HOME
DETAILS

ഡല്‍ഹിയില്‍ നാലരവര്‍ഷം കൊണ്ട് കൂടിയത് എട്ട് ലക്ഷം വോട്ടുകള്‍; ഫലത്തെ സ്വാധീനിച്ച വിധത്തിലുള്ള ഞെട്ടിക്കുന്ന തിരിമറി | Delhi Assembly Election Result

  
Web Desk
February 08 2025 | 16:02 PM

In Delhi eight lakh votes were collected in four and a half months A shocking twist that affected the result

2020ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷമുള്ള നാലരവര്‍ഷം കൊണ്ട് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തത് എട്ട് ലക്ഷത്തിലേറെ വോട്ടുകള്‍. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിനും കഴിഞ്ഞവര്‍ഷം മെയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പിനും ഇടയിലുള്ള നാലുവര്‍ഷം കൊണ്ട് 4,16,648 വോട്ടുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊതുതെരഞ്ഞെടുപ്പിന് ശേഷം ഇന്നലെ ഫലം പ്രഖ്യാപിച്ച നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള ഏഴുമാസം കൊണ്ട് മാത്രം 3,99,362 വോട്ടുകളും രജിസ്റ്റര്‍ചെയ്തതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡല്‍ഹി ഫലം അട്ടിമറിക്കാനായി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിഷനുമായി ഒത്തുകളിക്കുകയാണെന്ന എ.എ.പിയുടെ ആരോപണത്തിനിടെയാണ് പുതിയ കണക്കുകള്‍ പുറത്തുവന്നത്. അമ്പരപ്പിക്കുന്ന വിധത്തിലുള്ള വോട്ടര്‍മാരുടെ 'തള്ളിക്കയറ്റം' ഫലത്തെ സ്വാധീനിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.


ന്യൂഡല്‍ഹി

വോട്ടര്‍മാരുടെ പൊടുന്നനെയുള്ള മാറ്റം ന്യൂഡല്‍ഹിയില്‍ അരവിന്ദ് കെജരിവാളിന്റെ ഫലത്തെ സ്വാധിനിച്ചതായാണ് റിപ്പോര്‍ട്ട്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ന്യൂഡല്‍ഹി മണ്ഡലത്തില്‍ ആകെ 37,548 വോട്ടര്‍മാരാണ് കുറഞ്ഞത്. ഇതാകട്ടെ മൊത്തം വോട്ടര്‍മാരുടെ 27.2 ശതമാനം വരും. അതായത് 2020 ല്‍ ന്യൂഡല്‍ഹിയില്‍ വോട്ട് ചെയ്യാന്‍ അര്‍ഹതയുള്ള നാലില്‍ ഒരാള്‍ക്ക് ഇത്തവണ വോട്ട് ചെയ്യാനായില്ല. അവരെ പട്ടികയില്‍നിന്ന് നീക്കി. 2020ല്‍ ഈ സീറ്റിലെ കെജരിവാളിന്റെ ഭൂരിപക്ഷം 21,517 ആയിരുന്നു. എന്നാല്‍ ഇത്തവണ നാലായിരത്തിലേറെ വോട്ടിന് കെജ്‌രിവാള്‍ പരാജയപ്പെട്ടു.

മുണ്ട്ക

2020 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇപ്പോഴത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വരെ ആകെ 31,779 വോട്ടര്‍മാരുടെ വര്‍ദ്ധനവാണ് മുണ്ട്കയില്‍ ഉണ്ടായത്. 2020ല്‍ എ.എ.പിയുടെ അനില്‍ ലക്ര 19,158 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഈ സീറ്റ് നേടിയത്. എന്നാല്‍ 2025ല്‍ ബി.ജെ.പി ഇവിടെ 10550 വോട്ടിന് തോറ്റു.


ബാദ്‌ലി

2020, 2024 കാലയളവില്‍ 5,684 വോട്ടര്‍മാരുടെ വര്‍ദ്ധനവാണ് ബാദ്‌ലിയില്‍ ഉണ്ടായത്. എന്നാല്‍ 2024 ജൂലൈ മുതല്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പ് വരെയുള്ള ഏഴ് മാസം കൊണ്ട് 13,145 വോട്ടര്‍മാര്‍ കൂടി. ആകെ കൂടിയത് 18,829 വോട്ടര്‍മാര്‍. 2020 ല്‍ എ.എ.പിയുടെ അജേഷ് യാദവ് 29,094 വോട്ടിന് ജയിച്ചെങ്കില്‍ ഇത്തവണ ഇവിടെ 15,000 ന് ബി.ജെ.പി ജയിച്ചു.


ഷാഹ്ദ്ര

ഷാഹ്ദ്ര അവസാനത്തെ ഏഴ് മാസത്തിനുള്ളില്‍ 7,387 വോട്ടര്‍മാര്‍ കൂടി. 2020, 2024 കാലയളവില്‍ 4,564 വോട്ടര്‍മാരുടെ വര്‍ദ്ധനവും ഉണ്ടായതോടെ മണ്ഡലത്തില്‍ ആകെ കൂടിയത് 12,000 ഓളം വോട്ടര്‍മാര്‍. ബി.ജെ.പി നിരവധി വ്യാജ വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്തെന്ന് എ.എ.പി ആരോപിച്ച മണ്ഡലമാണിത്. 2020 ല്‍ എ.എ.പി 5,294 വോട്ടിന് ജയിച്ച ഇവിടെ ബി.ജെ.പി അയ്യായിരത്തിലേറെ വോട്ടിന് ജയിച്ചു.


