
ദുബൈ ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് ഇനിമുതൽ യുപിഐ പേയ്മെന്റ് സൗകര്യം ലഭിക്കും

കൊച്ചി: ദുബൈ ഡ്യൂട്ടി ഫ്രീയിൽ ഇന്ത്യൻ യാത്രക്കാർക്ക് യുപിഐ പേയ്മെന്റ് സൗകര്യം ലഭിക്കും. നാഷനൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻപിസിഐ) രാജ്യാന്തര വിഭാഗമായ എൻപിസിഐ ഇൻ്റർനാഷനൽ പേയ്മെന്റ്സ് ലിമിറ്റഡ് (എൻഐപിഎൽ) യുഎഇയിലെ മാഗ്നാറ്റിയുമായി സഹകരണം പ്രഖ്യാപിച്ചതിനെ തുടർന്നാണ് പുതിയ മാറ്റം.
മാഗ്നാറ്റിയുടെ പോയിൻ്റ് ഓഫ് സെയിൽ (പിഒഎസ്) ടെർമിനലുകൾ വഴി യുഎഇയിലെ ക്യുആർ അധിഷ്‌ഠിത മർച്ചന്റ് പേയ്മെന്റ് നെറ്റ്‌വർക്കിലൂടെ ഇന്ത്യൻ യാത്രക്കാർക്ക് ഇനി മുതൽ പണമിടപാടുകൾ നടത്താം. ഇതുവഴി പ്രതിവർഷം ദുബൈയിലേക്കും യുഎഇയിലേക്കും യാത്ര ചെയ്യുന്ന 12 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് തടസ്സമില്ലാത്ത പേയ്മെന്റ് സൗകര്യങ്ങൾ നൽകാൻ എൻഐപിഎല്ലിന് കഴിയും. ആദ്യ ഘട്ടത്തിൽ ദുബൈ ഡ്യൂട്ടി ഫ്രീയിലുടനീളം ലഭിക്കുന്ന ഈ സേവനം പിന്നീട് റീട്ടെയിൽ, ഹോസ്‌പിറ്റാലിറ്റി, ഗതാഗതം, സൂപ്പർമാർക്കറ്റ് എന്നി മേഖലകളിലേക്കും വ്യാപിപ്പിക്കും.
മാഗ്നാറ്റിയുമായുള്ള പങ്കാളിത്തം യുഎഇയിൽ യുപിഐയുടെ സ്വീകാര്യത വർധിപ്പിക്കുന്നതിനുള്ള തന്ത്രപരമായ ഒരു ചുവടുവയ്പ്പാണെന്ന് എൻപിസിഐ ഇൻ്റർനാഷനൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ റിതേഷ് ശുക്ല വ്യക്തമാക്കി.
ഡിജിറ്റൽ പേയ്മെൻ്റുകൾ ശക്‌തിപ്പെടുത്താനും ഇന്ത്യൻ യാത്രക്കാർക്കും എൻആർഐകൾക്കും തടസ്സമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാനുമാണ് എൻപിസിഐ ഇൻ്റർനാഷനലുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് മാഗ്നാറ്റി ഇൻസ്റ്റിറ്റ്യൂഷനൽ പേയ്മെന്റ് സൊല്യൂഷൻസ് മാനേജിങ് ഡയറക്‌ടർ സലിം അവാൻ വ്യക്തമാക്കി.
എൻപിസിഐ ഇൻ്റർനാഷനലും മാഗ്നാറ്റിയുമായുള്ള സഹകരണം വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും അനായാസവും സുരക്ഷിതവുമായ പണമിടപാട് നടത്താൻ സഹായിക്കുമെന്ന് ദുബൈ ഡ്യൂട്ടി ഫ്രീ സിഇഒ രമേശ് സിദാംബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം
Kerala
• 2 days ago
ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്
uae
• 2 days ago
രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്‌സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്
Cricket
• 2 days ago
സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍ ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം
Saudi-arabia
• 2 days ago
സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം
Cricket
• 2 days ago
ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; വിശദമായ ചോദ്യം ചെയ്യലിൽ മകളെ കൊന്നത് താനെന്ന് അച്ഛൻ
Kerala
• 2 days ago
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണക്ഷാമം: ഡോ. ഹാരിസിനെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ
Kerala
• 2 days ago
കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
International
• 2 days ago
അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
Kerala
• 2 days ago
പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം
Tech
• 2 days ago
മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 2 days ago
ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ
National
• 2 days ago
ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത്
National
• 2 days ago
കൊൽക്കത്ത നിയമ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ
National
• 2 days ago
ഇവയാണ് ഗസ്സയിലെ പിഞ്ചുമക്കളുടെ ചോരപുരണ്ട ആ കൈകള്‍; ഇസ്റാഈലിന് സഹായം നല്കുന്ന കോര്‍പറേറ്റ് കമ്പനികളുടെ ലിസ്റ്റ് പുറത്തു വിട്ട് യു.എന്‍
International
• 2 days ago
യു.എന്നിന്റെ ബഹിരാകാശ സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് ബഹ്റൈന്റെ ശൈഖ ഹെസ്സ ബിന്ത് അലി; ഈ പദവിയിലെത്തുന്ന ആദ്യ അറബ് മുസ്ലിം വനിത
bahrain
• 2 days ago
വിസ്മയ കേസ്: കിരൺ കുമാറിന് ജാമ്യം അനുവദിച്ച് സുപ്രിം കോടതി, ശിക്ഷാവിധി മരവിപ്പിച്ചു
Kerala
• 2 days ago
ശ്രീകൃഷ്ണപുരത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; ആരോപണ വിധയരായ അധ്യാപകർക്കെതിരെ കേസെടുക്കാൻ നിയമോപദേശം തേടി പൊലിസ്
Kerala
• 2 days ago
സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
Saudi-arabia
• 2 days ago
എസ്എഫ്ഐ സമ്മേളനത്തിന് സ്കൂൾ അവധി: സ്കൂളിനെ അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്
Kerala
• 2 days ago
അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു
International
• 2 days ago