HOME
DETAILS
MAL
വയനാട്ടില്‍ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
March 29 2024 | 12:03 PM
കല്‍പ്പറ്റ: പുല്‍പ്പള്ളി മാനന്തവാടി റോഡില്‍ കാറിന് നേരെ പാഞ്ഞടുത്ത് കാട്ടാന.യാത്രക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കുറിച്ചിപ്പറ്റയിലാണ് സംഭവം. കാട്ടില്‍ നിന്നും ഇറങ്ങി വന്ന ആന റോഡിലൂടെ നടക്കുന്നതിനിടെയാണ് കാര്‍ മുന്നില്‍പെട്ടത്. ആനയെ കണ്ട പിന്നാലെ ഭയന്ന് കാര്‍ ഡ്രൈവര്‍ റോഡിന്റെ വശത്തേക്ക് കാര്‍ ഒതുക്കി.
എന്നാല്‍ നടന്നു പോകുന്നതിനിടെ കാറിന് നേരെ ആന തിരിഞ്ഞു. ഈ സമയം എതിര്‍ദിശയില്‍ വന്ന വാഹനത്തിലുള്ളവര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നുണ്ടായിരുന്നു. ഇവര്‍ ശബ്ദമുണ്ടാക്കിയതോടെയാണ് ആന പിന്തിരിഞ്ഞത്. പലതവണ കാറിന് നേരെ ആന പാഞ്ഞടുക്കാന്‍ ശ്രമിച്ചു. ഇതിനിടെ തെരുവു നായകള്‍ കുരച്ചു കൊണ്ട് ആനയുടെ പിറകെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ആളുകള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ആന തിരിഞ്ഞു പോവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."