HOME
DETAILS

ഡല്‍ഹി തെരഞ്ഞെടുപ്പ്: രണ്ടാം പട്ടിക പുറത്തിറക്കി ബി.ജെ.പി; പട്ടികയില്‍ മുന്‍ ആം ആദ്മി പാര്‍ട്ടി എം.എല്‍.എ കപില്‍ മിശ്രയും

  
Web Desk
January 12, 2025 | 3:58 AM

BJP Reveals Second List of Candidates for Delhi Assembly Elections Includes Key Figures and Women Leaders

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടാം പട്ടിക പുറത്തിറക്കി ബി.ജെ.പി.  29 സ്ഥാനാര്‍ഥികളാണ് രണ്ടാം പട്ടിക പുറത്തിറക്കിയത്. 2019ല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട മുന്‍ എം.എല്‍.എ കപില്‍ മിശ്രയും പട്ടികയിലുണ്ട്.  നിലവിലെ കരാവല്‍ നഗര്‍ എം.എല്‍.എ മോഹന്‍ സിങ് ബിഷ്ടിന് പകരമാണ് മിശ്രയെ ബി.ജെ.പി മത്സരിപ്പിക്കുന്നത്. 70 അംഗ നിയമസഭയിലേക്കുള്ള 58 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്. 

ഡല്‍ഹി മുന്‍ മുഖ്യമന്ത്രി മദന്‍ ലാല്‍ ഖുറാനയുടെ മകന്‍ ഹരീഷ് ഖുറാനയും മോത്തി നഗറില്‍ മത്സരിക്കും. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ മന്ത്രി സത്യേന്ദര്‍ ജെയിനിനെതിരെ ബി.ജെ.പി നേതാവ് കര്‍ണയില്‍ സിങ് ഷക്കൂര്‍ ബസ്തിയില്‍ മത്സരിക്കും. കൂടാതെ, ബി.ജെ.പിയുടെ രണ്ടാം പട്ടികയില്‍ മാത്യ മഹലില്‍ നിന്നുള്ള ദീപ്തി ഇന്‍ഡോറയും നജഫ്ഗഡില്‍ നിന്നുള്ള നീലം പഹല്‍വാനും ഉള്‍പ്പെടെ അഞ്ച് സ്ത്രീകളും ഉണ്ട്. രണ്ട് ലിസ്റ്റുകളിലായി ആകെ ഏഴ് സ്ത്രീകളെയാണ് പാര്‍ട്ടി മത്സരിപ്പിക്കുക. ഏഴു സിറ്റിങ് എം.എല്‍.എമാരില്‍ രണ്ടുപേരെ പാര്‍ട്ടി മാറ്റി. സിറ്റിങ് എം.എല്‍.എയായ അഭയ് വര്‍മയെ ലക്ഷ്മി നഗറില്‍ നിലനിര്‍ത്തി.

അവസാനമായി 1998ലാണ് ബി.ജെ.പി ഡല്‍ഹിയില്‍ ഭരണം പിടിച്ചത്. 2015ലെയും 2020ലെയും തെരഞ്ഞെടുപ്പില്‍ മൂന്നും എട്ടും സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. ഇത്തവണം ഭരണം നേടാനായി ഇറങ്ങിയിരിക്കുകയാണ് ബി.ജെ.പി.

എ.എ.പി മുഴുവന്‍ സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. കോണ്‍ഗ്രസ് ഇതുവരെ 48 പേരുകളാണ് പുറത്തുവിട്ടത്. ഡല്‍ഹിയില്‍ ഫെബ്രുവരി 5നാണ് തെരഞ്ഞെടുപ്പ്. ഫെബ്രുവരി 8ന് വോട്ടെണ്ണും.

 

The BJP has released its second list of candidates for the 2025 Delhi Assembly elections, including former AAP MLA Kapil Mishra, BJP leaders like Mohan Singh Bishht, and Harish Khurana.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  3 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  3 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  3 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  3 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  3 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  3 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  3 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  3 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  3 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  3 days ago