HOME
DETAILS

പഞ്ചാബിനെ വീഴത്തി ബ്ലാസ്റ്റേഴ്സ്

  
January 05, 2025 | 4:25 PM

Blasters Defeat Punjab in Thrilling Match

ന്യൂഡൽഹി: ഐഎസ്എല്ലിൽ പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്‌ വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് കേരളത്തിന്റെ വിജയം. 44-ാം മിനിറ്റിൽ മൊറോക്കൻ താരം നോഹ സദൂയിയാണു ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ​ഗോൾ നേടിയത്. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ നാലിലും തോറ്റ ബ്ലാസ്‌റ്റേഴ്‌സിന്‌ ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു. 

മത്സരത്തിന്റെ 42-ാം മിനിറ്റിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം നോഹ സദൂയിയെ പഞ്ചാബിന്റെ സുരേഷ് മെയ്തെയ് ഫൗൾ ചെയ്തതിനാണു റഫറി പെനാൽറ്റി അനുവദിച്ചത്. കിക്കെടുത്ത നോഹ പന്ത് വലയിലെത്തിച്ചതോടെ ബ്ലാസറ്റേഴ്സ് ഒരു ഗോളിനു മുന്നിലെത്തി.

എന്നാൽ രണ്ടാം പകുതിയിൽ വലിയ പരീക്ഷണങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരുന്നത്. 57-ാം മിനിറ്റിൽ പഞ്ചാബിൻ്റെ മലയാളി താരം ലിയോൺ അഗസ്‌റ്റിനെ വീഴ്ത്തിയതിന് ബ്ലാസ്‌റ്റേഴ്‌സിന്റെ മിലോസ് ഡ്രിൻകിച്ച് രണ്ടാം യെല്ലോ കാർഡ് കണ്ടു പുറത്തുപോയി. അധികം വൈകാതെ മത്സരത്തിന്റെ 74-ാം മിനിറ്റിൽ ലിയോൺ അഗസ്‌റ്റിനെ അപകടകരമായ രീതിയിൽ ഫൗൾ ചെയ്തതിന് ബ്ലാസ്‌റ്റേഴ്‌സിന്റെ അയ്ബൻ ഡോലിങ്ങും ചുവപ്പു കാർഡ് കണ്ടു. 

ഇതോടെ അവസാന 15 മിനിറ്റിൽ ഒൻപതു പേരുമായി ബ്ലാസ്‌റ്റേഴ്‌സ് കളിച്ചത്. ഏഴു മിനിറ്റാണ് മത്സരത്തിന് അധിക സമയമായി റഫറി നൽകിയത്. അവസരം മുതലാക്കി സമനില പിടിക്കാൻ പരമാവധി ശ്രമിച്ച പഞ്ചാബിന് മുന്നിൽ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധവും ഗോളി സച്ചിൻ സുരേഷും ഗോൾ വഴങ്ങാതെ പിടിച്ചുനിന്നു. 

15 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുകളുമായി കേരള ബ്ലാസ്‌റ്റേഴ്സ് നിലവിൽ ഒൻപതാം സ്‌ഥാനത്താണ്. 13 കളികളിൽനിന്ന് 18 പോയിന്റുള്ള പഞ്ചാബ് എട്ടാം സ്‌ഥാനത്ത് നിൽക്കുന്നു. 13ന് കൊച്ചിയിൽ ഒഡിഷയ്ക്കെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.

 The Blasters secured a thrilling victory over Punjab, showcasing their skills and determination on the field.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകകപ്പിലൂടെ ലഭിക്കുന്ന വരുമാനം എങ്ങനെ ഉപയോഗപ്പെടുത്തും? മറുപടിയുമായി ഫിഫ പ്രസിഡന്റ്

Football
  •  2 days ago
No Image

ഡ്രൈവർമാർക്ക് സുവർണ്ണാവസരം; ബ്ലാക്ക് പോയിന്റുകളിൽ ഇളവുമായി അബൂദബി പൊലിസ്

uae
  •  2 days ago
No Image

ഷാർജയിൽ പുതുവത്സര ദിനത്തിൽ സൗജന്യ പാർക്കിംഗ് പ്രഖ്യാപിച്ചു

uae
  •  2 days ago
No Image

രാജസ്ഥാനിൽ കാറിൽ നിന്നും 150 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

National
  •  2 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ ആശ്വാസം; ഇന്ധനവില കുറഞ്ഞു, പുതിയ നിരക്കുകൾ അറിയാം

uae
  •  2 days ago
No Image

2026 ലോകകപ്പ് നേടുക ആ നാല് ടീമുകളിൽ ഒന്നായിരിക്കും: ടോണി ക്രൂസ്

Football
  •  2 days ago
No Image

നോവായി മാറിയ യാത്ര; ഇ-സ്കൂട്ടറപകടത്തിൽ മരിച്ച മലയാളിയുടെ അവയവങ്ങൾ ഇനി ആറുപേരിൽ തുടിക്കും

uae
  •  2 days ago
No Image

നിയമസഭാ സമ്മേളനം ജനുവരി 20 മുതല്‍; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭാ യോഗം

Kerala
  •  2 days ago
No Image

ഉമ്മുൽഖുവൈൻ ന്യൂ ഇന്ത്യൻ സ്‌കൂളിലെ 11-ാം ക്ലാസ് വിദ്യാർഥി ആഹിൽ ചികിത്സയിലിരിക്കെ അന്തരിച്ചു

uae
  •  2 days ago
No Image

2025ൽ വിവിയൻ റിച്ചാർഡ്സിനെയും താഴെയിറക്കി; ലോകത്തിൽ ഒന്നാമനായി കോഹ്‌ലി

Cricket
  •  2 days ago