അപകടങ്ങള്‍ തടയാന്‍ ബാലുശ്ശേരിയില്‍ ജനപങ്കാളിത്തത്തോടെ പൊലിസ് പദ്ധതികള്‍
ബാലുശ്ശേരി: വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ക്കു തടയിടാന്‍ ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കാന്‍ ബാലുശ്ശേരി പൊലിസ് കര്‍മരംഗത്ത്. സംസ്ഥാന സര്‍ക്കാരിന്റെ 'ശുഭയാത്ര' പദ്ധതിയുടെ ഭാഗമായാണ് ബാലുശ്ശേരി സര്‍ക്കിളില്‍ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്.
വിദ്യാര്‍ഥികളെ പങ്കാളികളാക്കി 'സെയ്ഫ് റൈഡ് ' എന്ന പരിപാടിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നതെന്നു പദ്ധതി വിശദീകരിച്ച് സി.ഐ കെ. സുഷീര്‍, എസ്.ഐ വി. സിജിത്ത്, സീനിയര്‍ സി.പി.ഒ സി.കെ സുജിത്ത് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്നു രാവിലെ പത്തിന് ബാലുശ്ശേരി പൊലിസ് സ്റ്റേഷന് ഓഡിറ്റോറിയത്തില്‍ ഡോ. നൗഫല്‍ ബഷീര്‍, തിരൂരങ്ങാടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അജില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ചാ ക്ലാസുകള്‍ നടത്തും.
താമരശ്ശേരി ഡിവൈ.എസ്.പി കെ. അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്യും. വൈകിട്ടു മൂന്നിന് ബാലുശ്ശേരിയിലെ വിവിധ സമാന്തര സ്ഥാപനങ്ങളിലെ ലൈസന്‍സുള്ള അഞ്ചുവീതം വിദ്യാര്‍ഥികളും പൊലിസും ഹെല്‍മെറ്റ് ധരിച്ച് കരുമലയില്‍ നിന്ന് ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് വരെ ബോധവല്‍ക്കരണ ബൈക്ക് റാലിയും നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."