
റമദാന് അടുത്തു, യുഎഇയില്‍ നിന്നുള്ള ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍വര്‍ധന, കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്

ദുബൈ: റമദാന് മാസമായതോടെ യുഎഇയില്‍ ഉംറ അന്വേഷണങ്ങളിലും ബുക്കിംഗുകളിലും വന്‍ വര്‍ധനവാണ് കാണിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ശൈത്യകാല മാസങ്ങളെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഏകദേശം 140 ശതമാനം വര്‍ധനവാണ് ഇപ്രാവശ്യം ഉണ്ടായിരിക്കുന്നത്.
പുണ്യനഗരമായ മക്കയില്‍ റമദാന് ആരംഭിക്കാനും അവസാനിപ്പിക്കാനും നിരവധി താമസക്കാര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതിനാല്‍ വിമാന ടിക്കറ്റിന് വന്‍ ഡിമാന്‍ഡാണ് നിലനില്‍ക്കുന്നതെന്ന് ഒരു ഉംറ ഓപ്പറേറ്റര്‍ പറഞ്ഞു.
പുണ്യമാസം ആരംഭിക്കുന്നതിന് മുമ്പ് ജിദ്ദയില്‍ എത്തിച്ചേരാനും ഗ്രാന്‍ഡ് മോസ്കില്‍ ആദ്യത്തെ തറാവീഹ് നമസ്കരിക്കാനും വിശ്വാസികളില്‍ പലരും ഇഷ്ടപ്പെടുന്നു. മറ്റു ചിലര്‍ റമദാനിലെ അവസാന ദിവസങ്ങള്‍ പുണ്യനഗരമായ മക്കയില്‍ ചെലവഴിക്കാനും അവിടെ ഈദ് ആഘോഷിക്കാനുമാണ് ആഗ്രഹിക്കുന്നത്.
'ഫെബ്രുവരിയിലും മാര്‍ച്ച് ആദ്യത്തിലും റമദാന് ആരംഭിക്കുന്നതിനോടൊപ്പം യാത്രയ്ക്കായി ധാരാളം കോളുകള്‍ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ജനുവരിയില്‍ ആയിരക്കണക്കിന് യുഎഇ നിവാസികള്‍ ഉംറ നിര്‍വഹിച്ചെങ്കിലും, റമദാന് അടുക്കുമ്പോള്‍ ഫെബ്രുവരിയില്‍ തീര്‍ത്ഥാടകരുടെ എണ്ണം ഗണ്യമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്,' ഉംറ ഓപ്പറേറ്ററായ പെര്‍വാദ് പറഞ്ഞു.
2024 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഒരു റൗണ്ട് ട്രിപ്പിനുള്ള വിമാന ടിക്കറ്റു നിരക്ക് ശരാശരി 580 ദിര്‍ഹം ആയിരുന്നു. നിലവില്‍ ദുബൈയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വണ്‍വേ ടിക്കറ്റുകള്‍ക്ക് 980 ദിര്‍ഹമാണ് നിരക്ക്, ശരാശരി റൗണ്ട് ട്രിപ്പ് നിരക്ക് 1,400 ദിര്‍ഹവും. റമദാനിന്റെ ആദ്യ ദിവസങ്ങളില്‍, നിരക്കുകള്‍ 1,200 ദിര്‍ഹമാകുമെന്നാണ് കണക്കുകൂട്ടുന്നത്. പുണ്യമാസത്തിന്റെ അവസാനത്തോടെ ഇത് 1,600 ദിര്‍ഹത്തോട് അടുത്തേക്കും. അബൂദബിയില്‍ നിന്ന് വിമാന ടിക്കറ്റ് നിരക്കുകള്‍ 1,700 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്.
