HOME
DETAILS

ബത്തേരി പോക്‌സോ കേസ്; പ്രതിക്ക് 39 വര്‍ഷം തടവും 95000 രൂപ പിഴയും

  
January 21 2025 | 16:01 PM

Bathery POCSO case The accused was sentenced to 39 years in prison and a fine of Rs95000

സുല്‍ത്താന്‍ബത്തേരി:സുല്‍ത്താന്‍ബത്തേരിയിൽ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ യുവാവിന് വിവിധ വകുപ്പുകളിലായി 39 വര്‍ഷം തടവും 95000 രൂപ പിഴയും വിധിച്ചു. ഇരുളം വാളവയല്‍ വട്ടത്താനി വട്ടുകുളത്തില്‍ വീട്ടില്‍ റോഷന്‍ വി റോബര്‍ട്ട് (27) നെയാണ് സുല്‍ത്താന്‍ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി. നമ്പ്യാര്‍ ശിക്ഷിച്ചത്. 

2021 ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രതി പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അന്നത്തെ കേണിച്ചിറ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ആയിരുന്ന എസ്. സതീഷ്‌കുമാറാണ് കേസില്‍ അന്വേഷണം നടത്തി കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചത്. സബ് ഇന്‍സ്പെക്ടര്‍ വി.ആര്‍ അരുണ്‍ പോലീസുകാരായ വി.കെ. ഏലിയാസ്, വി. ജയപ്രകാശ്, മനോജ്, പാര്‍വതി, എം.ടി. സിന്ധു  എന്നിവരും അന്വേഷണസംഘത്തിൽ അം​ഗങ്ങളായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ഹാജരായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തി ഒരാൾ മരിച്ചു; ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം

Kerala
  •  4 minutes ago
No Image

കറന്റ് അഫയേഴ്സ്-11-02-2025

PSC/UPSC
  •  21 minutes ago
No Image

അമേരിക്കൻ മഹത്വത്തെ ബഹുമാനിക്കുന്ന പേരുകൾ പുനഃസ്ഥാപിക്കണം; ട്രംപിന്റെ ഉത്തരവ് നടപ്പാക്കി ഗൂഗിൾ

International
  •  an hour ago
No Image

നിയമവിരുദ്ധമായ യുടേണുകള്‍ക്കെതിരെ കര്‍ശന ശിക്ഷകള്‍ ഏര്‍പ്പെടുത്തി കുവൈത്ത്

Kuwait
  •  an hour ago
No Image

പത്തുസെന്റ് തണ്ണീര്‍ത്തട ഭൂമിയില്‍ വീട് നിര്‍മിക്കാന്‍ ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല; ഇളവുമായി സംസ്ഥാന സര്‍ക്കാര്‍

Kerala
  •  an hour ago
No Image

റമദാനില്‍ സഊദിയില്‍ മിതമായ കാലാവസ്ഥയാകാന്‍ സാധ്യത

Saudi-arabia
  •  2 hours ago
No Image

കാട്ടാന ആക്രമണം: വയനാട്ടില്‍ നാളെ കര്‍ഷക സംഘടനയായ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിന്റെ ഹര്‍ത്താല്‍; സഹകരിക്കില്ലെന്ന് ബസുടമകളും വ്യാപാരികളും

Kerala
  •  2 hours ago
No Image

മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ പതിനഞ്ചുകാരനെ കണ്ടെത്തി; 2 പേർ അറസ്റ്റിൽ

Kerala
  •  2 hours ago
No Image

യുഎഇയില്‍ പെട്രോള്‍ വില ഇനിയും ഉയരുമോ? ട്രംപിന്റെ രണ്ടാം വരവ് പ്രതികൂലമാകുന്നോ?

uae
  •  2 hours ago
No Image

ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റ പ്രവണത കുറഞ്ഞെന്ന് ധനമന്ത്രി, 'ഏത് ഗ്രഹത്തിലാണ് അവര്‍ ജീവിക്കുന്നത്'; പരിഹസിച്ച് പ്രിയങ്ക ഗാന്ധി

latest
  •  2 hours ago