം വരുന്നുണ്ട്. ചില കേന്ദ്ര മന്ത്രിമാര്‍ വരെ അത് പ്രകടിപ്പിക്കുന്നത് വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയത്തിനെതിരായ ദേശീയ പണിമുടക്കിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കിലൂടെ പിന്തുണച്ചത് മഹാപാതകം എന്ന നിലയിലാണ് ഒരുപറ്റം ആളുകള്‍ ചിത്രീകരിച്ചത്. എന്നാല്‍, അദ്ദേഹം ചെയ്തത് ഒരു കമ്യൂണിസ്റ്റ് ഭരണാധികാരിയുടെ പ്രത്യയശാസ്ത്ര ധീരതയാണ്. മുമ്പ് കമ്പിത്തപാല്‍ ജീവനക്കാരുടെ പണിമുടക്ക് അടിച്ചമര്‍ത്താനുള്ള കേന്ദ്രസേനയെ തമ്പുകളില്‍നിന്ന് പുറത്തിറക്കില്ലെന്ന് 1967-69ലെ സര്‍ക്കാരിനെ നയിച്ച ഇ എം എസ് പ്രഖ്യാപിച്ചിരുന്നു. ആ പാരമ്പര്യമാണ് പിണറായി ഉയര്‍ത്തിപ്പിടിച്ചത്. ഇതിന് പുരോഗമന ചിന്താഗതിക്കാരില്‍മാത്രമല്ല അധ്വാനിക്കുന്നവരിലും കഷ്ടതയനുഭവിക്കുന്ന വിഭാഗങ്ങളിലും വലിയ മതിപ്പാണ് സൃഷ്ടിച്ചത്. നൂറുദിനം പിന്നിടുമ്പോള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ജനഹൃദയങ്ങളുടെ സ്പന്ദനം ഉള്‍ക്കൊണ്ടാണ് മുന്നോട്ടുപോകുന്നത്. വിലക്കയറ്റം, തൊഴിലില്ലായ്മ, തൊഴിലവകാശ സംരക്ഷണം, മെച്ചപ്പെട്ട സേവന-വേതന വ്യവസ്ഥ എന്നിവ അടക്കമുള്ള വിഷയങ്ങളാണ് ദേശീയ പണിമുടക്കിന് ആധാരം. അതില്‍ ഉള്‍ക്കൊള്ളുന്ന വിലക്കയറ്റം കേരളത്തിലും അനുഭവപ്പെടുന്നതിനാല്‍ പണിമുടക്കിനെ സംസ്ഥാന സര്‍ക്കാര്‍ പിന്തുണയ്ക്കുന്നതില്‍ പൊരുത്തക്കേടില്ലേ എന്ന വിമര്‍ശം രാഷ്ടീയ ഉദ്ദേശ്യത്തോടെ ചിലര്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ പരിമിത അധികാരമുള്ള ഒരു സംസ്ഥാന സര്‍ക്കാരിനു മാത്രമായി, പൂര്‍ണമായി പിടിച്ചുനിര്‍ത്താന്‍ കഴിയുന്നതല്ല വിലക്കയറ്റം. നിത്യോപയോഗ സാധനവിലക്കയറ്റത്തിന് പ്രധാന കാരണം കേന്ദ്രസര്‍ക്കാര്‍നയമാണ്. കോര്‍പറേറ്റ് മൂലധനശക്തികള്‍ക്ക് കീഴടങ്ങി നടപ്പാക്കുന്ന നവ ഉദാരവല്‍ക്കരണ സാമ്പത്തികനയമാണ് വിലക്കയറ്റത്തിന് അടിസ്ഥാനം. അന്താരാഷ്ട്രകമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വിലയിടിഞ്ഞിട്ടും പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാത്തത് അടക്കം മോഡി സര്‍ക്കാര്‍നയം ജനദ്രോഹമാണെന്നും അത് തിരുത്തണമെന്നുമാണ് തൊഴിലാളികള്‍ രാഷ്ട്രീയഭേദമെന്യേ വിളിച്ചറിയിക്കുന്നത്. തൊഴിലാളിവിരുദ്ധനിയമം പാടില്ലെന്നും ആവശ്യപ്പെടുന്നു. പൂഴ്ത്തിവയ്പുകാര്‍ക്കും ഊഹക്കച്ചവടക്കാര്‍ക്കും ജനങ്ങളെ കൊള്ളയടിക്കാനുള്ള ഓപ്പണ്‍മാര്‍ക്കറ്റ് സംവിധാനമാണ് കേന്ദ്രം നല്‍കുന്നത്്. വിലക്കയറ്റത്തിന്റെ തീരാദുരിതത്തില്‍ പൂഴ്ത്തിവയ്പിന് സൌകര്യംനല്‍കുന്ന കേന്ദ്രം ആര്‍ക്കുവേണ്ടി ഭരിക്കുന്നുവെന്ന് സ്പഷ്ടം. എന്നാല്‍, രാജ്യമാകെ ആഞ്ഞടിക്കുന്ന വിലക്കയറ്റത്തെ പ്രതിരോധിക്കാന്‍ കേരള സര്‍ക്കാര്‍ ഫലപ്രദ ഇടപെടല്‍നടത്തുന്നുണ്ട്. ഇതിന്റെ ഫലമായി പച്ചക്കറി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വില കുറഞ്ഞു.