അതേസമയം യുഎഇയില്‍ നിന്നുള്ള ഉംറ ബസ് യാത്രകളുടെ വിലകള്‍ മാറ്റമില്ലാതെ തുടരുകയാണ്. താമസവും വിസയും ഉള്‍പ്പെടെ 10 ദിവസത്തെ യാത്രയ്ക്ക് 1,200 ദിര്‍ഹം മുതലാണ് ആരംഭിക്കുന്നത്. വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്കിടയിലും, പലരും സാമ്പത്തിക ആശങ്കകളേക്കാള്‍ ആത്മീയ യാത്രയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഏകീകൃത പെൻഷൻ; 2025 ഏപ്രിൽ 1 മുതൽ പുതിയ നിയമങ്ങൾ നടപ്പിലാക്കുമെന്ന് പിഎഫ്ആർഡിഎ
National
• 5 days ago
യുഎസ് വിദ്യാഭ്യാസ വകുപ്പ് അടച്ചുപൂട്ടാൻ ഒരുങ്ങി ട്രംപ്
International
• 5 days ago
സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അറബ് നാടുകളില്‍ മുന്നില്‍ യുഎഇ; മറ്റ് ഗള്‍ഫ് രാജ്യങ്ങളുടെ സ്ഥാനം നോക്കാം, പട്ടികയില്‍ പാകിസ്താനും പിന്നിലായി ഇന്ത്യ
uae
• 5 days ago
ആശ വർക്കർമാരുടെ സമരം; ഓണറേറിയം വർധന കേന്ദ്ര നിർദേശങ്ങൾ അനുസരിച്ച് ഉണ്ടാകുമെന്ന് മുഖ്യമന്ത്രി
Kerala
• 5 days ago
വെള്ളമെടുക്കുന്നതിനെ ചൊല്ലി തര്‍ക്കം; കേന്ദ്ര മന്ത്രിയുടെ അനന്തരവന്മാര് പരസ്പരം വെടിയുതിര്‍ത്തു, ഒരാള്‍ക്ക് ദാരുണാന്ത്യം
National
• 5 days ago
ചത്തീസ്ഗഡിൽ രണ്ടിടങ്ങളിലായി 30 മാവോയിസ്റ്റുകളെ വധിച്ചു
latest
• 5 days ago
'അദാനിക്കെന്താ തെരുവിലെ കടയില്‍ കാര്യം', കാര്യമുണ്ട് എന്താണെന്നല്ലേ?
National
• 5 days ago
മോദിയുടെ ചീറ്റ പദ്ധതി വക്താവ് സഊദിയിലെ ഫ്ലാറ്റില്‍ മരിച്ചനിലയില്‍
International
• 5 days ago
സിപിഐ നേതാവ് കെ.ഇ ഇസ്മായിലിന് ആറു മാസം സസ്പെന്ഷന്
Kerala
• 5 days ago
ഫോർമുല 1 ആഘോഷമാകും; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് സഊദി
Saudi-arabia
• 5 days ago
"പപ്പ ആ വീപ്പക്കുള്ളിലുണ്ട്"; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൗരഭ് രജ്പുതിന്റെ അമ്മ; അഞ്ച് വയസ്സുകാരി കൊലക്ക് സാക്ഷിയോ?
crime
• 5 days ago
മനുഷ്യത്വരഹിത അതിക്രമം; ഉഡുപ്പിയിൽ മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മർദ്ദിച്ച കേസിൽ നാല് പേർ പിടിയിൽ
National
• 5 days ago
തൊഴിലുടമകൾക്കു മുന്നറിയിപ്പ്: തൊഴിലാളികൾക്ക് പെർമിറ്റ് നിർബന്ധം; ലംഘിച്ചാൽ അഴിയും പിഴയും
uae
• 5 days ago
രാജ്യരഹസ്യങ്ങള്‍ പാകിസ്താന് ചോര്‍ത്തിക്കൊടുത്തതിന് കാണ്‍പൂരിലെ ആയുധഫാക്ടറി മാനേജര്‍ കുമാര്‍ വികാസ് അറസ്റ്റില്‍; പാക് 'സുന്ദരി'ക്ക് കൈമാറിയ രഹസ്യങ്ങള്‍ തേടി എടിഎസ്
National
• 5 days ago
ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today
uae
• 6 days ago
അൾട്രാവയലറ്റ് വികിരണ തോത് വർധിക്കുന്നു; രണ്ട് ജില്ലകളിൽ റെഡ് അലർട്, അഞ്ചിടത്ത് ഓറഞ്ച് അലർട്
Kerala
• 6 days ago
ബാങ്ക് പണിമുടക്ക്; ചർച്ച പരാജയപ്പെട്ടു, ഈ രണ്ട് തീയതികളിൽ ബാങ്ക് ഉണ്ടാവില്ല
Business
• 6 days ago
പ്രവാസികൾക്ക് ആശ്വസിക്കാം; ഇന്ത്യ യുഎഇ വിമാന നിരക്കുകൾ കുറയും
uae
• 6 days ago
പൊള്ളുന്ന കേരളം; പൊതുജനങ്ങൾ ജാഗ്രതൈ; നിർദേശങ്ങളുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
Kerala
• 5 days ago
പ്രവാസി പണമൊഴുകുന്നു; മഹാരാഷ്ട്ര മുന്നിൽ, തൊട്ടുപിന്നാലെ കേരളം കണക്കുകൾ ഇങ്ങനെ
Business
• 6 days ago
ഷാബ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; 9 പേരെ വെറുതെ വിട്ടു, ശിക്ഷാ വിധി ശനിയാഴ്ച
Kerala
• 6 days ago