HOME
DETAILS

ഇന്നും നാളെയും സംസ്ഥാനത്ത് സാധാരണയേക്കാൾ ചൂടുകൂടും; നാളെ 6 ജില്ലകളിൽ നേരിയ മഴക്കും സാധ്യത

  
Web Desk
January 21, 2025 | 3:24 PM

Today and tomorrow will be warmer than normal in the state Light rain is also likely in 6 districts tomorrow

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം വിവധ ജില്ലകളിൽ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിലാണ് മഴ സാധ്യത മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് മഴ സാധ്യത മുന്നറിയിപ്പുള്ളത്. 23ന് 4 ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നയിപ്പ് നൽകി.

അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും സാധരണയേക്കാൾ ചൂടുകൂടുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നയിപ്പ് നൽകി. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ  താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയേറെയാണ്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ  ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ പൊതുജനം ജാഗ്രത പാലിക്കണമെന്ന്  സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ജാഗ്രതാ നിർദേശങ്ങൾ 

- പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് നല്ലതാണ്.

- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് കുടിക്കുന്നത് ഒഴിവാക്കുക.

-അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കന്നത് ചൂടിൽ നിന്ന് രക്ഷനേടാൻ സഹായിക്കും.

-പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതാണ്.

-പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

-മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

- ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

-വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

-അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

-കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

-കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

-അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി നിർമ്മിച്ച ചീസിന്റെയും, രണ്ട് ബ്രാൻഡ് കുപ്പിവെള്ളത്തിന്റെയും ഉപയോ​ഗത്തിനെതിരെ മുന്നറിയിപ്പുമായി ഒമാൻ

latest
  •  a month ago
No Image

ലൈംഗികബന്ധത്തിന് വിസമ്മതിച്ച ഭാര്യയെ ക്രൂരമായി മർദിച്ച് കെട്ടിടത്തിൽ നിന്ന് തള്ളിയിട്ടു ഭർത്താവ്; യുവതിയുടെ നില ഗുരുതരം

National
  •  a month ago
No Image

പിഎം ശ്രീ വിവാദം: 'കരാർ ഒപ്പിടുന്നതിന് മുൻപായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കേണ്ടിയിരുന്നത്; മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്; രൂക്ഷമായി വിമർശിച്ച് വി ഡി സതീശൻ 

Kerala
  •  a month ago
No Image

സഊദി അറേബ്യ: ഉംറ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർധന; റബീഉൽ ആഖിർ മാസത്തിൽ ഉംറ നിർവഹിച്ചത് 1.17 കോടിയിലധികം തീർത്ഥാടകർ

Saudi-arabia
  •  a month ago
No Image

ഉറക്കമുണർന്നപ്പോൾ ജോലി പോയി: ടെക്സ്റ്റ് മെസേജിലൂടെ ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ, ആയിരക്കണക്കിന് ജീവനക്കാർക്ക് സന്ദേശം

International
  •  a month ago
No Image

യുഎഇ: 5000 ത്തിലധികം ജീവനക്കാർക്ക് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പരിശീലനം നൽകാനൊരുങ്ങി ഔഖാഫ്

uae
  •  a month ago
No Image

ജോലി നഷ്ടപ്പെടാൻ ചിലപ്പോൾ നിങ്ങളുടെ ഒരു ചിരി മതി: ഓൺലൈൻ മീറ്റിംഗിനിടെ പുഞ്ചിരിച്ചതിന് ടെക്കിയെ ജോലിയിൽ നിന്നും പുറത്താക്കി; വൈറലായി യുവാവിന്റെ കുറിപ്പ്

latest
  •  a month ago
No Image

കുടുംബവഴക്ക് കൊലപാതകത്തിൽ കലാശിച്ചു; പാലക്കാട് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

crime
  •  a month ago
No Image

കുവൈത്ത്: സൂഖ് അൽ-മുബാറക്കിയയിൽ പുകവലി, വളർത്തു മൃ​ഗങ്ങൾ, ബൈക്കുകൾ എന്നിവക്ക് നിരോധനം

Kuwait
  •  a month ago
No Image

ലൈംഗികമായി പീഡിപ്പിച്ച്, എഡിറ്റ് ചെയ്ത ഫോട്ടോ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

crime
  •  a month ago