സ്‌കൂളുകളില്‍ ഓണാഘോഷം; വിവാദ ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ ഓണാഘോഷത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ ഉത്തരവ് പിന്‍വലിച്ചു.
പ്രവൃത്തിദിനം ഓണാഘോഷത്തിനു മാറ്റിവയ്ക്കരുതെന്നും സ്‌കൂള്‍ പരീക്ഷകളെയും മറ്റു പഠന, പഠനേതര പ്രവത്തനങ്ങളേയും ബാധിക്കാത്ത തരത്തിലായിരിക്കണം പരിപാടികള്‍ ക്രമീകരിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടി ഹയര്‍സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവാണു വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥിന്റെ നിര്‍ദേശത്തെ തുടര്‍ന്നു പിന്‍വലിച്ചത്.
സര്‍ക്കുലര്‍ വിവാദമായതിനു പിന്നാലെ ഹയര്‍സെക്കന്‍ഡറി ഡയറക്ടറോട് ഉത്തരവ് പിന്‍വലിക്കാന്‍ മന്ത്രി നിര്‍ദേശിക്കുകയായിരുന്നു. ഓണാഘോഷ പരിപാടികളില്‍ സ്‌കൂള്‍ യൂനിഫോം നിര്‍ബന്ധമാക്കണമെന്നും വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുമ്പോള്‍ പ്രിന്‍സിപ്പലില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. നിര്‍ദേശം ആഘോഷത്തിന്റെ ഭംഗിയും പൊലിമയും കുറയ്ക്കുമെന്നും അത്തപ്പൂക്കളം, ഓണസദ്യ, കലാമത്സരങ്ങള്‍ എന്നിവയ്ക്കായി ഒരു ദിവസം പൂര്‍ണമായി വേണ്ടിവരുമെന്നും അധ്യാപകരുള്‍പ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."