HOME
DETAILS

'പ്രതിഷേധപരിപാടിക്ക് വേദിയൊരുക്കുന്നത് യു.എ.പി.എ കുറ്റമാകുമോ?' ഡല്‍ഹി പൊലിസിനോട് ഹൈക്കോടതി

  
Web Desk
January 09 2025 | 09:01 AM

Delhi High Court Questions How Organizing Protest Under UAPA Could Be Considered a Crime

ന്യൂഡല്‍ഹി: പ്രതിഷേധപരിപാടിക്ക് വേദിയൊരുക്കുന്നത് യു.എ.പി.എ നിയമപ്രകാരം എങ്ങനെ കുറ്റമാകുമെന്ന് ഡല്‍ഹി ഹൈക്കോടതി. ഡല്‍ഹി വംശഹത്യാ കേസില്‍ വര്‍ഷങ്ങളായി ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, ഗുല്‍ഫിഷ ഫാത്തിമ, ഖാലിദ് സൈഫി തുടങ്ങിയവരുടെ ജാമ്യാപേക്ഷകള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസ് നവീന്‍ ചൗള, ജസ്റ്റിസ് ശൈലേന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആണ് ഹരജി പരിഗണിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ (സി.എ.എ) സമരം ചെയ്തതിന്റെ പേരിലാണ് ഇവരെ തടവിലാക്കുന്നത്.  ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കെടുത്തെന്നാണ് ആരോപണം.  

'പ്രതിഷേധത്തിന് സ്ഥലം ഒരുക്കുന്നത് യു.എ.പി.എ ചുമത്താന്‍ മതിയായ കുറ്റമാണോ? അതോ ആ പ്രതിഷേധ പരിപാടി സംഘര്‍ഷത്തിന് കാരണമായാലാണോ യു.എ.പി.എ ചുമത്തുക' ഡിവിഷന്‍ ബെഞ്ച് പൊലിസിനോട് ചോദിച്ചു. നിയമത്തിനെതിരെ പ്രതിഷേധിക്കാന്‍ ആളുകള്‍ റോഡുപരോധിക്കുന്നതിനും യുഎപിഎ ചുമത്തുമോ എന്ന് കോടതി ആരാഞ്ഞു.എന്നാല്‍ വാട്‌സാപ്പ് ഗ്രൂപ്പുകളുണ്ടാക്കി പ്രതികള്‍ കലാപത്തിനും സംഘര്‍ഷത്തിനും ആഹ്വാനം ചെയ്തതിന്റെ രേഖകളുണ്ടെന്നായി ഡല്‍ഹി പൊലിസിന്റെ വാദം. പിന്നാലെ അവ ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.

 'പ്രകോപനവും ആക്രമണവും നടത്താനാണോ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഗൂഢാലോചന നടത്തിയത് അതോ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുവാനോ? പ്രതിഷേധങ്ങള്‍ നടത്താന്‍ മാത്രമല്ല, അക്രമത്തിന് പ്രേരിപ്പിക്കാനും അവര്‍ ശ്രമിച്ചു എന്നതിന് പ്രത്യേക തെളിവുകള്‍ ഉണ്ടെങ്കില്‍ അത് ഹാജരാക്കണം' കോടതി സ്‌പെഷല്‍ പ്രോസിക്യൂട്ടറോട് ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്ത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വിചാരണ കോടതി ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലാത്തതും വിചാരണയിലെ കാലതാമസവും ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിന് 50 ലക്ഷം അനുവദിച്ചു; തുക മനുഷ്യ-വന്യജീവി സംഘര്‍ഷ ലഘൂകരണ നടപടിക്ക് 

Kerala
  •  6 days ago
No Image

പരിസ്തിഥി സ്നേഹികൾക്ക് ഇനി യുഎഇയിലേക്ക് പറക്കാം; ബ്ലൂ വിസയുടെ ആദ്യ ഘട്ടം ആരംഭിച്ചു

uae
  •  6 days ago
No Image

'തെരഞ്ഞെടുപ്പുകാലത്തെ സൗജന്യങ്ങളെ ആശ്രയിക്കേണ്ടതില്ല'; ആളുകളോട് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച്  സുപ്രീംകോടതി

National
  •  6 days ago
No Image

ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവ്; വാലന്റൈൻസ് ഡേ ഓഫറുമായി ഇൻഡി​ഗോ

National
  •  6 days ago
No Image

'ബലിയര്‍പ്പിച്ചാല്‍ നിധി കിട്ടും'; ജോത്സ്യന്റെ വാക്കുകേട്ട് ചെരുപ്പുകുത്തിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്

National
  •  6 days ago
No Image

ജി20 രാജ്യങ്ങള്‍ക്കിടയിലെ സുരക്ഷാസൂചികയില്‍ സഊദി ഒന്നാം സ്ഥാനത്ത്

latest
  •  6 days ago
No Image

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിബന്ധനകള്‍ പ്രഖ്യാപിച്ച് സഊദി

latest
  •  6 days ago
No Image

നവവധുവിന്റെ ആത്മഹത്യ; ജീവനൊടുക്കാന്‍ ശ്രമിച്ച് ആശുപത്രിയിലായ കാമുകനും തൂങ്ങിമരിച്ച നിലയില്‍

Kerala
  •  6 days ago
No Image

വന്യജീവി ആക്രമണം: ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കുന്ന നടപടി, യോഗങ്ങള്‍ നടക്കുന്നതല്ലാതെ പരിഹാരം ഉണ്ടാകുന്നില്ല: വി.ഡി സതീശന്‍

Kerala
  •  6 days ago
No Image

പൗരത്വ നിയമങ്ങള്‍ കടുപ്പിച്ച് ഒമാന്‍; പൗരത്വം ലഭിക്കണമെങ്കില്‍ തുടര്‍ച്ചയായി 15 വര്‍ഷം രാജ്യത്തു താമസിക്കണം

oman
  •  6 days ago