നംഗ്ലോയ് ജാട്ട്

2020ല്‍ എ.എ.പിയുടെ രഘുവീന്ദര്‍ ഷോകീന്‍ 11,624 വോട്ടിന് ജയിച്ച മണ്ഡലമാണ് നംഗ്ലോയ് ജാട്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏഴുമാസം കൊണ്ട് ഇവിടെ 16,000 വോട്ടര്‍മാര്‍ കൂടി. ഫലം വന്നപ്പോള്‍ ബി.ജെ.പി 26251 വോട്ടിന് ജയിച്ചു.

ബുരാരി 

കഴിഞ്ഞ ഏഴ് മാസത്തിനിടെ ബുരാരിയില്‍ കാല്‍ലക്ഷത്തോളം വോട്ടര്‍മാര്‍ കൂടി. 2020നും 2024 മെയ്ക്കും ഇടയില്‍ 39,798 വോട്ടര്‍മാരും വര്‍ദ്ധിച്ചു. അതായത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഇതുവരെ കൂടിയ ആകെ വോട്ടര്‍മാരുടെ എണ്ണം 64,557.! 2020 എ.എ.പിയുടെ സഞ്ജീവ് ഝാ 88,158 വന്‍ ഭൂരിപക്ഷത്തിന് ജയിച്ച ഇവിടെ ഇക്കുറി പാര്‍ട്ടിയുടെ ഭൂരിപക്ഷത്തില്‍ 60,000ന്റെ ഇടിവുണ്ടായി.

ബവാന
വോട്ടര്‍മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായ മറ്റൊരു സീറ്റാണ് ബവാന. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇതുവരെ 65,290 വോട്ടര്‍മാരുടെ വര്‍ദ്ധനവാണ് ഇവിടെ ഉണ്ടായത്. എ.എ.പിയുടെ ജയ് ഭഗവാന്‍ 2020ല്‍ ഇവിടെ 11,526 വോട്ടിന് ജയിച്ചിരുന്നു. എന്നാല്‍ ഇവിടെ ബി.ജെ.പി ഇത്തവണ 31475 വോട്ടിന് ജയിച്ചു.


വികാസ്പുരി

വികാസ്പുരിയില്‍ 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ആകെ കൂടിയത് 61,745 വോട്ടര്‍മാരാണ്. 2020 ല്‍ എ.എ.പിയുടെ മഹീന്ദര്‍ യാദവ് 42,058 ന്റെ മികച്ച ഭൂരിപക്ഷത്തിന് ജയിച്ച ഈ സീറ്റില്‍ ഇക്കുറി ബി.ജെ.പിയുടെ പങ്കജ് കുമാര്‍ 12876 വോട്ടിന് ജയിച്ചു.


surprising Irregularity that influenced Delhi Election Result



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോസ്റ്റലില്‍ കഞ്ചാവ് സൂക്ഷിച്ചത് വില്‍പനയ്ക്കായി; ആകാശ് വില്‍പന നടത്തുന്നയാളെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്‌

Kerala
  •  3 days ago
No Image

ഗതാഗത നിയമലംഘനം; ഒമാനില്‍ അഞ്ഞൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുത്തു

oman
  •  3 days ago
No Image

കുവൈത്തില്‍ ഈദുല്‍ ഫിത്തര്‍ അവധി ദിവസങ്ങള്‍ പ്രഖ്യാപിച്ചു

Kuwait
  •  3 days ago
No Image

ചുട്ടുപൊള്ളും; പത്ത് ജില്ലകളില്‍ താപനില ഉയരും,ജാഗ്രതാ നിര്‍ദേശം

Kerala
  •  3 days ago
No Image

യുഎഇയില്‍ ഡ്രൈവിംഗ്‌ ലൈസന്‍സില്ലാതെയാണോ വാഹനമോടിക്കുന്നത്, എങ്കില്‍ കീശ കാലിയാകും

uae
  •  3 days ago
No Image

സമസ്ത പൊതുപരീക്ഷ: ഫല പ്രഖ്യാപനം നാളെ

organization
  •  3 days ago
No Image

പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര്‍.ബിന്ദു

Kerala
  •  3 days ago
No Image

കളമശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട: പിടിയിലായ വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  3 days ago
No Image

തലച്ചോറിനെയും ആന്തരികാവയവങ്ങളേയും ബാധിക്കാന്‍ സാധ്യത; ഭീതിയുയര്‍ത്തി വീണ്ടും സ്‌ക്രബ് ടൈഫസ്

National
  •  4 days ago
No Image

4,000 റേഷൻ കടകൾ അടച്ചുപൂട്ടാൻ ശുപാർശ; റേഷൻ അരിക്ക് വില വർധിപ്പിക്കും

Kerala
  •  4 days ago