നിയമപരമായ ബാധ്യതയുടെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ തരുന്ന ധാന്യങ്ങള്‍ പൊതുവിതരണസംവിധാനത്തിലൂടെ ചോര്‍ച്ചയില്ലാതെ ഏറ്റവും നന്നായി വിതരണംചെയ്യുന്നു. കരുത്തുറ്റ പൊതുവിതരണ സംവിധാനത്തിലൂടെ ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് കേരളം. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ തകര്‍ത്ത റേഷന്‍സമ്പ്രദായത്തെ പുതുക്കിപ്പണിയാനുള്ള ഉത്തരവാദിത്തവും നിറവേറ്റുകയാണ്. അരിക്കു പുറമെ മറ്റ് അവശ്യസാധനങ്ങളും ന്യായവിലയ്ക്ക് ലഭിക്കാന്‍ ഏറ്റവും ഫലപ്രദമായി കമ്പോളത്തില്‍ ഇടപെടുന്നതും എല്‍ഡിഎഫ് സര്‍ക്കാരാണ്. പയര്‍, പഞ്ചസാര, പലവ്യഞ്ജനം തുടങ്ങി 14 ഇനം സാധനങ്ങള്‍ പൊതുവിപണിയേക്കാള്‍ 40 മുതല്‍ 70 ശതമാനംവരെ വിലകുറച്ചു വില്‍ക്കുന്നു. ഇത് ജനങ്ങള്‍ക്ക് ആശ്വാസംപകരുന്നതാണ്.

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളോട് പ്രതിബദ്ധത പുലര്‍ത്തിത്തന്നെ ബിജെപി-കോണ്‍ഗ്രസാദി ബൂര്‍ഷ്വാ പാര്‍ടികളുടേതില്‍നിന്ന് വ്യത്യസ്തമായ ഒരു സര്‍ക്കാര്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാട്ടിക്കൊടുക്കുന്നു. അതുകൊണ്ടുതന്നെ വിലക്കയറ്റം, തൊഴിലില്ലായ്മ, കൂലി-ജോലി സ്ഥിരത തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചുനടത്തുന്ന ദേശീയ തൊഴിലാളി പണിമുടക്കിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തുണച്ചതില്‍ ഒരു പൊരുത്തക്കേടും ഇരട്ടത്താപ്പും ഇല്ല.
ഇന്നത്തെ ദേശീയ പണിമുടക്ക് മാര്‍ക്‌സിസം-ലെനിനിസത്തില്‍ വിശ്വസിക്കുന്ന കമ്യൂണിസ്റ്റുകാരെ ആഹഌദിപ്പിക്കുന്നതാണ്. പുതിയ നൂറ്റാണ്ടില്‍ മുതലാളിത്തത്തിനുകീഴില്‍ പണിമുടക്ക് അപ്രസക്തവും അപ്രായോഗികവുമാണെന്ന വാദമാണ് ഇവിടെ തകര്‍ന്നടിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  18 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  18 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  19 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  19 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  19 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  19 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  19 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  20 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  20 hours ago