HOME
DETAILS

പുതുവർഷത്തിലും തേരോട്ടം തുടർന്ന് ആഴ്സണൽ; മുന്നേറ്റം രണ്ടാം സ്ഥാനത്തേക്ക് 

  
Web Desk
January 02, 2025 | 3:27 AM

Arsenal continue the chariot race in the new year Advance to second place

ലണ്ടൻ: പുതുവർഷത്തിലെ ആദ്യ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ആഴ്സണലിന് ജയം. ബ്രെന്റ്ഫോർഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പീരങ്കിപട 2025ലെ ആദ്യ വിജയം സ്വന്തമാക്കിയത്. മത്സരം തുടങ്ങി 13ാം മിനിറ്റിൽ തന്നെ ബ്രയാൻ എംബ്യുമോയിലൂടെ ബ്രെന്റ്ഫോർട്ടാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ പിന്നീടുള്ള നിമിഷങ്ങളിൽ ആഴ്സണൽ ശക്തമായി തിരിച്ചടിക്കുകയായിരുന്നു. 

ഗബ്രിയേൽ ജീസസിസിലൂടെ ഗണ്ണേഴ്‌സ്‌ 29ാം മിനിറ്റിൽ ഗോൾ തിരിച്ചടിച്ചു. ഒടുവിൽ ആദ്യ പകുതിയിൽ ഇരുടീമുകളും സമനിലയിൽ പിരിയുകയായിരുന്നു. രണ്ടാം പകുതിയിൽ മൈക്കൽ മെറിനോ(50), ഗബ്രിയേൽ മാർട്ടിനെല്ലി(53) എന്നിവരുടെ ഗോളിൽ ആഴ്സണൽ ആവേശകരമായ വിജയം സ്വന്തമാക്കുകയായിരുന്നു. 

വിജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ മറികടന്നുകൊണ്ട് രണ്ടാം സ്ഥാനത്തെത്താനും ആഴ്സണലിന് സാധിച്ചു. നിലവിൽ 19 മത്സരങ്ങളിൽ നിന്നും 11 വിജയവും ആറ് സമനിലയും ഒരു തോൽവിയും അടക്കം 39 പോയിന്റാണ് ആഴ്സണലിന് ഉള്ളത്. 45 പോയിന്റുമായി ലിവർപൂളാണ് ഒന്നാം സ്ഥാനത്തുള്ളത്. 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ജനുവരി നാലിന് ബ്രൈറ്റണിനെതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം. ബ്രൈറ്റണിന്റെ തട്ടകമായ ഫാൽമർ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് വേണ്ടി ചാരപ്പണി; ഇറാനില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കി 

International
  •  a month ago
No Image

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചും സര്‍ക്കാര്‍ പരസ്യങ്ങള്‍; പരാതി നല്‍കി പ്രതിപക്ഷം 

Kerala
  •  a month ago
No Image

കഠ്‌വ കേസ്: മുഖ്യസൂത്രധാരൻ സഞ്ജി റാമിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി

National
  •  a month ago
No Image

കോണ്‍ഗ്രസ് പിന്തുണയ്ക്കുമോ എന്നറിയില്ല, ജനങ്ങളെ കണ്ടപ്പോള്‍ വിജയം ഉറപ്പിച്ചു; ജി സുധാകരന്‍ 

Kerala
  •  a month ago
No Image

കുവൈത്തിന് നേരെ ഇറാന്റെ ആക്രമണം; 4 മിസൈലുകളും 20 ഡ്രോണുകളും തകർത്തു

Kuwait
  •  a month ago
No Image

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭിന്നത; ട്വന്റി 20യില്‍ കൂട്ടരാജി 

Kerala
  •  a month ago
No Image

ഇറാനിലെ സൗത്ത് പാർസ് എണ്ണപ്പാടത്തിന് നേരെയുള്ള ആക്രമണം ആഗോള ഊർജ്ജ സുരക്ഷയ്ക്ക് ഭീഷണി; ഇസ്റാഈലിന് മുന്നറിയിപ്പുമായി യുഎഇ

uae
  •  a month ago
No Image

ഗ്യാസ് പ്രതിസന്ധി മുതലെടുത്ത് തട്ടിപ്പ് സംഘങ്ങള്‍; ബുക്കിങ് മെസേജ് വന്നാല്‍ സൂക്ഷിക്കണം; ജാഗ്രത നിര്‍ദേശം നല്‍കി പൊലിസ് 

Kerala
  •  a month ago
No Image

പരാതിക്കാരിയുമായി ഒത്തുതീർപ്പിലെത്തി; സ്വാമി ​ഗം​ഗേശാനന്ദക്കെതിരായ ലൈം​ഗിക പീഡനക്കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

വോട്ടർ പട്ടികയിൽ പേരില്ല; ലക്ഷ്മിപ്രിയ സ്ഥാനാർത്ഥി ആയേക്കില്ല? പെരുമ്പാവൂരിൽ ഫ്ലക്സുകൾ മാറ്റി

Kerala
  •  a month ago