HOME
DETAILS

സഊദി അറേബ്യൻ അതോറിറ്റികളുടെ നിർദേശം: ഉംറ തീർത്ഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം

  
Web Desk
January 18, 2025 | 2:08 PM

Kuwait Ministry of Health Makes Meningitis Vaccine Mandatory for Umrah Pilgrims Following Saudi Authorities Recommendation

കുവൈത്ത് സിറ്റി: സഊദി അറേബ്യൻ അതോറിറ്റികളുടെ നിർദേശപ്രകാരം രാജ്യത്ത് നിന്ന് ഉംറ നിർവഹിക്കാൻ പോകുന്ന തീർത്ഥാടകർ മെനിഞ്ചൈറ്റിസ് വാക്സിൻ എടുക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം. തീർത്ഥാടകർ യാത്രയ്ക്ക് കുറഞ്ഞത് 10 ദിവസം മുൻപു തന്നെ വാക്സീൻ എടുത്തിരിക്കണം.

മുതിർന്നവർ മാത്രമല്ല ഒരു വയസ്സ് മുതൽ പ്രായമുള്ള എല്ലാ കുട്ടികളും നിർബന്ധമായും മെനിഞ്ചൈറ്റിസ് വാക്സിൻ (എസിവൈഡബ്ള്യു-135) എടുക്കണം. ഉംറ നിർവഹിക്കാൻ പോകുന്നവർ മാത്രമല്ല സഊദിയിൽ പ്രവാചകപള്ളി സന്ദർശിക്കാൻ പോകുന്നവരും വാക്സിൻ എടുക്കണമെന്നാണ് പുതിയ നിബന്ധന.

വാക്സീൻ എടുത്ത് 10 മുതൽ 15 ദിവസത്തിനകമാണ് ശരീരത്തിൽ ബാക്‌ടീരിയയ്ക്കെതിരെ പ്രതിരോധ ശേഷി ഉണ്ടാകുന്നത് എന്നതിനാലാണ് യാത്രയ്ക്ക് 10 ദിവസം മുൻപേ തന്നെ വാക്സീൻ എടുക്കണമെന്നു നിർദേശിച്ചിരിക്കുന്നത്. വാക്സീന് പാർശ്വഫലങ്ങൾ കുറവാണ്. അതേസമയം, ചിലർക്ക് കുത്തിവയ്‌പ് എടുക്കുന്ന സമയത്ത് ചെറിയ ചുമപ്പ് അല്ലെങ്കിൽ നേരിയ വേദന ഉണ്ടാകാം.

തീർത്ഥാടകർ തിരക്കേറിയ സ്‌ഥലങ്ങളിൽ മാസ്ക്‌ ധരിക്കുന്നത് നല്ലതാണെന്നും മന്ത്രാലയം ഓർമ്മപ്പെടുത്തി. വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് മൂന്ന് വർഷത്തെ കാലാവധിയുണ്ട്. രാജ്യത്തെ എല്ലാ ഹെൽത്ത് സെൻ്ററുകളിലും യാത്രാ ക്ലിനിക്കുകളിലും വാക്‌സീൻ ലഭിക്കും.

The Kuwait Ministry of Health has announced that it will make the meningitis vaccine mandatory for Umrah pilgrims, following a recommendation from Saudi Arabian authorities.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തകർത്തത് പാകിസ്താന്റെ ലോക റെക്കോർഡ്; ടി-20 ചരിത്രം തിരുത്തി ഇന്ത്യ

Cricket
  •  a day ago
No Image

ഗസ്സയുടെ ജീവനാഡി വീണ്ടും തുറക്കുന്നു; റഫ അതിർത്തി അടുത്ത ആഴ്ച മുതൽ സജീവമാകുമെന്ന് പ്രഖ്യാപനം

International
  •  a day ago
No Image

കുഞ്ഞികൃഷ്ണൻ രാഷ്ട്രീയ ശത്രുക്കളുടെ കോടാലി; പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന; ആരോപണങ്ങൾ തള്ളി സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി 

Kerala
  •  a day ago
No Image

കത്തിക്കയറി സൂര്യയും ഇഷാനും; രണ്ടാം ടി-20യിൽ ന്യൂസിലാൻഡിന്റെ കഥകഴിച്ച് ഇന്ത്യ

Cricket
  •  a day ago
No Image

വാദി വുരായയിലേക്ക് ആ 'അതിഥി' വീണ്ടും വന്നു; 2021-ൽ കണ്ടെത്തിയ അപൂർവ്വ പക്ഷിയെ അഞ്ച് വർഷത്തിന് ശേഷം തിരിച്ചറിഞ്ഞു

uae
  •  a day ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: മുരാരി ബാബുവിന് ജാമ്യം; ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ജയിലിലേക്ക് മാറ്റി 

Kerala
  •  a day ago
No Image

ഗസ്സയില്‍ നിന്ന് ഒമാനിലേക്ക്; സ്‌ട്രോബറി കൃഷിയിലൂടെ പുതു ജീവിതം തേടി ഫലസ്തീനിയന്‍ കര്‍ഷകര്‍

oman
  •  a day ago
No Image

കിവികൾക്കെതിരെ കൊടുങ്കാറ്റ്; ഇന്ത്യക്കാരിൽ രണ്ടാമനായി അടിച്ചുകയറി ഇഷാൻ കിഷൻ

Cricket
  •  a day ago
No Image

കുവൈത്തിൽ ലഹരിമരുന്ന് വിൽപനയ്ക്കിടെ രണ്ട് അറബ് പൗരന്മാർ അറസ്റ്റിൽ; ഇവരിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിസ്റ്റൽ മെത്ത് പിടികൂടി

Kuwait
  •  a day ago
No Image

കുടുംബവഴക്കിനിടെ ആക്രമണം: ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തിപ്പരുക്കേൽപ്പിച്ച യുവതി പിടിയിൽ

Kerala
  •  a day ago