കള്ളപ്പണക്കേസില്‍ തമിഴ്‌നാട് മന്ത്രി അനിത രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് ഇഡി
ചെന്നൈ: കള്ളപ്പണക്കേസില്‍ തമിഴ്‌നാട് ഫിഷറീസ് ന്ത്രി അനിത ആര്‍ രാധാകൃഷ്ണന്റെ സ്വത്ത് മരവിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 1.26 കോടിയുടെ സ്വത്താണ് ഇഡി മരവിപ്പിച്ചത്. എഐഡിഎംകെ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് കേസിലാണ് നടപടി.
തൂത്തുകിടി, മധുര, ചെന്നൈ എന്നിവിടങ്ങളിലെ അനിത രാധാകൃഷ്ണന്റെ സ്ഥാവര സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) പ്രകാരം ഇഡി താല്‍ക്കാലിക ഉത്തരവ് പുറപ്പെടുവിച്ചു. 2001 മെയ് 14നും 2006 മാര്‍ച്ച് 31നും ഇടയില്‍ 2.07 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് ആരോപണം. കള്ളപ്പണത്തിന്റെ ഒരു ഭാഗം അദ്ദേഹം വിവിധ സ്ഥാപനങ്ങള്‍ വഴി വെളുപ്പിച്ചതായും ഇഡി അവകാശപ്പെട്ടു.
ഇത് രണ്ടാം തവണയാണ് അനിത രാധാകൃഷ്ണനെതിരെ ഇഡിയുടെ നടപടിയുണ്ടാവുന്നത്. 2022ലും അനിത രാധാകൃഷ്ണന്റെ ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയിരുന്നു.
ED freezes assets of Tamil Nadu minister Anitha Radhakrishnan in black money case
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."