HOME
DETAILS

രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും; പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് ചടങ്ങിലെ മുഖ്യാതിഥി

  
January 15, 2025 | 1:48 AM

India Celebrates Army Day Today

ഡൽഹി: രാജ്യം ഇന്ന് കരസേനാ ദിനം ആചരിക്കും. ഇത്തവണ പുണെയിലാണ് ആഘോഷം. 1949 മുതല്‍ രാജ്യം കരസേനാ ദിനം ആഘോഷിക്കാന്‍ തുടങ്ങിയെങ്കിലും ഡൽഹിക്ക് പുറത്ത് പരിപാടി സംഘടിപ്പിക്കുന്നത് ഇത് മൂന്നാം തവണ മാത്രമാണ്. ആഘോഷത്തിന്‍റെ ഭാഗമായ പരേഡില്‍ കരസേനയുടെ ആറു വിഭാഗങ്ങള്‍ അണിനിരക്കും. കരസേനയുടെ ശക്തി വിളിച്ചോതുന്ന വിവിധ റെജിമെൻ്റുകളുടെ അഭ്യാസ പ്രകടനവും ആഘോഷത്തിന്റെ മറ്റൊരു ആകർഷണമാണ്. നേപ്പാൾ സൈന്യത്തിൻ്റെ ബാൻഡും ചടങ്ങില്‍ പങ്കെടുക്കും. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങാണ് ചടങ്ങിലെ മുഖ്യാതിഥി.

കരസേന ദിനാചരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആയുധ പ്രദർശനം സംഘടിപ്പിച്ചു. നിങ്ങളുടെ സൈന്യത്തെ അറിയുക പദ്ധതിയുടെ ഭാഗമായി പാങ്ങോട് സൈനിക കേന്ദ്രമായിരുന്നു പ്രദർശനം സംഘടിപ്പിച്ചത്. യുദ്ധ സാമഗ്രികളുടെ പ്രദർശനം കൂടാതെ, ഇന്ത്യൻ ആർമിയുടെ പൈപ്പ് ബാൻഡിൻ്റെ പ്രകടനവും പ്ര‍ദർശനത്തിന്‍റെ ഭാഗമായിരുന്നു. ഇന്ത്യൻ സൈന്യത്തെ കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായയുടെ നേതൃത്വത്തിലായിരുന്നു പ്രദർശനം. കുട്ടികളും മുതിർന്നവരും അടക്കം നിരവധി പേർ പ്രദർശനം കാണാൻ എത്തി.

India is observing Army Day today, with Defence Minister Rajnath Singh as the chief guest at the ceremony, honouring the bravery and sacrifices of the Indian Army.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാൻ ദേശീയ ദിനം; അവധി ദിനത്തിൽ ജോലിയെടുക്കുന്നവർക്ക് സന്തോഷ വാർത്ത, ആനുകൂല്യങ്ങളും കോമ്പൻസേറ്ററി ലീവും ഉറപ്പാക്കും; തൊഴിൽ മന്ത്രാലയം

oman
  •  8 days ago
No Image

ചെന്നൈ സൂപ്പർ കിങ്‌സ് അവനെ കൈവിടരുത്, ടീമിൽ നിലനിർത്തണം: റെയ്‌ന

Cricket
  •  8 days ago
No Image

റമദാന് ഇനി നൂറ് നാൾ; 2026-ലെ വിശുദ്ധ മാസത്തിന്റെ പ്രതീക്ഷിത തീയതികൾ അറിയാം

uae
  •  8 days ago
No Image

റൊണാൾഡോക്കല്ല! ലോകത്തിലെ മികച്ച സ്ട്രൈക്കറായ അദ്ദേഹത്തിന് ലോകകപ്പില്ലാത്തത് സങ്കടകരമാണ്: ഫ്രാൻസ് ലോകകപ്പ് ജേതാവ്

Football
  •  8 days ago
No Image

ബഹ്‌റൈനിലെ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

obituary
  •  8 days ago
No Image

എസ്.ഐ.ആറിനെതിരായ ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍ 

National
  •  8 days ago
No Image

ട്രെയിനില്‍ ലഗേജ് മറന്നുവച്ചു പോയാല്‍ ഇനി പരിഭ്രാന്തരാകേണ്ട; ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി 

Kerala
  •  8 days ago
No Image

സൗദിയില്‍ ആരോഗ്യ മേഖലയിലെ ഏഴു ജോലികളില്‍ ഇനി ഓവര്‍ടൈം ശമ്പളം ഇല്ല

Saudi-arabia
  •  8 days ago
No Image

ബോളിവുഡ് നടന്‍ ധര്‍മേന്ദ്ര മരിച്ചുവെന്ന് റിപ്പോര്‍ട്ട്; നിഷേധിച്ച് മകള്‍ ഇഷ ഡിയോളും ഭാര്യ ഹേമമാലിനിയും 

National
  •  8 days ago
No Image

ചെന്നൈയിൽ ആ രണ്ട് താരങ്ങളെക്കാൾ മുകളിലായിരിക്കും സഞ്ജുവിന്റെ പ്രകടനം: കൈഫ്

Cricket
  •  8 days ago