HOME
DETAILS

ഐഎസ്എൽ ചരിത്രത്തിലെ ഐതിഹാസിക റെക്കോർഡുമായി ബ്ലാസ്റ്റേഴ്സിന്റെ പുലിക്കുട്ടി

  
Web Desk
January 31 2025 | 05:01 AM

korou singh thingujam is the second youngest goal scorer in isl history

ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്‌സിയെ 3-1ന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഒരു ചരിത്രനേട്ടമാണ് യുവതാരം കൊറോ സിങ് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമിൽ ആയിരുന്നു താരം ഗോൾ നേടിയത്. 

ഇതോടെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായാണ് കൊറോ സിങ് മാറിയത്. 18 വയസും 58 ദിവസവും പ്രായമുള്ളപ്പോൾ ആണ് കൊറോ ഈ നേട്ടം സ്വന്തമാക്കിയത്. ഈ നേട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ളത് കോമൽ തട്ടാലാണ്.  2018ൽ  ബെംഗളൂരു എഫ്‌സിക്കെതിരെ ഗോൾ നേടിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. 18 വയസും 43 ദിവസവും പ്രായമുള്ളപ്പോൾ ആണ് കോമൽ ഈ നേട്ടം സ്വന്തമാക്കിയത്. 

അതേസമയം മത്സരത്തിൽ ബ്ലാസ്‌റ്റേഴ്‌സിനായി കോറോക്ക് പുറമെ ജീസസ് ജിമിനസും ക്വാമി പെപ്രയുമാണ് മറ്റ് രണ്ട് ഗോളുകൾ നേടിയത്. ചെന്നൈയിന്റെ ആശ്വാസ ​ഗോൾ നേടിയത് വിൻസി ബെരറ്റോയാണ്. മത്സരത്തിന്റെ 37-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചിനെ ഫൗൾ ചെയ്തതിന് ചെന്നൈ താരം വിൽമർ ജോർദാന് റെഡ് കാർഡ് കണ്ട് പുറത്തുപോയിരുന്നു. ഇതോടെ ചെന്നൈയിൻ എഫ്‌സി പത്തു പേരായാണ് മത്സരം പൂർത്തിയാക്കിയത്.

ഈ തകർപ്പൻ വിജയത്തോടെപോയിന്റ് ടേബിളിൽ 8-ാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. 19മത്സരങ്ങൾ പിന്നിട്ടപ്പോൾ ഏഴ് ജയവും മൂന്ന് സമനിലയും ഒമ്പത് തോൽവിയുമായി 24 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ കൈവശമുള്ളത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ട് കൊള്ളയില്‍ പുതിയ വെളിപ്പെടുത്തല്‍; ഗുജറാത്തില്‍ കേന്ദ്ര മന്ത്രിയുടെ മണ്ഡലത്തില്‍ 30,000 വ്യാജ വോട്ടര്‍മാര്‍

National
  •  5 days ago
No Image

വേനല്‍ച്ചൂടില്‍ ആശ്വാസമായി ഷാര്‍ജയിലും ഫുജൈറയിലും മഴ; വീഡിയോ

uae
  •  5 days ago
No Image

മറുനാടന്‍ യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയക്ക് മര്‍ദ്ദനം; പ്രതികളെ തിരിച്ചറിയാനായില്ല

Kerala
  •  5 days ago
No Image

പാസ്‌പോർട്ട് കേടായാൽ വിസ ഉണ്ടായിട്ടും കാര്യമില്ല: യുഎഇയിലേക്ക് യാത്ര തിരിക്കാനിരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

uae
  •  5 days ago
No Image

കോഹ്‌ലിയല്ല! ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ആ താരമാണ്: റെയ്‌ന 

Cricket
  •  5 days ago
No Image

യുക്രൈൻ പ്രസിഡന്റുമായി ഫോൺ സംഭാഷണം നടത്തി പ്രധാനമന്ത്രി മോദി; യുദ്ധത്തിന് ഇന്ത്യയെ കുറ്റപ്പെടുത്തരുതെന്ന് ജയശങ്കർ

International
  •  5 days ago
No Image

ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത; നിര്‍മാണ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

Kerala
  •  5 days ago
No Image

എൻഡിഎയിൽ നിന്ന് അവഗണന നേരിടുന്നു; സികെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എൻഡിഎ വിട്ടു

Kerala
  •  5 days ago
No Image

വമ്പൻ ഓഫറുമായി അബൂദബി പൊലിസ്; ബ്ലാക്ക് പോയിന്റ് കുറയ്ക്കാം, ലൈസൻസ് തിരികെ നേടുകയും ചെയ്യാം

uae
  •  5 days ago
No Image

കണ്ണപുരം സ്ഫോടന കേസ് പ്രതി അനൂപ് മാലിക് പിടിയിൽ

Kerala
  •  5 days ago