HOME
DETAILS

കോസല രാമദാസ് മുതൽ  പി.വി അൻവർ വരെ; കേരള നിയമസഭ നിലവിൽവന്ന ശേഷം രാജിവച്ചത് 25ലധികം എം.എൽ.എമാർ 

  
Laila
January 14 2025 | 05:01 AM

More than 25 MLAs resigned after the Kerala Legislative Assembly came into existence

തിരുവനന്തപുരം: 140 അംഗ സംസ്ഥാന നിയമസഭയിൽ പി.വി അൻവർ രാജിവച്ചതോടെ ഒന്നു കുറഞ്ഞു. വെള്ളിയാഴ്ച തുടങ്ങുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തിൽ നിലമ്പൂരിൽ നിന്നുള്ള പ്രതിനിധി ഉണ്ടാകില്ല. അംഗം രാജിവച്ചാൽ ആറു മാസത്തിനുള്ളിൽ ഉപതെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. സ്പീക്കർ രാജി സ്വീകരിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കുന്നതോടെ സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് ഒഴിവ് റിപ്പോർട്ട് ചെയ്യും. അതിനു ശേഷം ആറു മാസത്തിനുള്ളിലാണ് ഉപതെരഞ്ഞെടുപ്പ്. 

പാർട്ടിയുമായി പ്രത്യക്ഷ യുദ്ധത്തിനിറങ്ങി സ്വതന്ത്ര എം.എൽ.എ  വേഷം അഴിച്ച്  തൃണമൂലിൽ എത്തിയ പി.വി അൻവർ കേരളത്തിന്റെ ഇടതുപക്ഷ രാഷ്ട്രീയത്തിലെ ആദ്യ വിമത ശബ്ദമല്ല. മുമ്പും പാർട്ടി നേതൃത്വത്തോട് എതിർപ്പ് പ്രഖ്യാപിച്ച് പാളയം വിട്ട എം.എൽ.എമാർ ഇടതുപക്ഷത്തിനുണ്ടായിട്ടുണ്ട്. പാർട്ടിയുമായുള്ള അൻവറിന്റെ യുദ്ധം മുറുകുമ്പോൾ ഓർമിക്കപ്പെടുന്ന പേരുകളാണ് മഞ്ഞളാംകുഴി അലിയുടേതും ആർ. സെൽവരാജിന്റേതും. 

ഇടതു നേതൃത്വവുമായുള്ള വിയോജിപ്പുകളിൽ സന്ധിക്ക് തയാറാവാതെ രാജി പ്രഖ്യാപിച്ച് പാളയം മാറിയ, മലപ്പുറത്തുനിന്ന് തന്നെയുള്ള ഇടത് സ്വതന്ത്ര എം.എൽ.എ ആയിരുന്നു മഞ്ഞളാംകുഴി അലി. മങ്കടയിൽ നിന്നും ഇടത് പിന്തുണയോടെ നിയമസഭയിലെത്തിയ അലി 2010 ലാണ് രാജിവച്ച് പാർട്ടി വിടുന്നത്. പാർട്ടി നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് തന്റെ പേഴ്‌സണൽ സെക്രട്ടറി വഴിയാണ് അലി സ്പീക്കർക്ക് രാജിക്കത്ത് കൈമാറുന്നത്.

രാജിവച്ച അലി നേരെ മുസ്‌ലിം ലീഗിലേക്ക് ചേക്കേറി. മങ്കട മണ്ഡലത്തിൽ 25 വർഷത്തെ ലീഗിന്റെ ആധിപത്യം അവസാനിപ്പിച്ച് ചെങ്കൊടി പാറിച്ച നേതാവ് ലീഗിലേക്ക് വന്നത് യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമായിരുന്നു. സി.പി.എം നേതൃത്വത്തിനെതിരേ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ഉയർന്ന മറ്റൊരു ശബ്ദമായിരുന്നു നെയ്യാറ്റിൻകര എം.എൽ.എ ആയിരുന്ന ആർ. സെൽവരാജിന്റേത്. 2012ൽ എം.എൽ.എ സ്ഥാനം രാജിവച്ച സെൽവരാജ് പാർട്ടി വിട്ടു. പിന്നീട് കോൺഗ്രസിൽ ചേർന്ന അദ്ദേഹം 2012 ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് വീണ്ടും എം.എൽ.എയായി.

1957ൽ ഒന്നാം കേരള നിയമസഭ നിലവിൽവന്ന ശേഷം 25ലധികം എം.എൽ.എമാരാണ് സഭയിൽ നിന്ന് രാജിവച്ച് ഇറങ്ങിപ്പോയത്. മൂന്നാം കേരള നിയമസഭയിൽ ആറ്റിങ്ങലിൽ നിന്നുള്ള സി.പി.എം അംഗമായിരുന്ന കോസല രാമദാസാണ് ആദ്യമായി എം.എൽ.എ സ്ഥാനം രാജിവച്ചത്. കമ്യൂണിസ്റ്റ് പാർട്ടിക്ക് വിപ്ലവം പോരാ എന്നു പറഞ്ഞായിരുന്നു രാജി. അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലയിലെ സജീവ പ്രവർത്തകനായിരുന്നു അദ്ദേഹം. 16 വർഷം തിരുവനന്തപുരം കോർപറേഷനിൽ കൗൺസിലറായിരുന്നു.

1967ൽ മേയറായി. അതേ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ കോൺഗ്രസിലെ വക്കം പുരുഷോത്തമനെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. 18 മാസം കഴിഞ്ഞപ്പോൾ നിയമസഭാംഗത്വവും സി.പി.എം ബന്ധവും ഉപേക്ഷിച്ചു. പിന്നീട് അദ്ദേഹം നക്‌സൽ പ്രസ്ഥാനത്തിൽ ചേർന്നു. ഒടുവിൽ നക്‌സൽ ബന്ധവും ഉപേക്ഷിച്ചു. 

11ാം കേരള നിയമസഭയിലാണ് (2001 - 2006) ഏറ്റവും കൂടുതൽ അംഗങ്ങൾ രാജിവച്ചത്. മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് ഡെമോക്രാറ്റിക് ഇന്ദിരാ കോൺഗ്രസ് (ഡി.ഐ.സി) രൂപീകരിച്ചതിനെ തുടർന്ന് ഒമ്പത് കോൺഗ്രസ് എം.എൽ.എമാർ രാജിവച്ച് കരുണാകരന് ഒപ്പം പോയി. പി.ശങ്കരൻ, എം.പി ഗംഗാധരൻ, എം.എ ചന്ദ്രശേഖരൻ, എൻ.ഡി അപ്പച്ചൻ, മാലേത്ത് സരളാദേവി, രാധാ രാഘവൻ, ശോഭന ജോർജ്, ടി.വി ചന്ദ്രമോഹൻ, ഡി.സുഗതൻ എന്നിവരാണ് 2005 ജൂലൈ അഞ്ചിന് രാജിവച്ചത്. ഇവർക്കാർക്കും പിന്നീട് എം.എൽ.എയായി നിയമസഭയുടെ പടി കയറാൻ കഴിഞ്ഞിട്ടില്ല. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  2 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  2 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  2 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  2 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  2 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  2 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  2 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  2 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  2 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  2 days ago