കര്‍ഷകര്‍ വനം കൈയേറിയെന്ന വനംവകുപ്പിന്റെ ആരോപണം അടിസ്ഥാനരഹിതമെന്ന്
കോഴിക്കോട്: ജില്ലയിലെ കൂരാച്ചുണ്ട്, കാന്തലാട്, ചക്കിട്ടപ്പാറ, കായണ്ണ, കാവിലുംപാറ, കക്കാടംപൊയില്‍ തുടങ്ങിയ മലയോര മേഖലകളില്‍ കര്‍ഷകര്‍ വനം കൈയേറിയെന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി ജില്ലാ ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.
1935 കാലഘട്ടം മുതല്‍ കുടിയേറ്റ കര്‍ഷകര്‍ കഴിക്കേടത്ത് മല്ലിശ്ശേരി, നിലമ്പൂര്‍ തുടങ്ങിയ കോവിലകങ്ങളിലെ നാടുവാഴികളില്‍ നിന്ന് വിലകൊടുത്ത് വാങ്ങിയ ഭൂമികളാണിതെല്ലാമെന്നതാണ് ചരിത്ര സത്യം. അന്നു മുതല്‍ ജന്മിമാര്‍ക്ക് പാട്ടം കൊടുത്തും കരം അടച്ചും വന്നിരുന്നതും പിന്നീട് ബാലുശ്ശേരി, നടുവണ്ണൂര്‍, പേരാമ്പ്ര, താമരശ്ശേരി തുടങ്ങിയ സബ് രജിസ്റ്റാര്‍ ഓഫിസുകളില്‍ നിന്ന് ആധാരണങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കിട്ടിയിട്ടുള്ളതും ബന്ധപ്പെട്ട വില്ലേജുകളില്‍ 70ലധികം വര്‍ഷങ്ങളായി നികുതി അടച്ചതുമാണ് സ്ഥലങ്ങള്‍.
കര്‍ഷകരുടെ ഭൂമിയെ സംബന്ധിച്ച വസ്തുതകള്‍ മനസിലാക്കാന്‍ ഈ മേഖലയില്‍ പ്രത്യേക ഏജന്‍സിയെ കൊണ്ട് അന്വേഷണം നടത്തണമെന്നും യോഗം അംഗീകരിച്ച പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ കണ്‍വീനര്‍ ഒ.ഡി തോമസ് അധ്യക്ഷനായി.
സണ്ണി കലവനാല്‍, സന്തോഷ് കോനുക്കുന്നേല്‍, മുഹമ്മദ് പൂനൂര്‍, ഗംഗാധരന്‍ തോരാട്, ബാബു താമരശ്ശേരി, സെബാസ്റ്റ്യന്‍ പൂഴിത്തോട്, മാത്യു കാവിലുംപാറ, ദേവസ്യ കക്കാടംപൊയില്‍, വര്‍ഗീസ് കൂടരഞ്ഞി, ബേബി വയലിട, കൃഷ്ണന്‍കുട്ടി ബാലുശ്ശേരി, സണ്ണി ഒറ്റപ്പിലാക്കല്‍, അഹമ്മദ് കുരിക്കുന്നേല്‍, നിക്ലാവോസ് താന്നിക്കല്‍, ജോണ്‍ കക്കയം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."