HOME
DETAILS

യുഎഇ; സന്ദര്‍ശന വിസ അനുമതികള്‍ കൂടുന്നു; കാരണമിതാ....

  
January 07, 2025 | 6:02 AM

UAE Visit visa approvals increase Why

ദുബൈ: ഈയിടെയായി ദുബൈയിലേക്കുള്ള സന്ദര്‍ശന വിസകള്‍ക്കുള്ള അനുമതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അപേക്ഷകര്‍ ആവശ്യമായ എല്ലാ രേഖകളും നല്‍കുന്നതായി യാത്രാ വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറയുന്നു. യുഎഇയിലേക്ക് വരുന്ന സന്ദര്‍ശകര്‍ മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റ്, താമസത്തിന്റെ തെളിവ്, നിശ്ചിത തുക എന്നിവ കൈവശം വയ്ക്കണം.

ട്രാവല്‍ ഏജന്റുമാരുടെ അഭിപ്രായത്തില്‍, മാസങ്ങള്‍ക്ക് മുമ്പുവരെ നിയമപരമായ ആവശ്യകതകള്‍ പാലിക്കുന്നതില്‍ അപേക്ഷകര്‍ പരാജയപ്പെട്ടതിനാല്‍ ഭൂരിഭാഗം സന്ദര്‍ശന വിസകളും നിരസിക്കപ്പെട്ടിരുന്നു. എന്നാലിപ്പോള്‍, അധികാരികളുടെയും ട്രാവല്‍ ഏജന്‍സികളുടെയും ബോധവല്‍ക്കരണ കാമ്പെയ്‌നുകള്‍ സന്ദര്‍ശകരെ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്.


യുഎഇയില്‍, പ്രത്യേകിച്ച് ദുബൈയിലേക്ക്, ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് എല്ലാ വര്‍ഷവും ഒഴുകിയെത്തുന്നത്. സമ്പന്ന രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇത് പ്രാദേശികമായി വിനോദസഞ്ചാരികളുടെ ചെലവ് വര്‍ദ്ധിപ്പിക്കുന്നു. 2024ലെ ആദ്യ 11 മാസങ്ങളില്‍ ദുബൈയിലേക്ക് 16.79 ദശലക്ഷം വിനോദസഞ്ചാരികള്‍ എത്തി. മൊത്തം സന്ദര്‍ശകരുടെ എണ്ണത്തിന്റെ 20 ശതമാനവും പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്. 

2024 അവസാന പാദത്തില്‍ സന്ദര്‍ശന വിസകളുടെ അംഗീകാര നിരക്ക് ഏകദേശം 56 ശതമാനം വര്‍ധിച്ചതായി അറബ് വേള്‍ഡ് ടൂറിസത്തിന്റെ ഓപ്പറേഷന്‍സ് മാനേജര്‍ പരഞ്ഞു. തിരസ്‌കരണങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ യഥാര്‍ത്ഥ താമസ ഹോട്ടല്‍, ഫ്‌ലൈറ്റ് വിശദാംശങ്ങള്‍ എന്നിവ അറ്റാച്ചുചെയ്യാന്‍ ട്രാവല്‍ ഏജന്‍സികള്‍ ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നുണ്ട്. ദക്ഷിണേഷ്യയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ദുബൈ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  2 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  2 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  2 days ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  2 days ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  2 days ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  2 days ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  2 days ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  2 days ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  2 days ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  2 days ago