ഭര്‍തൃ വീട്ടുകാര്‍ ഗര്‍ഭിണിക്കു നേരെ ആസിഡൊഴിച്ചു
നെല്ലൂര്‍: ഗര്‍ഭസ്ഥ ശിശു പെണ്കുട്ടിയാണെന്നു ജ്യോതിഷി പ്രവചിച്ചതോടെ ഭര്‍തൃ വീട്ടുകാര്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം നടത്തി. ആന്ധ്രാപ്രദേശിലെ നെല്ലൂരിലാണ് കിരാതമായ സംഭവം. പൊള്ളലേറ്റ 27 കാരിയായ ഗിരിജയെന്ന യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. ഒന്നര വയസുള്ള പെണ്‍കുഞ്ഞിന്റെ അമ്മയായ ഗിരിജ രണ്ടാമത് ഗര്‍ഭം ധരിച്ചതും പെണ്കുഞ്ഞാണെന്നു ജോതിഷി പ്രവചിക്കുകയായിരുന്നു. ഇതു വിശ്വസിച്ചാണ് ഭര്‍തൃ മാതാവും സഹോദരിയും ചേര്‍ന്നു ഗിരിജയുടെ വയറ്റിലേക്ക് ആഡിഡ് ഒഴിച്ചത്.
ഓഗസ്റ്റ് 19നാണു ക്രൂരകൃത്യം നടന്നത്. മുപ്പതു ശതമാനത്തോളം പൊള്ളലേറ്റ ഗിരിജയെ അയല്‍വാസികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ പൊലിസ് കേസെടുത്തിട്ടുണ്ട്. കൊലപാതക ശ്രമത്തിനാണ് കേസ്. എന്തു തരം ആസിഡാണ് യുവതിക്കു നേരെ ഒഴിച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതും അന്വേഷിക്കുന്നുണ്ട്. ഗിരിജയുടെ ഭര്‍ത്താവിനെയും ഭര്‍തൃ പിതാവിനെയും അറസ്റ്റു ചെയ്യുകയും ഒളിവിലായ മാതാവിനും സഹോദരിക്കും വേണ്ടി ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീധനത്തെ ചൊല്ലിയും ഗിരിജയ്ക്കെതിരേ പീഡനം നടന്നുവെന്നും വാര്‍ത്തയുണ്ട്.
നെല്ലൂരിലെ ജന ന നിരക്ക് ആയിരം ആണ്‍കുട്ടികള്‍ക്ക് 939 പെണ്ണ് എന്ന നിലയിലാണ്. ഇതു പൊതുവെയുള്ള കണക്കുകളില്‍ നിന്നു വ്യത്യസ്തമാണെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."