HOME
DETAILS

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി; കെജ്‌രിവാളിനെതിരെ മുൻ എംപി പർവേഷ് വർമ മത്സരിക്കും

  
Web Desk
January 04, 2025 | 12:22 PM

BJP Releases First List of Candidates for Delhi Assembly Elections

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. പർവേഷ് വർമ്മ, രമേഷ് ബിധുരി, മഞ്ജീന്ദർ സിംഗ് സിർസ തുടങ്ങിയ പ്രമുഖ നേതാക്കളാണ് ആദ്യ പട്ടികയിലുള്ളത്.

ബിജെപി പുറത്തുവിട്ട ആദ്യ പട്ടികയിൽ 29 സ്ഥാനാർഥികളാണുള്ളത്. 70 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്.  പട്ടികയനുസരിച്ച് ന്യൂഡൽഹി മണ്ഡലത്തിൽ മുൻ മുഖ്യമന്ത്രിയും ആം ആദ്‌മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെതിരെ മുൻ എംപി പർവേഷ് വർമയാണ് മത്സരിക്കുന്നത്.

നിലവിലെ മുഖ്യമന്ത്രി അതിഷിക്കെതിരെ കൽകജി മണ്ഡലത്തിൽ നിന്ന് ബിജെപി നേതാവും സൗത്ത് ഡൽഹിയിൽ നിന്നുള്ള മുൻ എംപിയുമായ രമേഷ് ബിധുരി മത്സരിക്കും. ഇതോടെ കൽകജിയിൽ വാശിയേറിയ പോരാട്ടമാണെന്ന് ഉറപ്പായി. മുൻ എഎപി നേതാവ് കൂടിയായ അൽക്ക ലാംബയെയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർത്ഥി.

ആം ആദ്‌മി പാർട്ടിയിൽ നിന്നും രാജിവെച്ച് ബിജെപിയിൽ ചേർന്ന കൈലാഷ് ഗെലോട്ട് ബിജ്വാസൻ സീറ്റിൽ മത്സരിക്കും. മുൻ കോൺഗ്രസ് നേതാവും ഷീലാ ദീക്ഷിത് സർക്കാരിൽ മന്ത്രിയുമായിരുന്ന അരവിന്ദർ സിങ് ലവ്‌ലി ഈസ്റ്റ് ഡൽഹിയിലെ ഗാന്ധിനഗർ സീറ്റിൽനിന്ന് ബിജെപിക്കായി മത്സരിക്കും. കഴിഞ്ഞ വർഷമാണ് അരവിന്ദർ സിങ് കോൺഗ്രസ് വിട്ടത്. ഫെബ്രുവരിയിലാകും തെരഞ്ഞെടുപ്പ്. ആം ആദ്‌മി പാർട്ടി മുഴുവൻ സ്ഥാനാർഥികളേയും പ്രഖ്യാപിച്ച് നേരത്തെ തന്നെ പ്രചാരണം തുടങ്ങിയിരുന്നു.

The BJP has released its first list of candidates for the Delhi Assembly elections, pitting former MP Parvesh Verma against CM Kejriwal.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയിൽ വാഹനങ്ങളിൽ എൻജിൻ മോഡിഫിക്കേഷൻ, അമിതശബ്ദം അനുവദിക്കില്ല; മാറ്റങ്ങൾ വരുത്താൻ മുൻ‌കൂർ അനുമതി ആവശ്യം; ആർടിഎയുടെ കർശന മുന്നറിയിപ്പ്

uae
  •  2 days ago
No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  2 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  2 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  2 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  2 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  2 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  2 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago