HOME
DETAILS

പൊള്ളാർഡിന്റെ സിക്സർ മഴ; ഗെയ്‌ലിന് ശേഷം രണ്ടാമനായി ചരിത്രത്തിലേക്ക്

  
January 17, 2025 | 3:53 AM

kieron pollard complaeted 900 sixes in t20 cricket

ദുബായ്: ട്വന്റി ട്വന്റി ക്രിക്കറ്റിൽ പുതിയ റെക്കോർഡുമായി വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റർ കീറോൺ പൊള്ളാർഡ്. ഇന്റർനാഷണൽ ട്വന്റി ട്വന്റി ലീഗിൽ ഡെസേർട്ട് വൈപ്പേഴ്സിനെതിരെ നടത്തിയ മികച്ച പ്രകടനങ്ങൾക്ക് പിന്നാലെയാണ് പൊള്ളാർഡ് ഈ നേട്ടം സ്വന്തമാക്കിയത്. 

ടൂർണമെന്റിൽ എംഐ എമിറേറ്റ്സിന്റെ താരമാണ് പൊള്ളാർഡ്. ട്വന്റിയിൽ 900 സിക്സുകൾ പൂർത്തിയാക്കുന്ന രത്തണ്ടാമത്തെ താരമായാണ് പൊള്ളാർഡ് മാറിയത്. 613 മത്സരങ്ങളിൽ നിന്നുമായി 901 സിക്സുകളാണ് പൊള്ളാർഡ് അടിച്ചെടുത്തത്. മത്സരത്തിൽ 23 പന്തിൽ 36 റൺസാണ് പൊള്ളാർഡ് നേടിയത്. രണ്ട് ഫോറുകളും മൂന്ന് സിക്സുകളും ആണ് താരം നേടിയത്.

പൊള്ളാർഡിനു മുമ്പേ ഈ നേട്ടത്തിൽ എത്തിയത് ക്രിസ് ഗെയ്ൽ ആണ്. 455 മത്സരങ്ങളിൽ നിന്നുമായി 1056 സിക്സുകളാണ് ഗെയ്ൽ നേടിയിട്ടുള്ളത്. 690 ട്വന്റി ട്വന്റി മത്സരങ്ങളിൽ നിന്നും 150.38 സ്‌ട്രൈക്ക് റേറ്റിൽ 13429 റൺസാണ് പൊള്ളാർഡ് നേടിയിട്ടുള്ളത്. 326 വിക്കറ്റുകളും താരം നേടി.

മത്സരത്തിൽ ആദ്യ ബാറ്റ് ചെയ്ത എംഐ എമിറേറ്റ്സ് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 156 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്ന വൈപ്പേഴ്‌സ് 19.1 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പന്ത് തൊട്ടാൽ തലച്ചോറ് നഷ്ടപ്പെടുന്ന താരമാണ് അവൻ'; മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിനെതിരെ വൻ വിമർശനം

Football
  •  9 days ago
No Image

ഇവർ അമിതവേ​ഗത്തിൽ യാത്ര ചെയ്താലും പിഴ അടക്കേണ്ടിവരില്ല; പിന്നിൽ യുഎഇ സർക്കാരിന്റെ ഈ സംരംഭം

uae
  •  9 days ago
No Image

ചൈനീസ് നിയന്ത്രണം മറികടക്കാൻ ഇന്ത്യ; 7,280 കോടിയുടെ 'റെയർ എർത്ത്' ഖനന പദ്ധതിക്ക് അംഗീകാരം

National
  •  9 days ago
No Image

ജോലിക്ക് ഹാജരാകാതെ 10 വർഷം ശമ്പളം കൈപ്പറ്റി; കുവൈത്തിൽ സർക്കാർ ജീവനക്കാരന് 5 വർഷം തടവും വൻ തുക പിഴയും

Kuwait
  •  9 days ago
No Image

സ്കൂൾ കുട്ടികളുമായി പോവുകയായിരുന്ന ഓട്ടോ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടം: മരണസംഖ്യ രണ്ടായി; കാണാതായ നാല് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  9 days ago
No Image

കൈക്കൂലി കേസിൽ ഇ.ഡി. ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയ വ്യവസായിക്ക് തിരിച്ചടി: മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Kerala
  •  9 days ago
No Image

വർഷങ്ങളോളം ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ ഒന്നരക്കോടി രൂപ ഭാര്യയെ സൂക്ഷിക്കാനേൽപിച്ചു; ഓൺലൈൻ മത്സരങ്ങളിൽ വിജയിപ്പിക്കുന്നതിനായി പണം യുവതി സ്ട്രീമർക്ക് നൽകി; കണ്ണീരടക്കാനാവാതെ യുവാവ്

International
  •  9 days ago
No Image

രാജ്യത്ത് രണ്ട് കോടി ആളുകളുടെ ആധാർ നമ്പറുകൾ നീക്കം ചെയ്തു; നിർണ്ണായക നടപടിയുമായി യുഐഡിഎഐ

National
  •  9 days ago
No Image

ഐക്യത്തിന്റെ കരുത്തിൽ കെട്ടിപ്പടുത്ത രാഷ്ട്രം; യുഎഇയുടെ അമ്പത്തിനാല് വർഷങ്ങൾ

uae
  •  9 days ago
No Image

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ ഗോവയിൽ കൊണ്ടുപോയി പീഡിപ്പിച്ചു: യുവാവ് പിടിയിൽ

crime
  •  9 days ago